ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ

  ചില അഭിനേതാക്കൾ സിനിമയിലേക്ക് ചുവട് വെക്കുമ്പോൾ വലിയ അലയൊലികൾ ഉണ്ടാവും. ആദ്യ സിനിമയിലൂടെ തന്നെ ഇവർ പ്രേക്ഷക മനസ്സിൽ ഇടം. ചിലപ്പോൾ സിനിമ വിജയിച്ചില്ലെങ്കിലും ഇവരെ പ്രേക്ഷകർ ശ്രദ്ധിക്കും. എന്നാൽ പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ഇവരെ പറ്റി ഒരു വിവരവും ഇല്ലാതെ ആവും. അത്തരത്തിൽ മലയാളത്തിൽ വന്നു പോയ ചില താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Tuesday, September 27, 2022, 17:29 [IST]
  ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ
  1/5
  മരിയ മാർ​ഗരറ്റ് ഷർമിലി എന്ന മീനാക്ഷി 2004 ൽ കാക്കക്കറുമ്പൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ആ സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേര് തന്നെ നടി സിനിമയിൽ ഉപയോ​ഗിക്കുകയും ചെയ്തു. വെള്ളിനക്ഷത്രം ആണ് മലയാളത്തിൽ നടിയുടെ ഹിറ്റായ സിനിമ. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ 2005 ഓടെ നടിയെ ബി​ഗ്സ്ക്രീനിൽ കാണാതായി. 
  മരിയ മാർ​ഗരറ്റ് ഷർമിലി എന്ന മീനാക്ഷി 2004 ൽ കാക്കക്കറുമ്പൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ...
  ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ
  2/5
  2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തെത്തിയ അരുൺ ചെറുകാവിൽ പിന്നീട് 4 ദ പീപ്പിൾ, അമൃതം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ നടന് പ്രതീക്ഷിച്ച വളർച്ച പ്രേക്ഷകർ കണ്ടില്ല. ഇടവേളയ്ക്ക് ശേഷം ഡ്രെെവിം​ഗ് ലൈസൻസ്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്.
  2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തെത്തിയ അരുൺ ചെറുകാവിൽ പിന്നീട് 4 ദ...
  ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ
  3/5
  വെട്ടം എന്ന സിനിമയിൽ ദിലീപിന്റെ അനിയത്തിയായി വന്ന ഇന്ദു എന്ന കഥാപാത്രം ആരാണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ തിരയുന്നവർ ഏറെയാണ്. വെട്ടത്തിലൊഴിച്ച് പിന്നീട് ഒരു സിനിമയിലും നടിയെ കണ്ടിട്ടില്ല. പ്രിയ നമ്പ്യാർ ആണ് ഈ വേഷം ചെയ്തത്. കഴിഞ്ഞ ദിവസം നടി  സോഷ്യൽ മീഡിയ ലൈവിൽ എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന പ്രിയ ഇപ്പോൾ ഒരു ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി  ചെയ്യുകയാണ്. 
  വെട്ടം എന്ന സിനിമയിൽ ദിലീപിന്റെ അനിയത്തിയായി വന്ന ഇന്ദു എന്ന കഥാപാത്രം ആരാണെന്ന് ഇപ്പോഴും...
  ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ
  4/5
  തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനു ഡെന്നിസ്. തുളസീദാസിന്റെ പ്രണയമണിത്തൂവൽ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തെത്തിയ നടൻ പിന്നീട് എന്നിട്ടും, ഒറ്റനാണയം തുടങ്ങിയ സിനിമകൾ അഭിനയിച്ചു. എന്നാലിപ്പോൾ ഇദ്ദേഹത്തെ സിനിമകളിലേ കാണാനില്ല. സിനിമാ മേഖല വിട്ട് ഇപ്പോൾ കോർപ്പറേറ്റ് മേഖലയിലാണ് ഇദ്ദഹമെന്നാണ് വിവരം. 
  തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനു ഡെന്നിസ്. തുളസീദാസിന്റെ പ്രണയമണിത്തൂവൽ എന്ന...
  ഇവരൊക്കെ എവിടേക്ക് പോയി?; അപ്രത്യക്ഷരായ ചില താരങ്ങൾ
  5/5
  വെട്ടം എന്ന ഒറ്റ സിനിമയിലൂടെ ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്ന നടിയാണ് ഭാവ്ന പാനി. മലയാളത്തിൽ പിന്നീട് ഒരു ഡാൻസ് നമ്പറിൽ നടി അഭിനയിച്ചിട്ടുണ്ട്. നടിക്ക് കേരളത്തിൽ ഇത്രയും ജന സ്വീകാര്യത ഉണ്ടെന്ന് നടിക്ക് പോലും അറിയില്ലായിരിക്കും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മലയാളത്തിൽ വെട്ടത്തിന് ശേഷം നടി നായിക ആയി എത്തിയിട്ടില്ല. മുംബൈക്കാരിയായ ഭാവ്ന മോഡലും ഡാൻസറുമാണ്. 
  വെട്ടം എന്ന ഒറ്റ സിനിമയിലൂടെ ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്ന നടിയാണ് ഭാവ്ന പാനി....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X