twitter
    bredcrumb

    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Monday, January 9, 2023, 16:49 [IST]
    സിനിമയുടെ വിജയം ഇന്ന് കോടി ക്‌ലബുകളിലാണ്. ബജറ്റിന്റെ വലിപ്പം പോലെ തന്നെ ആ സിനിമ തിയേറ്ററിൽ നിന്നും നേടുന്ന കളക്ഷൻ കൊണ്ട് എത്ര കോടി ക്ലബ്ബിൽ ആണുള്ളത് എന്നതും സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചക്ക് കാരണമാകാറുണ്ട്. സൗത്തിൽ മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ച് കോടി ക്ലബ്ബുകൾ കുറവുള്ള ഒരിടമാണ് മലയാളം.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    1/10
    ഹിറ്റുകളായും സൂപ്പർ ഹിറ്റുകളുമായി വർഷത്തിൽ 100 കോടി, 200 കോടി, 500 കോടി എന്നിങ്ങനെ ക്ലബ്ബുകളിൽ തിളങ്ങി നിൽക്കുന്ന ഒരു ഇൻഡസ്ട്രിയാണ് തമിഴ്.  മലയാളത്തെ അപേക്ഷിച്ച് വ്യത്യസ്ത ജോണറുകളിൽ ഉള്ള ചിത്രങ്ങൾ വരുന്ന തമിഴിൽ മികച്ച ചിത്രങ്ങളും കൂടുതലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേൾഡ് വൈഡ് റിലീസിലൂടെ ഏറ്റവും വലിയ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    2/10
    കഴിഞ്ഞ വർഷം അനവധി ഹിറ്റുകളാണ് തമിഴിൽ നിന്നും വന്നിട്ടുള്ളത്. അതിൽ ഏറ്റവും വലിയ കളക്ഷൻ ഉണ്ടാക്കിയത് കമൽ ഹാസൻ-ലോകേഷ് കനകരാജ് ടീമിന്റെ വിക്രം ആണ്. 447 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും അഭിനയിച്ചിടടുണ്ട്. കേരളത്തിലും ചിത്രം വലിയ ഹിറ്റായിരുന്നു.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    3/10
    2021ൽ തമിഴിൽ ഏറ്റവും വലിയ കളക്ഷൻ ഉണ്ടാക്കാൻ സാധിച്ചത് രജനികാന്തിനാണ്. ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. തമിഴിലെ എക്കാലത്തെയും ഹിറ്റ് വേഷമായ സ്നേഹമുള്ള ചേട്ടനായാണ് രജനി വന്നത്. കീർത്തി സുരേഷ് മുഖ്യ വേഷം ചെയ്ത ചിത്രം തിയേറ്ററിൽ നിന്നും വാരിയത് 240 കോടിയാണ്.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    4/10
    2020ൽ ബോക്സ് ഓഫീസ് തകർത്തത് രജനികാന്ത്-എആർ മുരുഗദാസ് കൂട്ടുകെട്ടായിരുന്നു. തലൈവർ പോലീസ് വേഷത്തിൽ വന്ന ദർബാർ ആയിരുന്നു ആ ഹിറ്റ് ചിത്രം. ഫെസ്റ്റിവൽ മൂഡിൽ വന്ന സിനിമയിൽ രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ വിളയാട്ടം തന്നെയായിരുന്നു. സിനിമ ആ വർഷം നേടിയത് 250 കോടിയാണ്.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    5/10
    285 കോടിയുമായി 2019ൽ തിളങ്ങിയത് വിജയ് ആണ്. അറ്റലീ സംവിധാനം ചെയ്ത ബിഗിൽ ആയിരുന്നു ചിത്രം. വിജയ് അച്ഛൻ-മകൻ ഡബിൾ റോളിൽ വന്നു മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ തിയേറ്ററിൽ ജനങ്ങളുടെ പൂരം ആയിരുന്നു. ചിത്രം വിജയുടെ കരിയറിലെ വലിയ വിജയം തന്നെയായിരുന്നു.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    6/10
    തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഉണ്ടായത് 2018ലാണ്. ബ്രഹ്മാണ്ട സംവിധായകൻ ശങ്കറും രജനികാന്തും കൂടെ ഒന്നിച്ച 2.0 എന്ന ചിത്രത്തിലൂടെ നെടിയത് 655 കോടിയാണ്. ഇന്ത്യക്ക് അകത്തും പുറത്തും റിലീസ് ചെയ്ത വലിയ ഹിറ്റായി മാറിയിരുന്നു ഈ ചിത്രം. മേക്കിങ്ങ് കൊണ്ട് ഹോളിവുഡിനെ വരെ വെല്ലുന്ന ചിത്രമായിരുന്നു 2.0.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    7/10
    2017ൽ വലിയ നേട്ടമൂണ്ടാക്കിയത് വിജയ് നായകനായ മെർസൽ ആണ്. വിജയും അറ്റ്ലീയും ഒന്നിച്ചപ്പോൾ ചിത്രം കൊയ്തത് 260 കോടിയായിരുന്നു. ആ വർഷത്തെ വലിയ ഹിറ്റായിരുന്നു വിജയുടെ മെർസൽ. കാജൽ അഗർവാൾ, സാമന്ത എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    8/10
    രജനികാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകും കബാലി. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വന്ന ചിത്രം സ്ഥിരം രജനികാന്ത് ഫോർമാറ്റിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. വലിയ ബഡ്ജറ്റിൽ വന്ന ചിത്രം 2016ൽ വലിയ കളക്ഷനാണ് നേടിയത്. തിയേറ്ററിൽ നിന്നും സിനിമ 300 കോടിയാണ് വാരിയത്.
    കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തമിഴിൽ വേൾഡ് വൈഡ് കളക്ഷനിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    9/10
    ശങ്കർ-വിക്രം കൂട്ടുകെട്ടിൽ വന്ന വലിയ ചിത്രമായിരുന്നു ഐ. 2015ൽ വലിയ ഹൈപ്പിൽ വന്ന് ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം വരാതെ പോയെ ചിത്രം ആണിത്. വിക്രം സിനിമയ്ക്കു വേണ്ടി നടത്തിയ മേക്കോവറുകൾ വലുതായിരുന്നു. ബിഗ്ഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ നിന്നും 239 കോടിയാണ് നേടിയത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X