twitter
    bredcrumb

    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ

    By Akhil Mohanan
    | Published: Wednesday, July 20, 2022, 18:21 [IST]
    മലയാളകളുടെ പ്രിയങ്കരിയാണ് നടി നസ്രിയ നസീം. ക്യൂട്ട് ആയുള്ള താരം അനവധി സിനിമകളിലൂടെ മലയാളത്തിൽ നല്ലൊരു ഫാൻബേസ് ഉണ്ടാക്കിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നു ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. നടിയുടെ പുതിയ വിശേഷങ്ങൾ കാണാം
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    1/8
    സൂപ്പർ ലുക്കിലാണ് നടി ഇപ്പോൾ വന്നിരിക്കുന്നത്. സൽവാറിൽ കലക്കൻ ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രങ്ങൾ വന്നതിനു പിറകെ ആരാധകർ അനവധി ചോദ്യങ്ങളുമായാണ് വന്നിരിക്കുന്നത്. തെലുങ്കിൽ സജീവമാവാൻ ഒരുങ്ങുകയാണ് എന്നാണ് ചോദിക്കുന്നത്.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    2/8
    എന്നാൽ ടോളിവുഡിൽ നിന്നും നെഗറ്റീവ് വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. നാനിയ്‌ക്കൊപ്പം നസ്രിയ വന്ന സിനിമായിരുന്നു അന്റെ സുന്ദരനികി.  തിയേറ്ററിൽ റിലീസ് ആയ സിനിമ ഒരു പരാജയമായിരുന്നു.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    3/8

    നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയായിരുന്നു. വളരെ കാലത്തിനു ശേഷം അഭിനയിച്ച സിനിമ ആയിരുന്നതിനാൽ മലയാളി ഫാൻസിനു വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ പ്രതീക്ഷ വേണ്ടരീതിയിൽ നിറവേറ്റാൻ സിനിമയ്ക്ക് ആയില്ല.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    4/8
    റൊമാന്റിക് കോമഡി സിനിമയായിരുന്ന അന്റെ സുന്ദരനികിയിൽ കഥ മോശമായതാണു പരാജയം നേരിടാൻ പ്രധാന കാരണം. എന്നാൽ സിനിമയിലെ നാനിയുടെയും നസ്രിയയുടെയും പ്രകടനം മികച്ചതായിരുന്നു. ഒടിടിയിൽ ഇറങ്ങിയിട്ടും വലിയ വ്യത്തായസംമൊന്നും ഇല്ല.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    5/8
    മലയാളത്തിലെ മികച്ച നടി തെലുങ്കിൽ എത്തുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു സിനിമയുടെ റിലീസിന് മുന്നേ.  എന്നാൽ സിനിമയുടെ പരാജയം നടിയുടെ ടോളിവുഡ് ഭാവി കഷ്ടത്തിലാക്കിയിരിക്കുകയാണ്.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    6/8
    ഗ്ലാമറസ് നായികമാർ അനവധിയുള്ള ടോളിവുഡിൽ നസ്രിയ കുറച്ചു കൂടെ ശ്രദ്ധിച്ച് സിനിമകൾ ചെയ്യണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ നടി ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തയ്യാറാകണം എന്നുമാണ് ആരാധകരുടെ പക്ഷം.ആദ്യ സിനിമയല്ലേ അടുത്ത സിനിമയിലൂടെ നോക്കാം എന്നും ആരാധകർ പറയുന്നുണ്ട്.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    7/8
    ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നസ്രിയ. മമ്മൂട്ടി നായകനായ പളുങ്ക് ആണ് ആദ്യ സിനിമ. നസ്രിയക്ക് ബ്രേക്ക് നൽകിയ സിനിമ നേരം ആയിരുന്നു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങിയിരുന്നു.
    തെലുങ്കിൽ കാലിടറിയോ? ഒടിടിയിലും വലിയ സ്വീകാര്യത ലഭിക്കാതെ നസ്രിയയുടെ പുതിയ സിനിമ
    8/8
    ബാംഗ്ലൂർ ഡേയ്‌സ് സിനിമയുടെ സെറ്റിൽ വച്ചുള്ള ഫഹദ് ഫാസിലുമായുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചു. വിവാഹ ശേഷം താരം സിനിമയിൽ ഒരു ഇടവേളയെടുത്തിരുന്നു. ഇന്ന് നസ്രിയ ഫഹദ് മലയാളത്തിലെ ഒരു പ്രൊഡ്യൂസർ കൂടെയാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X