twitter
    bredcrumb

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം

    By
    | Published: Sunday, October 2, 2022, 20:08 [IST]
    സൗന്ദര്യത്തിന്റെ കാര്യത്തിൽ സമാനതകളില്ലാത്ത നടിയാണ് ഐശ്വര്യ റായ്.നടിയുടെ സൗന്ദര്യം കാരണം തന്നെ ഒരു സാധാരണ കഥാപാത്രത്തിൽ നടി ഒരിക്കലും ചേരാറില്ല. സിനിമകൾക്കും അഭിനയത്തിനുമാെക്കെ മുകളിലാണ് ഐശ്വര്യയുടെ വശ്യ ഭം​ഗി. മണിരത്നം, സഞ്ജയ് ലീല ബൻസാലി എന്നിവരുടെ സിനിമകളിൽ ഐശ്വര്യ എന്നും തിളങ്ങാറുണ്ട്. ഒരു പെയ്ന്റിം​ഗ് പോലെ മനോഹരമായി സിനിമ ഒരുക്കുന്ന രണ്ട് സംവിധായകരുടെയും സിനിമകൾക്ക് മാറ്റ് കൂട്ടാൻ ഐശ്വര്യയുടെ മുഖം മതി. പൊന്നിയിൻ സെൽവൻ എന്ന മണിരത്നത്തിന്റെ സിനിമ ഇതിന് ഉദാഹരണമാണ്. ഐശ്വര്യയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത ചില സഞ്ജയ് ലീല ബൻസാലി, മണിരത്നം സിനിമകൾ പരിചയപ്പെടാം. 

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം
    1/5
    ​2010 ൽ ഇറങ്ങിയ സഞ്ജയ് ലീല ബൻസാലി സിനിമയാണ് ​ഗുസാരിഷ്. ഐശ്വര്യയും ഹൃതിക് റോഷനുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സോഫിയ എന്ന ഹോം നഴ്സിന്റെ വേഷമാണ് ഐശ്വര്യ സിനിമയിൽ ചെയ്തത്. ഐശ്വര്യയെ ഇത്ര ഭം​ഗിയായി‍‍ മറ്റൊരു സിനിമയിൽ കണ്ടിട്ടില്ല എന്ന് തോന്നിപ്പോവും സിനിമ കണ്ടാൽ. കറുത്ത് ​ഗൗണും ചുവന്ന ഷാളും ധരിച്ച് ഐശ്വര്യ ഈ സിനിമയിൽ ചെയ്ത ഡാൻസും ക്ലാസിക് ആയി നിലനിൽക്കുന്നു. 

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം
    2/5
    മണിരത്നം ചിത്രം രാവണനിൽ ഐശ്വര്യയുടെ വശ്യഭം​ഗി എടുത്തു നിന്നു. സിനിമയിലെ ​ഗാനരം​ഗങ്ങളിൽ ഐശ്വര്യ മറ്റാരേക്കാളും നടി തിളങ്ങി. രാ​ഗിണി ശർ‌മ്മ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. 

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം
    3/5
    2007 ൽ പുറത്തിറങ്ങിയ മണിരത്നം സിനിമയാണ് ​ഗുരു. സുജാത ദേശായ് എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ഭം​ഗിയും ഭാവമാറ്റവും ഐശ്വര്യയിലൂടെ പ്രതിഫലിച്ചു. 

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം
    4/5
    സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ കാലത്തെ സിനിമകളിൽ ഒന്നായിരുന്നു ദേവദാസ്. പാർവതി ചക്രബർത്തി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്. ഷാരൂഖ്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. ഐശ്വര്യയുടെ ഭം​ഗിയും സിനിമയിൽ എടുത്തു നിന്നു. 

    സിനിമയിലേക്ക് ഒതുക്കാൻ പറ്റാത്ത ഐശ്വര്യയുടെ സൗന്ദര്യം; ‌അതിന് സാധിച്ചത് മണിരത്നത്തിനും ബൻസാലിക്കും മാത്രം
    5/5
    ഐശ്വര്യ റായുടെ സൗന്ദര്യത്തിനുള്ള ട്രിബ്യൂട്ട് എന്നാണ് പൊന്നിയിൻ സെൽവൻ സിനിമയെ ആരാധകർ വിശേഷിപ്പിക്കുന്നത്. എല്ലായ്പ്പോഴും പോലെ മണിരത്നം സിനിമയിൽ ഇത്തവണയും ഐശ്വര്യ തിളങ്ങി. നടിയുടെ കരിയർ തുടങ്ങിയത് തന്നെ ഇരുവർ എന്ന മണിരത്നം സിനിമയിലൂടെയാണ്. അന്നും ഇന്നും ഐശ്വര്യയുടെ സൗന്ദര്യത്തെ ബി​ഗ് സ്ക്രീനിലെത്തിക്കാൻ മണിരത്നത്തിന് മാത്രമ കഴിഞ്ഞിട്ടുള്ളൂ എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X