'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!

  പിന്നണി ​ഗായകർക്ക് പുറമെ ചിലപ്പോഴൊക്കെ താരങ്ങൾ തന്നെ തങ്ങളുടെ സിനിമകളിലെ ​​ഗാനങ്ങൾക്ക് പിന്നണി പാടാറുണ്ട്. അവരിൽ ശ്രുതി ഹാസൻ, രമ്യ നമ്പീശൻ, മംമ്ത മോഹൻദാസ് തുടങ്ങിയ ചിലരെ മാത്രമെ സിനിമാ പ്രേമികൾക്ക് പരിചയമുള്ളൂ. എന്നാ‌ൽ ഇവർ മാത്രമല്ല  ശാലിനി അജിത്ത് വരെ സ്വന്തം കഥാപാത്രത്തിന് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അത്തരത്തിൽ പിന്നണി പാടി ശ്രദ്ധ നേടിയ ചില നായികമാരേയും അവരുടെ ​ഗാനങ്ങളേയും പരിചയപ്പെടാം...
  By Ranjina Mathew
  | Published: Tuesday, September 13, 2022, 09:51 [IST]
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  1/6
  ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ ബാലതാരവും നായികയുമെല്ലാമായിരുന്നു ശാലിനി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി അമർ‍ക്കളം സിനിമയിൽ സെന്ത കുറലിൽ പാടാ... എന്ന ​ഗാനത്തിന് പിന്നണി പാടിയിട്ടുണ്ട്. അധികമാർക്കും അറിയാത്തൊരു സംഭവമാണിത്. 
  ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ ബാലതാരവും നായികയുമെല്ലാമായിരുന്നു ശാലിനി. വിവാഹ ശേഷം...
  Courtesy: youtube
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  2/6
  അപർണ ബാലമുരളിയും നടിയെന്നതിലുപരി നല്ലൊരു ​ഗായികയാണ്. താരം നായികയായ സൺഡെ ഹോളിഡെ എന്ന സിനിമയ്ക്ക് വേണ്ടി മഴ പാടും എന്ന ​ഗാനം അപർണ ആലപിച്ചിരുന്നു. ചിത്രത്തിൽ ആസിഫ് അലിയായിരുന്നു നായകൻ‍. 
  അപർണ ബാലമുരളിയും നടിയെന്നതിലുപരി നല്ലൊരു ​ഗായികയാണ്. താരം നായികയായ സൺഡെ ഹോളിഡെ എന്ന...
  Courtesy: youtube
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  3/6
  2022ന്റെ തുടക്കത്തിൽ‍ തിയേറ്ററുകളിലേക്ക് എത്തി പ്രേക്ഷകരെ കൂട്ടിയ സിനിമയാണ് ഹൃദയം. ചിത്രത്തിൽ‍ ഏറ്റവും വലിയ ഹിറ്റായ ദർശന എന്ന ​ഗാനം ചിത്രത്തിലെ നായികമാരിൽ ഒരാളായ ദർശന രാജേന്ദ്രൻ തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്. പാട്ടിന്റെ സം​ഗീത സംവിധായകൻ ഹേഷം അബ്ദുൾ വഹാബാണ് ​ദർശനയ്ക്കൊപ്പം ഡ്യൂയറ്റ് പാടിയത്. 
  2022ന്റെ തുടക്കത്തിൽ‍ തിയേറ്ററുകളിലേക്ക് എത്തി പ്രേക്ഷകരെ കൂട്ടിയ സിനിമയാണ് ഹൃദയം....
  Courtesy: youtube
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  4/6
  കീർത്തി സുരേഷും പിന്നണി ​ഗാനരം​ഗത്ത് തിളങ്ങിയിട്ടുള്ള നായികയാണ്. വിക്രം നായകനായ സ്വാമി 2വിലാണ് കീർത്തി സുരേഷ് തന്റെ തന്നെ ഡ്യൂയറ്റിന് പിന്നണി പാടിയിട്ടുള്ളത്. വിക്രമിനനൊപ്പമാണ് കീർത്തി പുതുമെട്രോ റെയിൽ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. സിനിമ ഇറങ്ങിയ സമയത്ത് ​ഗാനം വൈറലായിരുന്നു. 
  കീർത്തി സുരേഷും പിന്നണി ​ഗാനരം​ഗത്ത് തിളങ്ങിയിട്ടുള്ള നായികയാണ്. വിക്രം നായകനായ സ്വാമി...
  Courtesy: youtube
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  5/6
  നായ​ഗി എന്ന  2016ൽ തന്റെ ബൈ ലിം​ഗ്വൽ‍ സിനിമയ്ക്ക് വേണ്ടി തൃഷ പിന്നണി പാടിയിട്ടുണ്ട്. ഭയം എന്ന ​ഗാനമാണ് താരം തന്നെ പാടി അഭിനയിച്ചിട്ടുള്ളത്. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നൽകി വന്ന സിനിമയായിരുന്നു നായ​ഗി. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 
  നായ​ഗി എന്ന  2016ൽ തന്റെ ബൈ ലിം​ഗ്വൽ‍ സിനിമയ്ക്ക് വേണ്ടി തൃഷ പിന്നണി പാടിയിട്ടുണ്ട്. ഭയം എന്ന...
  Courtesy: youtube
  'ശാലിനിയും കീർത്തിയുമെല്ലാം നല്ല അസ്സൽ പാട്ടുകാരാണ്'; നായികമാര്‍ തന്നെ അവര്‍ക്കുവേണ്ടി പാടിയ പാട്ടുകള്‍!
  6/6
  2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം തമിഴന് വേണ്ടി പ്രിയങ്ക ചോപ്ര പിന്നണി പാടിയിട്ടുണ്ട്. നായകൻ വിജയിക്കൊപ്പം  ഉള്ളത്തെ കിള്ളാതെ എന്ന ​ഗാനത്തിന് പിന്നണി പാടിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. മജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു യൂത്തിന് പ്രിയപ്പെട്ട തമിഴ് ചിത്രം തമിഴൻ. 
  2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം തമിഴന് വേണ്ടി പ്രിയങ്ക ചോപ്ര പിന്നണി പാടിയിട്ടുണ്ട്. നായകൻ...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X