'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!

  നായികമാരാൽ സമ്പന്നമാണ് തമിഴ് സിനിമാ മേഖല. വർഷങ്ങളായി തമിഴ് സിനിമയിൽ നായികമാരായി തന്നെ ചുവടുറപ്പിച്ച് നിൽക്കുന്ന നിരവധി അഭിനേത്രികളുണ്ട്. അക്കൂട്ടത്തിൽ ചിലരെ കുറച്ച് നാളുകളായി സിനിമകളിൽ കാണാറില്ല. പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇവരെ ബി​ഗ് സ്ക്രീനിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല. ഫീൽഡ് ഔട്ട് ആയിപ്പോയോ? എന്ന് വരെ ആരാധകർ ചോദിക്കുന്നുമുണ്ട്. എന്നാൽ അവരെല്ലാം ​ഇപ്പോൾ തമിഴ് സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്
  By Ranjina Mathew
  | Published: Wednesday, July 13, 2022, 22:48 [IST]
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  1/8
  വിണ്ണയ് താണ്ടി വരുവായാ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹൃദയം കവർന്ന തൃഷ കൃഷ്ണനെ കുറച്ച് നാളുകളായി കാണാനില്ല. അവസാനമായി തൃഷ നായികയായി പുറത്തിറങ്ങിയ സിനിമ പരമപദം വിളയാട് ആണ്. സിനിമ പരാജയമായിരുന്നു. അതിന് ശേഷമാണ് തൃഷ ബ്രേക്കെടുത്തത്. ഒരു വർഷത്തെ ​ഗ്യാപ്പിന് ശേഷം മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ‍ ചിത്രം പൊന്നിയൻ സെൽവനിലൂടെ തൃഷ തിരിച്ച് വരവിനൊരുങ്ങുകയാണ്. 
  വിണ്ണയ് താണ്ടി വരുവായാ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹൃദയം കവർന്ന തൃഷ കൃഷ്ണനെ കുറച്ച്...
  Courtesy: facebook
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  2/8
  വിവാഹം, പ്രസവം എന്നിവയെ തുടർന്നാണ് നടി സ്നേഹ സിനിമകളിൽ നിന്നും വിട്ട് നിന്നത്. വർഷങ്ങൾക്കിപ്പുറം താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. പുതിയ സിനിമകൾ താരം ഉടൻ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. 
  വിവാഹം, പ്രസവം എന്നിവയെ തുടർന്നാണ് നടി സ്നേഹ സിനിമകളിൽ നിന്നും വിട്ട് നിന്നത്....
  Courtesy: facebook
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  3/8
  കുംകി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തിളങ്ങിയ നടി ലക്ഷ്മി മേനോൻ കുറച്ച് നാളുകളായി സിനിമകളൊന്നും ചെയ്യുന്നില്ല. അവസാനം തിയേറ്ററിൽ റിലീസ് ചെയ്ത ലക്ഷ്മിയുടെ സിനിമ രക്കയായിരുന്നു. ഇപ്പോൾ താരം വീണ്ടും തമിഴ് സിനിമയിൽ സജീവമാകാൻ പോവുകയാണ് ചന്ദ്രമുഖി 2വിലൂടെ. 
  കുംകി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തിളങ്ങിയ നടി ലക്ഷ്മി മേനോൻ കുറച്ച് നാളുകളായി...
  Courtesy: facebook
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  4/8
  നടി ഹൻസിക മോത്ത്വാനി മൂന്ന് വർഷമായി തമിഴിൽ സിനിമകളൊന്നും ചെയ്തിരുന്നില്ല. അവസാനമായി ഹൻസിക അഭിനയിച്ച് സിനിമ പുറത്തിറങ്ങിയ 2019ൽ ആണ്. ഇപ്പോൾ താരം വീണ്ടും തമിഴിലേക്ക് മടങ്ങിയെത്തുകയാണ് മഹാ എന്ന ത്രില്ലർ ചിത്രത്തിലൂടെ. ഹൻസികയുടെ കരിയറിലെ 50ആം ചിത്രം കൂടിയാണ് മഹാ.
  നടി ഹൻസിക മോത്ത്വാനി മൂന്ന് വർഷമായി തമിഴിൽ സിനിമകളൊന്നും ചെയ്തിരുന്നില്ല. അവസാനമായി ഹൻസിക...
  Courtesy: facebook
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  5/8
  കഴിഞ്ഞ മൂന്ന് വർഷമായി തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയെ തമിഴ് സിനിമകളിൽ കാണാനില്ല. എന്നാലിപ്പോൾ അറിയാൻ കഴിയുന്നത് നടി പേര് പ്രഖ്യാപിക്കാത്ത തമിഴ് സിനിമകളിൽ പ്രവർത്തിച്ച് തുടങ്ങി എന്നാണ്. 
  കഴിഞ്ഞ മൂന്ന് വർഷമായി തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയെ തമിഴ് സിനിമകളിൽ കാണാനില്ല....
  Courtesy: facebook
  'ഫീൽഡ് ഔട്ട് ആയിട്ടില്ല'; തമിഴ് സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി താരസുന്ദരിമാർ!
  6/8
  2019ൽ ആദിത്യ വർമ എന്ന ധ്രുവ് വിക്രം ചിത്രത്തിൽ അഭിനയിച്ച ശേഷം പ്രിയ ആനന്ദ് മറ്റ് തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം പ്രശാന്ത് നായകനാകുന്ന അന്തകനിലൂടെ പ്രിയ തമിഴിലേക്ക് തിരിച്ചെത്തുകയാണ്. 
  2019ൽ ആദിത്യ വർമ എന്ന ധ്രുവ് വിക്രം ചിത്രത്തിൽ അഭിനയിച്ച ശേഷം പ്രിയ ആനന്ദ് മറ്റ് തമിഴ് സിനിമകളിൽ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X