twitter
    bredcrumb

    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം

    By Akhil Mohanan
    | Published: Saturday, September 24, 2022, 17:37 [IST]
    റീമേക്കുകൾ എല്ലാ ഇൻഡസ്ട്രികളിലും നടക്കാറുണ്. വിദേശ സിനിമകൾ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതുപോലെ ഇന്ത്യയിലെ തന്നെ വിവിധ ഭാഷ സിനിമകൾ പരസ്പരം റീമേക്കുകൾ ചെയ്യാറുണ്ട്. ഇന്ന് പാൻ ഇന്ത്യൻ സിനിമകൾ കൂടുതൽ വരുന്നുണ്ടെങ്കിലും റീമേകുകളും അതിന്റെകൂടെ ഉണ്ടാകാറുണ്ട്.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    1/6
    സാധാരണയായി മലയാള സിനിമയിൽ റീമേക്കുകൾ വളരെ കുറവാണു. പക്ഷെ മലയാള സിനിമകൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തിൽ നിന്നും ഹിന്ദിയിലേക്കുള്ള റീമേക്കുകൾ പണ്ടുകാലം മുതലേ ഉള്ളതാണ്. ഇവിടെ സൂപ്പർ ഹിറ്റായ പല സിനിമകളും ഹിന്ദിയിൽ കൊണ്ട് പോയിട്ടുണ്ട്. അവയിൽ പലതും സൂപ്പർ ഹിറ്റും ആണ്. മലയാളത്തിൽ ഹിറ്റാകുകയും ഹിന്ദിയിൽ കൊണ്ടുപോയി മോശം ആകുകയും ചെയ്ത ഒരുപിടി സിനിമകളെ ഏതൊക്കെയെന്നു നോക്കാം.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    2/6
    പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ വന്ന വെള്ളാനകളുടെ നാട് മലയാളത്തിലെ കോമഡി ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇന്നും റിപ്പീറ്റ് വച്ച് ചെയ്യുന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് പ്രിയദർശൻ തന്നെ ആയിരുന്നു. അക്ഷയ് കുമാറിനെ വച്ചു ഹിന്ദിയിൽ ഖട്ടാ മീട്ടാ എന്ന പേരിൽ സിനിമ ചെയ്തു. ചിത്രം അവിടെ ഹിറ്റായിരുന്നു എങ്കിലും മലയാളികൾക്ക് സിനിമ വളരെ മോശം തന്നെ ആണ്. മലയാളത്തിൽ എല്ലാവരും തകർത്തഭിനയിച്ച സിനിമ ഹിന്ദിയിൽ വളരെ മോശം പ്രകടനം ആയിരുന്നു.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    3/6
    2010ൽ ദിലീപ്-നയൻ‌താര തുടങ്ങിയവർ അഭിനയിച്ച ഹിറ്റ് സിനിമയായിരുന്നു ബോഡിഗാർഡ്. ദിലീപിന്റെ കോമഡിയും സെന്റിമെൻസും കൊണ്ട് ഹിറ്റായ സിനിമ സംവിധാനം ചെയ്തത് സിദ്ദിഖ് ആയിരുന്നു. അദ്ദേഹം അടുത്ത വർഷം താന്നെ സൽമാൻ ഖാനെ വച്ചു അതെ പേരിൽ ഹിന്ദിയിൽ ചിത്രം റീമേക്ക് ചെയ്തു. സൽമാൻ ഖാൻ ലുക്കിൽ ബോഡിഗാർഡ് ആയി മാത്രം ഒതുങ്ങിയെങ്കിലും ബോളിവുഡിലെ ആ വർഷത്തെ വലിയ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    4/6
    മലയാളത്തിലെ സൂപ്പർ ആക്ഷൻ കോമഡി എന്റെർറ്റൈനർ ആയിരുന്നു പോക്കിരി രാജ. മമ്മൂട്ടി, പ്രിഥ്വിരാജ് തുടങ്ങിയവർ അഭിനയിച്ച സിനിമയ്ക്ക് ഹിന്ദിയിൽ ബോസ്സ് എന്ന പേരിൽ റീമേക്ക് ഉണ്ടായി. അക്ഷയ് കുമാർ ആയിരുന്നു നായകനായത്. ചിത്രം ബോളിവുഡിൽ വലിയ പരാജയം ആയിരുന്നു. മലയാളത്തിൽ വൈശാഖ് സംവിധാനം ചെയ്തപ്പോൾ ഹിന്ദി റീമേക്ക് ചെയ്തത് ആന്റണി ഡിസൂസ ആയിരുന്നു.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    5/6
    ദിലീപ്-നെടുമുടി വേണു തുടങ്ങിയവർ തകർപ്പൻ പ്രകടനം നടത്തിയ കോമഡി സിനിമയാണ് ഇഷ്ടം. സിബി മലയിൽ സംവിധാനം ചെയ്ത സിനിമ സൂപ്പർ ഹിറ്റായിരുന്നു. ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തത് പ്രിയദർശൻ ആയിരുന്നു. ഹിന്ദിയിൽ അക്ഷയ് ഖന്ന-പറേഷ് റാവൽ തുടങ്ങിയവർ അഭിനയിച്ച സിനിമ വലിയ പരാജയം ആയിരുന്നു. മോശം പ്രകടനം ചിത്രത്തെ ആരാധകർ അകറ്റി നിർത്തുകതന്നെ ചെയ്തു.
    വെള്ളാനകളുടെ നാട് മുതൽ പഞ്ചാബി ഹൌസ് വരെ... ബോളിവുഡിൽ കൊണ്ടുപോയി തുലച്ച മലയാള ചിത്രങ്ങൾ നോക്കാം
    6/6
    മലയാളത്തിലെ ഓൾടൈം കോമഡി ഹിറ്റാണ് പഞ്ചാബി ഹൌസ്. ഇന്നും മലയാളകളുടെ ഹിറ്റ്ലിസ്റ്റിൽ ഉള്ള സിനിമ മേക്കാർട്ടിൻ ആണ് മലയാളത്തിൽ സംവിധാനം ചെയ്തിരുന്നത്. സിനിമയ്ക്ക് ഹിന്ദിയിൽ ചുപ്പ് ചുപ്പ്കേ എന്ന പേരിൽ റീമേക്ക് ഒരുക്കിയത് പ്രിയദർശൻ ആയിരുന്നു. മലയാളത്തിലെ പോലെ വലിയ ഹിറ്റാവാൻ സാധിച്ചില്ലെങ്കിലും ഹിന്ദിയിൽ സിനിമക്ക് മോശമല്ലാത്ത കലക്ഷൻ നേടാൻ സാധിച്ചു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X