twitter
    bredcrumb

    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Wednesday, September 21, 2022, 17:27 [IST]
    ലോകത്തെ എല്ലാ സിനിമാ മേഖലകളിൽ നോക്കിയാലും മികച്ച താരങ്ങൾ എല്ലായിടത്തും കാണാൻ സാധിക്കും. അഭിനയിക്കാൻ കഴിവുള്ള താരങ്ങളെ മറ്റു ഇൻഡസ്ട്രികളിൽ നിന്നും കൊണ്ട് വന്നു അഭിനയിപ്പിക്കുന്നതും സഹജമാണ്. സൗത്തിലെ താരങ്ങൾ ബോളിവുഡിൽ പോകുന്നതും ബോളിവുഡ് താരങ്ങൾ ഹോളിവുഡിൽ പോകുന്നതുമെല്ലാം സാധാരണം ആണ്.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    1/6
    മികച്ച നടന്മാർ അരങ്ങ് വാഴ്കുന്ന ഇന്ത്യൻ സിനിമയിലെ സൂപ്പർ നടന്മാർ ഹോളിവുഡിൽ പോയി കയ്യടി വാങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ വളരെ ചെറിയ സമയം മാത്രം സ്‌ക്രീനിൽ വന്നിട്ടുള്ള അനവധി താരങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഹോളിവുഡിൽ കഴിവ് തെളിയിച്ച ഇത്തരം താരങ്ങൾ ആരാക്കോയെന്നു നോക്കാം.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    2/6
    ബോളിവുഡിലെ വളരെ വ്യത്യസ്ത ഫിലിമോഗ്രാഫി കൈവശം ഉള്ള നടൻ ആണ് അലി ഫൈസൽ. ഹിന്ദി സിനിമയിലും സീരീസുകളിലും മികച്ച പ്രകടനം പലപ്പോഴും കാഴ്ച വച്ചിട്ടുണ്ട് ഇദ്ദേഹം. ഹോളിവുഡിൽ ഇദ്ദേഹം മികച്ച കാമിയോ റോൾ ചെയ്തത് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7ലാണ്. പക്ഷെ മികച്ച വേഷം ഇദ്ദേഹം ഇംഗ്ലീഷ് സിനിമകളിൽ ചെയ്തിരിക്കുന്നത് ഡെത്ത് ഓൺ ദി നൈൽ എന്ന ചിത്രത്തിൽ ആണ്.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    3/6
    ബോളിവുഡിലെ സൂപ്പർ താരമാണ് അനിൽ കപൂർ. റോമാന്റിക് ഹീറോ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ കോമേഡിയും ആക്ഷനും വില്ലൻ വേഷങ്ങളും ചെയ്യാറുണ്ട്. താരത്തിന്റെ മികച്ച ഹോളിവുഡ് വേഷം എന്നത് ടോം ക്രൂസ് നായകനായ മിഷൻ ഇമ്പോസിബൾ; ഗോസ്റ്റ് പ്രോട്ടോകോൾ സിനിമയിൽ ആണ്. ചിത്രത്തിലെ ഇന്ത്യൻ വേഷം താരം മികച്ചതാക്കിയിരുന്നു.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    4/6
    ബോളിവുഡിലെ ഭാവ നായകന ആയിരുന്നു ഇർഫാൻ ഖാൻ. അഭിനയം കോണ്ട് ആരാധകരെ വിസ്മയിപ്പിച്ച താരം നമ്മളെ വിട്ടു പിരിഞ്ഞു പോയി. എങ്കിലും അദ്ദേഹം ചെയ്ത സിനിമകൾ നമുക്ക് മറക്കാൻ കഴിയില്ല. ജുറാസിക്ക് വേൾഡ് സിനിമയിലെ ഇർഫാന്റെ വേഷം മികച്ചതായിരുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രം തന്നെ ആയിരുന്നു ഇർഫാൻ ചെയ്തിരുന്നത്.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    5/6
    അമിതാബ് ബച്ചൻ എന്നത് ഇന്ത്യൻ സിനിമയുടെ അടയാളം ആണ്. ബോളിവുഡിലെ സൂപ്പർ താരം ഹോളിവുഡിലും പോയി തിളങ്ങിയിട്ടുണ്ട്. ഡിക്കാപ്രിയോ നായകനായ ഗ്രേറ്റ്‌ ഗേറ്റ്സ്ബൈ എന്ന ചിത്രത്തിലാണ് ബച്ചൻ അഭിനയിച്ചിരിക്കുന്നത്. വളരെ ചെറിയ വേഷം ആണെങ്കിലും മികച്ചവ തന്നെയായിരുന്നു.
    ചെറുതോ വലുതോ... ഹോളിവുഡിൽ അഭിനയിച്ച തകർപ്പൻ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    6/6
    വില്ലൻ വേഷങ്ങളും കോമഡി വേഷങ്ങളും കൈവെള്ളയിലിട്ട് അമ്മാനമാടുന്ന ബോളിവുഡിലെ തകർപ്പൻ നടനാണ് പങ്കജ് ത്രിപാഠി.  അഭിനയം കോണ്ട് ആളുകളെ വിസ്മയിപ്പിച്ച ഇദ്ദേഹം എക്സ്ട്രാക്ഷൻ എന്ന ചിത്രത്തിൽ മികച്ച ഒരു കാമിയോ റോൾ ചെയ്തിട്ടുണ്ട്. ക്രിസ് ഹെംസ്വർത്ത് നായകനായ സിനിമ നേടിഫ്ലിക്സിന്റെ മികച്ച ആക്ഷൻ ചിത്രമാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X