ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ

  ചില സിനിമാ കഥകളിൽ ചില കഥാപാത്രങ്ങൾ ഉണ്ടാകാറുണ്ട്, മുഖമില്ലാത്ത കഥാപാത്രങ്ങൾ. കഥയുടെ മുന്നോട്ട് പോക്കിനൊക്കെ ഏറെ സഹായിക്കുന്ന കഥാപാത്രങ്ങളാകും അവ. മുഖമില്ലാത്ത ആ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ നമ്മൾ തന്നെ മനസിൽ ഒരു മുഖം നൽകും. അങ്ങനെ ഡയലോഗുകളിൽ മാത്രം ഒതുങ്ങുന്ന, എന്നാൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന ചില കഥാപാത്രങ്ങളെയാണ് താഴെ പറയുന്നത്.
  By Rahimeen Kb
  | Published: Wednesday, September 7, 2022, 17:23 [IST]
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  1/8
  മണവാളന്റെ അച്ഛൻ - പുലിവാൽ കല്യാണം: മലയാള സിനിമ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന രംഗമാകും പുലിവാൽ കല്യാണം എന്ന സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രമായ മണവാളൻ തന്റെ അച്ഛനെ കുറിച്ച് പറയുന്നത്. സിനിമയിൽ എല്ലാവരെയും ചിരിപ്പിച്ച ഒരു രംഗം കൂടിയാണ് അത്. മണവാളന്റെ അച്ഛനാണെന്ന് പറഞ്ഞു വരുന്ന കല്യാണ ചെക്കന്റെ അച്ഛനെ തല്ലുന്ന രംഗമൊക്കെ പ്രേക്ഷകർ ഇന്നും ഓർത്തോർത്ത് ചിരിക്കുന്നതാണ്. സിനിമയിലെ മറ്റു കഥാപാത്രങ്ങളെ പോലെ മണവാളന്റെ അച്ഛനെയും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്.
  മണവാളന്റെ അച്ഛൻ - പുലിവാൽ കല്യാണം: മലയാള സിനിമ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന രംഗമാകും...
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  2/8
  പോൾ ആസാദ് - നരസിംഹം: മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം.  രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്തത ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു പോൾ ആസാദ്. മോഹൻലാൽ കൊലക്കുറ്റത്തിനുള്ള ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്ന് ഇറങ്ങുന്നിടത് നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പോൾ ആസാദിനെ കുത്തി കൊന്ന കേസിൽ ആണ് മോഹൻലാൽ ജയിൽ ശിക്ഷ അനുഭവിച്ചത് എന്നാണ് സിനിമയിൽ പറയുന്നത്. അങ്ങനെ ജെയിലിൽ പോയില്ലായിരുന്നെങ്കിൽ മോഹൻലാലിന്റെ കഥാപാത്രം ഇന്ദുചൂഢന്റെ ഭാവിയെ മാറിപ്പോയേനെ!. അതേസമയം ഈ പറയുന്ന കഥാപാത്രത്തിന്റെ ഒരു ചിത്രം പോലും സിനിമയിൽ ഇല്ല.
  പോൾ ആസാദ് - നരസിംഹം: മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ...
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  3/8
  രാഘവൻ - മണിച്ചിത്രത്താഴ്: 1993 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആരംഭിക്കുന്നതെ രാഘവൻ എന്ന കഥാപാത്രത്തിൽ നിന്നാണ്. ഇന്നസെന്റിന്റെ കഥാപാത്രമായ ഉണ്ണിത്താൻ തറവാടിന് പെയിന്റ് അടിക്കാൻ വന്ന രാഘവനെയും രാജപ്പനെയും അന്വേഷിച്ചു നടക്കുന്നതാണ് രംഗം. ഇവരെയൊന്നും കാണിക്കുന്നിലെങ്കിലും രാഘവോ എന്ന ഇന്നസെന്റിന്റെ വിളിയും  ആ നടപ്പുമൊക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.
  രാഘവൻ - മണിച്ചിത്രത്താഴ്: 1993 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആരംഭിക്കുന്നതെ...
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  4/8
  ചാർളി - വെള്ളിമൂങ്ങ: വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ചാർളി. ബിജു മേനോന്റെ കഥാപാത്രമായ മാമച്ചന്റെ ജീവിതത്തിൽ വലിയ നഷ്ടമുണ്ടാക്കി നാടുവിട്ട ചാർളിയെ സിനിമയിൽ കാണിക്കുന്നില്ല. ഇടയ്ക്ക് ആസിഫ് അലി ചാർളി എന്ന കഥാപാത്രമായി ആൾമാറാട്ടം നടത്തി എത്തുന്നുണ്ടെങ്കിലും യഥാർത്ഥ ചാർളിയെ കാണിക്കാതെയാണ് സിനിമ അവസാനിക്കുന്നത്.
  ചാർളി - വെള്ളിമൂങ്ങ: വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ചാർളി. ബിജു മേനോന്റെ...
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  5/8
  ക്ലാര - മനസ്സിനക്കരെ: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മനസ്സിനക്കരെയിലെ ക്ലാരയും പ്രേക്ഷകർ അങ്ങനെ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. ഒരു ഫോട്ടോ പോലുമില്ലാത്ത കഥാപാത്രം ജയറാമിന്റെ കഥാപാത്രമായ റെജിയുടെ ഡയലോഗുകളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ബ്രോക്കർ കൊണ്ടുവരുന്ന ആലോചനകൾ കേൾക്കുമ്പോൾ ക്ലാരയെ പോലെയല്ല എന്ന് ജയറാമിന്റെ കഥാപാത്രം പല ആവർത്തി ചിത്രത്തിൽ പറയുന്നുണ്ട്. റെജിയുടെ മുൻ കാമുകി ആയിട്ടാണ് ക്ലാര എന്ന കഥാപാത്രം സിനിമയിൽ ഡയലോഗുകളിലൂടെ കടന്നു വരുന്നത്.
  ക്ലാര - മനസ്സിനക്കരെ: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം...
  ഇത്രയും ഫേമസായ ഇവർക്ക് മുഖമില്ല!, മലയാള സിനിമയിലെ മുഖമില്ലാത്ത കഥാപാത്രങ്ങൾ
  6/8
  ആൽഫി - ചന്ദ്രലേഖ:  പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖയുടെ കഥ മുന്നോട്ട് നയിക്കുന്ന കഥാപാത്രമാണ് ആൽഫി. ചിത്രത്തിലെ മോഹൻലാലിന്റെ അപ്പുകുട്ടൻ എന്ന കഥാപാത്രം ആൽഫി ആയി ആൾമാറാട്ടം നടത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയും ഒക്കെയാണ് സിനിമയുടെ കഥ. എന്നാൽ സിനിമയിൽ എവിടെയും ആരാണ് ആൽഫി എന്ന് കാണിക്കുന്നില്ല. എന്നാൽ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി ആൽഫി നിലനിൽക്കുന്നു.
  ആൽഫി - ചന്ദ്രലേഖ:  പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖയുടെ കഥ മുന്നോട്ട്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X