twitter
    bredcrumb

    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!

    By Ranjina P Mathew
    | Published: Wednesday, September 28, 2022, 22:32 [IST]
    ഓരോ വർഷവും നിരവധി സിനിമകളാണ് ഇന്ത്യയിൽ വിവി​ധ ഭാഷകളിൽ റിലീസ് ചെയ്യുന്നത്. അവയിൽ പലതും വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകിയാണ് വരുന്നതെങ്കിലും പലതും വലിയ തോൽവിയാണ് ഏറ്റ് വാങ്ങാറുള്ളത്. ഫ്ലോപ്പായി മാറിയ സിനിമകൾ പലതും ടിക്കറ്റിന് കാശ് കൊടുത്ത് പോയില്ലേ എന്നതുകൊണ്ട് മാത്രം കാണികൾ കണ്ടുതീർത്തിട്ടുണ്ട്. 2022ലെ ചില ഫ്ലോപ്പ് സിനിമകൾ പരിചയപ്പെടാം....
    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    1/6
    വിജയ് ദേവരക്കൊണ്ടയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലൈ​ഗർ. പുരി ജ​ഗന്നാഥ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ബി​ഗ് ബജറ്റിൽ നിർമ്മിച്ച ചിത്രം രാജ്യത്തുടനീളം വിപുലമായി പ്രമോട്ട് ചെയ്തുവെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടവിധം ശോഭിക്കാൻ ​ലൈ​ഗറിന് ആയില്ല. ഒടിടിയിലെത്തിയപ്പോഴും വലിയ വിമർശനമാണ് ലൈ​ഗർ സിനിമ നേരിടുന്നത്. 
    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    2/6
    മമ്മൂട്ടിയുടെ സിബിഐ സീരിസിൽ ഏറ്റവും അവസാനം തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് സിബിഐ 5 ദി ബ്രെയിൻ. ഒട്ടനവധി താരങ്ങൾ അണിനിരന്ന സിനിമ പക്ഷെ വലിയ ഫ്ലോപ്പായി മാറി.
    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    3/6
    മോഹൻലാൽ സിനിമ ആറാട്ടും  ഈ വർഷത്തെ ഫ്ലോപ്പ് സിനിമകളിൽ ഒന്നായിരുന്നു. വലിയ ഹൈപ്പിൽ വന്ന സിനിമയായിരുന്നിട്ടും സിനിമയ്ക്ക് വേണ്ട‍ത്ര വിജയം നേടാൻ കഴിഞ്ഞില്ല. രണ്ടും മൂന്നും ദിവസമെടുത്താണ് തങ്ങൾ സിനിമകൾ കണ്ടതെന്ന് വരെ ആളുകൾ‌ സിനിമയുടെ ഒടിടി റിലീസിന് ശേഷം കുറിച്ചു. 

    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    4/6
    മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ ജാക്ക് ആന്റ് ജില്ലും എട്ട് നിലയിൽ പൊട്ടി. എന്തായിരുന്നു ഈ സിനിമകൊണ്ട് ഉദ്ദേശിച്ചത് എന്നാണ് പലരും റിലീസിന് ശേഷം സോഷ്യൽമീ‍ഡിയയിൽ കുറിച്ചത്. 
    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    5/6
    പ്രഭാസ്-പൂജ ഹെഡ്​ഗെ എന്നിവർ നായകനും നായികയുമായി എത്തിയ പ്രണയ ചിത്രമായിരുന്നു രാധേ ശ്യാം. പാൻ ഇന്ത്യൻ രീതിയിൽ തിയേറ്ററുകളിലെത്തിയ സിനിമ പ്രേക്ഷകന് നിരാശയാണ് സമ്മാനിച്ചത്. ഒട്ടും ലോജിക്കില്ലാതെയാണ് സിനിമ തയ്യാറാക്കിയിരുന്നതെന്ന് മാത്രമല് പ്രഭാസ് പോലും കൃത്രിമത്വം കലർത്തിയ അഭിനയമാണ് കാഴ്ചവെച്ചത്. 
    'ഒരു വർഷമെടുത്താലും കണ്ടുതീരുമെന്ന് തോന്നുന്നില്ല...'; 2022ലെ ഫ്ലോപ്പ് സിനിമകളെന്ന് വിലയിരുത്തപ്പെട്ടവ!
    6/6
    വിജയിയുടെ ബീസ്റ്റും വളരെ ഏറെ വിമർശനം നേരിടുകയും തിയേറ്ററിലും ഒടിടിയിലും ഒരുപോലെ ഫ്ലോപ്പായി മാറുകയും ചെയ്തൊരു സിനിമയാണ്. നടൻ ഷൈൻ ടോം ചാക്കോയെ വരെ സിനിമ ഒടിടിയിൽ റിലീസ് ചെയ്ത ശേഷം വിമർശിച്ചിരുന്നു. ‌‌‌

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X