റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം

  ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലം കൊണ്ട് കരിയറിൽ ശ്രദ്ധിക്കപ്പെട്ട ജാൻവിക്ക് വലിയ ആരാധക വൃന്ദവും ഉണ്ട്. തുടക്കകാലം മുതൽ ജാൻവിക്കെതിരെ വിമർശനങ്ങളും ഉയരാറുണ്ട്. റീമേക്കുകളുടെ നായിക എന്നാണ് ജാൻവി ഇപ്പോൾ വിമർശകർക്കിടയിൽ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ഹിറ്റ് സിനിമകൾ ബോളിവുഡിലെ വമ്പൻമാർ മുതൽ മുടക്കി നിർമ്മിക്കുന്നു, ജാൻവി നായിക ആവുന്നു എന്നതാണ് സ്ഥിതിയെന്ന് ഇവർ പറയുന്നു. 

  By Abhinand Chandran
  | Published: Wednesday, November 9, 2022, 18:30 [IST]
  റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം
  1/5
  മിലി ആണ് ജാൻവി കപൂറിന്റെ ഏറ്റവും പുതിയ സിനിമ. 2019 ൽ പുറത്തിറങ്ങിയ മലയാള ചിത്രം ഹെലനിന്റെ റീമേക്ക് ആണിത്. അന്ന ബെൻ ആയിരുന്നു ഹെലനിലെ നായിക. റീമേക്കിന് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. 
  മിലി ആണ് ജാൻവി കപൂറിന്റെ ഏറ്റവും പുതിയ സിനിമ. 2019 ൽ പുറത്തിറങ്ങിയ മലയാള ചിത്രം ഹെലനിന്റെ...
  റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം
  2/5
  ജാൻവിയുടെ ആദ്യ സിനിമ 2018 ലിറങ്ങിയ ധടക് ആണ്. മറാത്തി സിനിമയായ സൈറത്തിന്റെ റീമേക്ക് ആണ് ധടക്. വൻ ഹിറ്റായ സിനിമ ആയിരുന്നു സൈറത്ത്. നടിയുടെ കുടുംബ സുഹൃത്തായി അറിയപ്പെടുന്ന കരൺ ജോഹർ ആണ് സിനിമ നിർമ്മിച്ചത്. 
  ജാൻവിയുടെ ആദ്യ സിനിമ 2018 ലിറങ്ങിയ ധടക് ആണ്. മറാത്തി സിനിമയായ സൈറത്തിന്റെ റീമേക്ക് ആണ് ധടക്. വൻ...
  റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം
  3/5
  ​ഗുഡ് ലക്ക് ജെറി ആണ് ജാൻവി കപൂറിന്റെ മറ്റൊരു റീമേക്ക്. 2018 ൽ സൂപ്പർ ഹിറ്റായ കൊലമാവ് കോകില എന്ന സിനിമയുടെ റീമേക്ക് ആണിത്. രണ്ട് സിനിമയും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ധടക്കിന് ശേഷം ജാൻവിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ ​ഗുഡ് ലക്ക് ജെറി ആണ്. 
  ​ഗുഡ് ലക്ക് ജെറി ആണ് ജാൻവി കപൂറിന്റെ മറ്റൊരു റീമേക്ക്. 2018 ൽ സൂപ്പർ ഹിറ്റായ കൊലമാവ് കോകില എന്ന...
  റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം
  4/5
  ബോളിവുഡിലെ നെപ്പോട്ടിസം ചർച്ചകളിൽ ഏറ്റവും കൂടുതൽ പഴി വാങ്ങുന്ന നടിമാരിലൊരാളും ജാൻവി കപൂറാണ്. നിർമാതാവ് ബോണി കപൂറിന്റെ മകളെന്ന പേരും കരൺ ജോഹറുൾപ്പെടെയുള്ള ഫിലും മേക്കർമാരുടെ പിന്തുണ കൊണ്ടുമാണ് ജാൻവി കപൂർ അനന്യ, പാണ്ഡെ, സാറ അലി ഖാൻ തുടങ്ങിയവർ സിനിമകളിൽ നിലനിൽക്കുന്നതെന്നും വിമർശനമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾ അനാവശ്യമാണെന്ന അഭിപ്രായവും ഉണ്ട്. 
  ബോളിവുഡിലെ നെപ്പോട്ടിസം ചർച്ചകളിൽ ഏറ്റവും കൂടുതൽ പഴി വാങ്ങുന്ന നടിമാരിലൊരാളും ജാൻവി...
  റീമേക്കുകൾക്കായി ഒരു നായികയോ?; സൗത്തിൽ പടം ഹിറ്റായാൽ ജാൻവിയെത്തുന്നെന്ന് വിമർശനം
  5/5
  ഇന്ത്യൻ സിനിമയിലെ ഐക്കൺ ആയി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി. ശ്രീദേവി അവിസ്മരണീയമാക്കിയ സിനിമകൾ ഇന്നും റീമേക്ക് ചെയ്യാൻ പലരും മടിക്കുന്നു. അത്രമാത്രം അലയാെലികൾ തീർത്ത സിനിമകളാണ് ശ്രീദേവിയുടെ പേരിലുള്ളത്. എന്നാൽ മകൾ റീമേക്കുകളിൽ ഒതുങ്ങുകയാണെന്ന് വിമർശകർ പറയുന്നു. 
  ഇന്ത്യൻ സിനിമയിലെ ഐക്കൺ ആയി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി. ശ്രീദേവി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X