twitter
    bredcrumb

    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!

    By Ranjina P Mathew
    | Published: Sunday, September 11, 2022, 16:24 [IST]
    ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തും ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ. ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ബാർഡ് എന്നും ഷേക്സ്പിയർ അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി കണ്ടെത്തയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ലെങ്കിലും മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർധിച്ചു. സാഹിത്യ ലോകത്ത് പൊതുവേയും ആംഗലേയ സാഹിത്യലോകത്ത് പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവിയാണ് ഷേക്സ്പിയർ. മലയാളത്തിലെ നിരവധി സിനിമകളുടെ കഥയ്ക്ക് പലപ്പോഴും ഷേക്സ്പിയർ കഥകൾ കാരണമായിട്ടുണ്ട്. അത്തരത്തിൽ ഷേക്സ്പിയർ കൃതികളുടെ അഡാപ്റ്റേഷനായ സിനിമകൾ‌ പരിചയപ്പെടാം....
    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    1/8
    സം‌വിധായകൻ ജയരാജിന്റെ സം‌വിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയായിരുന്നു ഈ ചിത്രത്തിലെ നായക കഥാപാത്രമായ കണ്ണൻ പെരുമലയന്റെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്. വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. ഈ ചിത്രത്തിലൂടെ 1997ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സുരേഷ് ഗോപിക്ക് കളിയാട്ടത്തിലൂടെ ലഭിച്ചു. 

    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    2/8
    ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയെ ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം നിർവഹിച്ച് 2012 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കർമ്മയോഗി. ഇന്ദ്രജിത്ത്, അശോകൻ, തലൈവാസൽ വിജയ്, സൈജു കുറുപ്പ്, എം.ആർ ഗോപകുമാർ, നിത്യ മേനോൻ, പത്മിനി കോലാപൂരി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    3/8
    2014 നവംബറിൽ പുറത്തിറങ്ങിയ ഒരു മലയാളം പീരിയഡ് ത്രില്ലർ ചലച്ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, പത്മപ്രിയ, ലാൽ, ജയസൂര്യ, ഇഷ ഷർവാണി , റീനു മാത്യൂസ്, അമിത്ത് ചക്കാലക്കൽ, ലെന അഭിലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.1606ൽ പുറത്തിറങ്ങിയ ഷേക്സ്പിയർ നാടകം കിങ് ലയറിന്റെ മികച്ചൊരു മലയാളം അഡാപ്റ്റേഷനാണ് ഇയ്യോബിന്റെ പുസ്തകം. 

    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    4/8
    2021ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിന്റെ രചന ശ്യാം പുഷ്കരനാണ് നിർവഹിച്ചത്. വില്യം ഷേക്സ്പിയറുടെ 1623ൽ പുറത്തിറങ്ങിയ മാക്ബെത്ത്  നാടകത്തിൽ നിന്നാണ് ഈ ചലച്ചിത്രത്തിന്റെ കഥയുടെ പ്രചോദനം ഉണ്ടായിരിക്കുന്നത്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. 

    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    5/8
    രണ്ട് വ്യത്യസ്ത ചേരിയിലുള്ള കുടുംബത്തിലെ രണ്ടുപേർ തമ്മിലുള്ള പ്രണയവും ശേഷം അവർ നേരിടുന്ന എതിർപ്പുകളും ശേഷം അവർ മരിക്കുന്നതുമെല്ലാമാണ് 1597ൽ പുറത്തിറങ്ങിയ ഷേക്സ്പിയറിന്റെ റോമിയോ ജൂലിയറ്റ് എന്ന നാടകത്തിന്റെ കഥ. ഇതേ കഥയോട് സാമ്യം പുലർത്തുന്ന മലയാള സിനി‌മയാണ് അന്നയും റസൂലും. ചിത്രത്തിൽ ആൻഡ്രിയയും ഫഹദുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    6/8
    എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദയ. ആയിരത്തൊന്ന് രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. എന്നാൽ‌ സിനിമയുടെ കഥ 1601ൽ പുറത്തിറങ്ങിയ ഷേക്സ്പിയറിന്റെ ട്വൽത്ത് നൈറ്റ് എന്ന കഥയുമായി വളരെ അധികം സാമ്യം പുലർത്തുന്നുണ്ട്. 
    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    7/8
    2002ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ജ​ഗതി ജ​ഗദീഷ് ഇൻ ടൗണിന്റെ കഥ ഷേക്സ്പിയറിന്റെ 1594 പുറത്തിറങ്ങിയ ദി കോമഡി ഓഫ് എറേർസ് എന്ന നാടകത്തിന്റെ കഥയുമായി സാമ്യമുള്ളതാണ്. ഒരു കുടംബത്തിൽ ജനിച്ച് രണ്ട് ജോഡി ഇരട്ട സഹോ​​ദരങ്ങൾ ചെറുപ്പത്തിൽ തന്നെ വഴി പിരിഞ്ഞ് പോകുന്നതും പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി ഒരുമിക്കുന്നതുമാണ് കഥ. 
    'നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ'; വില്യം ഷേക്സ്പിയർ കൃതികളിൽ നിന്നും പ്രചോദമുൾക്കൊണ്ട് തയ്യാറാക്കിയ മലയാളം സിനിമകൾ!
    8/8
    ജയരാജ്‌ സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കണ്ണകി. ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കണ്ണകി ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌ക്കാരമാണ് ചിത്രം. സിദ്ദിഖ്, മനോജ് കെ ജയൻ, നന്ദിത ദാസ്,  ലാൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X