പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം

  സിനിമയും ഫാഷനും ഇടകലർന്ന രണ്ടു മേഖലകളാണ്. ഫാഷൻ ലോകത്തെ പലപല പുതിയ ട്രെന്ഡുകളുടെയും തുടക്കം നോക്കിയാൽ അതു ചിലപ്പോൾ സിനിമകളിൽ നിന്നായിരിക്കും. ഇന്ത്യയിൽ ബോളിവുഡും ഫാഷനും അത്തരത്തിൽ വളരെ ഇടകലർന്ന ഒരിടമാണ്. കളർഫുള്ളായ ബോളിവുഡിലെ സൂപ്പർ താരങ്ങളെല്ലാം മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന കാഴ്ച കാണാൻ കഴിഴും.
  By Akhil Mohanan
  | Published: Thursday, September 15, 2022, 19:35 [IST]
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  1/11
  കാലങ്ങൾക്കനുസരിച്ചുള്ള ഫാഷൻ മാറ്റങ്ങൾ മലയാള സിനിമയിലും എല്ലായ്പോഴും കാണാൻ സാധിച്ചിട്ടുണ്ട്. അവയിൽ പലതും കേരളത്തിലെ ജനങ്ങളെ ആകർഷിക്കാറുമുണ്ട്. സോഷ്യൽ മീഡിയയയുടെ വരവ് അത്തരത്തിലുള്ള ആകാർഷണങ്ങൾ കൂട്ടിയിട്ടേയുള്ളു. മലയാളികൾക്കിടയിൽ ട്രെൻഡ് മാറ്റാൻ സഹായിച്ച അല്ലെങ്കിൽ പുതിയ ട്രെൻഡ് തന്നെ കൊണ്ട് വന്ന ചില സിനിമകൾ നോക്കാം.
  കാലങ്ങൾക്കനുസരിച്ചുള്ള ഫാഷൻ മാറ്റങ്ങൾ മലയാള സിനിമയിലും എല്ലായ്പോഴും കാണാൻ സാധിച്ചിട്ടുണ്ട്....
  Courtesy: Filmibeat Gallery
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  2/11
  സമീപകാലത്തു കേരളത്തിൽ വലിയ ട്രെൻഡ് ആയ സിനിമയായിരുന്നു പ്രേമം. പ്രണയം വാരിവിതറിയ ചിത്രം കേരളത്തിലെ യുവാക്കളെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. ചിത്രത്തിലെ നിവിൻ പോളി കോളേജിലെ പ്രോഗ്രാമിന് അണിഞ്ഞു വന്ന കറുത്ത ഷർട്ടും വെള്ള മുണ്ടും ഇന്നും കോളേജ് പിള്ളേരുടെ ഡ്രസ്സ്‌ കോഡ് ആണ്. സിനിമ ഇറങ്ങിയതിനുശേഷം കേരളത്തിൽ ഈ ഡ്രസ്സ്‌ കോഡിൽ പിള്ളേർ കോളേജിൽ വരുന്നത് വലിയ വാർത്ത വരെയായിരുന്നു.
  സമീപകാലത്തു കേരളത്തിൽ വലിയ ട്രെൻഡ് ആയ സിനിമയായിരുന്നു പ്രേമം. പ്രണയം വാരിവിതറിയ ചിത്രം...
  Courtesy: Filmibeat Gallery
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  3/11
  കേരളത്തിൽ വലിയ തരംഗമായ ഒരു ഫാഷൻ ആയിരുന്നു ആട് മുണ്ട്. ആട് 2 സിനിമയിൽ ജയസൂര്യ ഉടുത്ത രണ്ടു കളറുള്ള മുണ്ട് വലിയ ട്രെൻഡ് ആയിരുന്നു. കേരളത്തിൽ സിനിമ ഹിറ്റായത്തോടെ ഈ മുണ്ടും ഹിറ്റാവുകയായിരുന്നു. കടകളിൽ ഇതരത്തിലുള്ള മുണ്ടുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടായ അവസ്ഥ വരെ കടക്കാർ നേരിട്ടിട്ടുണ്.
  കേരളത്തിൽ വലിയ തരംഗമായ ഒരു ഫാഷൻ ആയിരുന്നു ആട് മുണ്ട്. ആട് 2 സിനിമയിൽ ജയസൂര്യ ഉടുത്ത രണ്ടു...
  Courtesy: Filmibeat Gallery
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  4/11
  ക്ലാസ്സ്‌മേറ്റ് എന്ന സിനിമ മലയാളികൾക്ക് നൽകിയ ഒരു കാര്യം റീയൂണിയൻ ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത കോളേജ് ചിത്രം ഒരു റീയൂണിയന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറഞ്ഞത്. ചിത്രം ഇറങ്ങിയതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം കോളേജുകളിലും സ്കൂളുകളിലും ഓഫീസുകളിലും റീയൂണിയനുകൾ സംഘടിപ്പിക്കപ്പെട്ടു തുടങ്ങി. ഇന്നും തുടരുന്ന ഈ പരിപാടി കൂടുതൽ ആകാനുള്ള കാരണം ആ സിനിമയാണ്.
  ക്ലാസ്സ്‌മേറ്റ് എന്ന സിനിമ മലയാളികൾക്ക് നൽകിയ ഒരു കാര്യം റീയൂണിയൻ ആണ്. ലാൽ ജോസ് സംവിധാനം...
  Courtesy: Filmibeat Gallery
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  5/11
  ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ സിനിമ വലിയ ഹിറ്റായിരുന്നു. ചിത്രത്തിലൂടെ തട്ടിൽകുട്ട് ദോശ ഹിറ്റായത്തിനൊപ്പം മറ്റൊന്നും മലയാളികൾ ഏറ്റെടുത്തിരുന്നു️. ചിത്രത്തിലെ ഗാനത്തിൽ മലയാളം പ്രിന്റ്ഡ് ടിഷർട്ടുകൾ ധരിച്ചത് ആണ് കേരളത്തിൽ ഹിറ്റായ ട്രെൻഡ്. ഇന്നു അനവധി പേരാണ് ഇത്തരത്തിലുള്ള ടിഷർട്ട്‌ ധരിക്കുന്നത്.
  ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ സിനിമ വലിയ ഹിറ്റായിരുന്നു. ചിത്രത്തിലൂടെ...
  Courtesy: Filmibeat Gallery
  പാപ്പന്റെ മുണ്ടും നിവിന്റെ ഷർട്ടും... കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ചില സിനിമകൾ നോക്കാം
  6/11
  ഷർട്ടിന്റർ മുൻഭാഗം മാത്രം ഇൻസർട്ട് ചെയ്യുകയും വലിയ ബക്കിൾ ഉള്ള ബെൽറ്റ്‌ ധരിക്കുകയും ചെയ്യുന്നത് കുറച്ചു കാലം മുന്നേ കേരളത്തിലെ യുവാക്കളിൽ കാണാൻ സാധിച്ചിരുന്ന ഒരു ഫാഷൻ ആയിരുന്നു. എന്നാൽ ഈ പരിപാടി മലയാളിക്ക് കാണിച്ചു കൊടുത്ത സിനിമയിരുന്നു പൃഥ്വിരാജ് നായകനായ ചോക്ലേറ്റ്. സിനിമയിലെ പൃഥ്വിയുടെ ലുക്ക്‌ കേരളത്തിലെ യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു.
  ഷർട്ടിന്റർ മുൻഭാഗം മാത്രം ഇൻസർട്ട് ചെയ്യുകയും വലിയ ബക്കിൾ ഉള്ള ബെൽറ്റ്‌ ധരിക്കുകയും...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X