twitter
    bredcrumb

    ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''

    By Maneesha Ik
    | Updated: Monday, October 10, 2022, 10:23 [IST]
    തന്റെ ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഏഴ്‌ വര്‍ഷത്തെ ഇടവേളയെടുത്താണ് ഫഹദ് ഫാസിൽ സിനിമ മേഖലയില്‍ തിരിച്ചെത്തുന്നത്. കയ്യെത്തും ദൂരത്ത് നിന്ന് കേരളാ കഫെയിലേക്ക് എത്തുമ്പോൾ ഫഹദ് എന്ന നടനിലെ അഭിനയം അടിമുടി മാറുകയാണ്. പ്രമാണി, കോക്ടെയിൽ എന്നിവയിൽ നിന്ന് ചാപ്പാകുരിശിലെത്തുമ്പോഴേക്കും ഫഹദിന്റെ നടന വൈഭവം മലയാള സിനിമയിൽ ചർച്ചയായി. നായകനായും വില്ലനായും സഹനടനായും കോമഡി കഥാപാത്രങ്ങളായും പിന്നീടിങ്ങോട്ട് ഫഹദ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തി. ഫഹദ് ഫാസിലിന്റെ കരിയറെടുത്താൽ 2011ൽ അഭിനയിച്ച അകം തൊട്ട് സൈക്കോ കഥാപാത്രങ്ങളുടെ ശ്രേണി അദ്ദേഹത്തിന്റെ അഭിനയ ലിസ്റ്റിലുണ്ട്. ചില ഫഹദ് സൈക്കോ കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 
     ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''
    1/5
    ജോജി 
    ദിലീഷ് പോത്തൻ-ശ്യാം പുഷ്‌കരൻ-ഫഹദ് ഫാസിൽ കൂട്ടുക്കെട്ടില്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ജോജി. വിശ്വവിഖ്യത എഴുത്തുകരനായ വില്യം ഷേക്‌സ്‌പിയറിന്റെ മാകബത്ത്‌ എന്ന നാടകത്തിന്റെ അഡാപ്‌റ്റേഷമായിരുന്നു ചിത്രം. ജോജി എന്ന കഥാപാത്രമായി എത്തിയ ഫഹദ്‌ ഫാസിലിന്റെ അഭിനയം മാക്‌ബത്തിനോട്‌ സമാനമായിരുന്നു. വികാരഭരിതമായ സാഹര്യങ്ങളില്‍ സംഭാഷണത്തിനേക്കാള്‍ ഫഹദിന്റെ കഥാപാത്രം പിന്തുടര്‍ന്നത്‌ പ്രവൃത്തികളെയും, ഭാവങ്ങളെയും ആയിരുന്നു. സൈക്കോ കഥാപാത്രങ്ങളില്‍ താരത്തിന്റെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ജോജിയിലേത്‌. 
     ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''
    2/5
    ട്രാന്‍സ്‌ 
    ഏഴ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം സംവിധായകന്‍അന്‍വര്‍ റഷീദ്‌ മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തുന്നത്‌ ട്രാന്‍സ്‌ എന്ന ചിത്രത്തിലൂടെയാണ്‌. ഒരു സാധരണ മോട്ടിവേഷണല്‍ സ്പീക്കറില്‍നിന്ന് ജോഷ്വ കാള്‍ട്ടണ്‍ എന്ന 'മതപ്രവാചകനി'ലേക്കുള്ള വിജു പ്രസാദ് എന്ന യുവാവിന്റെ പരിണാമമാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിന്റെ മാനസിക അസന്തുലിതാവസ്ഥ ഫഹദിന്റെ മുഖമുദ്രയായി ചിത്രീകരിച്ചിരിക്കുന്നു.
     ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''
    3/5
    കുമ്പളങ്ങി നൈറ്റ്‌സ്‌ 
    സൈക്കോ ടച്ചും ടോക്‌സിക്ക്‌ മാസ്‌കുലിന്‍ കോണ്‍സ്‌പറ്റും  ചേര്‍ന്നതാണ്‌ ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രം. റൊമാന്റിക്‌ ഹീറോ എന്ന ടാഗിന്‌ അപ്പുറത്തേക്ക്‌ സസ്‌പെന്‍സ്‌ കാത്തുസൂക്ഷിക്കുന്ന ഷമ്മിയെ അസാധാരണമായ കൈയടക്കത്തോടെ താരം അവതരിപ്പിച്ചു. ഫഹദ്‌ എന്ന്‌ നടന്റെ അഭിനയത്തിലെ റേഞ്ച്‌ ഒരിക്കല്‍ കൂടി കൃത്യമായി കാട്ടിത്തരാന്‍ ചിത്രത്തിന്‌ കഴിഞ്ഞു.
     ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''
    4/5
    ഇരുള്‍ 
    ചിത്രത്തില്‍ ഫഹദിന്റെ അഭിനയം പ്രേക്ഷകരെ ഞട്ടിക്കുന്നതായിരുന്നു. വ്യക്തമായ പേരില്ലാതെ കഥാപാത്രമായി സിനിമയിലെത്തിയ താരത്തിന്റെ പ്രകടനങ്ങളെല്ലാം നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ താരം കൊലയാളിയാണെന്ന്‌ തിരിച്ചറിയുമ്പോള്‍ കഥപാത്രത്തിന്റെ മുഖത്ത്‌ പ്രകടമാകുന്ന പുഞ്ചിരിയും സംഭാഷണവും പ്രേക്ഷകരെ ആവേശം കൊളളിക്കുന്നതായിരുന്നു. 
    ചിത്രത്തിലെ കഥാപാത്രത്തിന്റെ തീവ്രതയുടെ അളവ്‌ കോല്‍ നടന്റെ കണ്ണുകളിലൂടെയാണ്‌ പ്രകടമായത്‌. 
     ''സൈക്കോ ടച്ചും മാസ്‌കുലിന്‍ കോണ്‍സെപ്‌റ്റും ചേര്‍ന്ന കഥാപാത്രങ്ങള്‍; ജോജിയില്‍ നിന്ന്‌ ജോഷ്വോ കാള്‍ട്ടണ്‍ വരെ''
    5/5
    അതിരന്‍ 
    സൈക്കോ ത്രില്ലര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിലെ നടന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്‌‌. കണ്ണന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റ രീതികള്‍ പലതും ആസ്വാദകരെ ആകര്‍ഷിക്കുന്നതാണ്‌. മുന്‍പ്‌ ചെയ്‌ത കഥാപാത്രങ്ങളിലെ നൊസ്റ്റാള്‍ജിയയിലേക്ക്‌ കടന്നു പോകാതിരിക്കാന്‍ താരം ശ്രമിക്കുന്നുണ്ട്‌. വ്യത്യസ്‌ത തലങ്ങളുളള കഥാപാത്രത്തിന്റെ അവതരണത്തില്‍ ഭയം,നിരാശ, വാശി എന്നീ ഭാവങ്ങളെ നടന്‍ കൃത്യമായി സന്നിവേഷിപ്പിച്ചിട്ടുണ്ട്‌. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X