യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം

  മലയാളത്തിലെ മികച്ച പോലീസ് വേഷങ്ങൾ എന്നു ചിന്തിക്കുമ്പോഴേ മനസ്സിൽ നിരന്നു നിൽക്കുന്നത് സുരേഷ് ഗോപി എന്ന നടൻ ആയിരിക്കും. പൌരുഷം നിറഞ്ഞ അനവധി പോലീസ് വേഷങ്ങൾ മലയാളത്തിൽ നിറഞ്ഞു നിന്നിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തിയ വേഷങ്ങളിൽ ഒന്ന് പോലീസ് റോൾ ആയിരിക്കും.
  By Akhil Mohanan
  | Published: Friday, September 9, 2022, 15:43 [IST]
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  1/9
  മലയാളത്തിലെ സൂപ്പർ നായകയന്മാർ മുതൽ യുവനായകന്മാർ വരെ പോലീസ് വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. യൂണിഫോം അണിഞ്ഞു നെടു നീളൻ ഗംഭീര ഡയലോഗ്കളും പറഞ്ഞു കയ്യിൽ കിട്ടിയ ഗുണ്ടകളെ ഇടിച്ചു നിലമ്പരിശാക്കുന്ന പഴയകാല പോലീസ് വേഷങ്ങൾ മുതൽ പുതിയകാല പോലീസ് വേഷങ്ങൾ വരെ മലയാള സിനിമയിൽ കാണാൻ സാധിക്കും. മലയാളത്തിലെ മികച്ച പോലീസ് കഥാപാത്രങ്ങൾ നോക്കാം.
  മലയാളത്തിലെ സൂപ്പർ നായകയന്മാർ മുതൽ യുവനായകന്മാർ വരെ പോലീസ് വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്....
  Courtesy: Filmibeat Gallery
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  2/9
  മലയാളികൾക്ക് പോലീസുകാരൻ എങ്ങനെ ആയിരിക്കണം എന്നത് കാണിച്ചു തന്ന നടനാണ് സുരേഷ് ഗോപി. പോലീസ് എന്നാൽ മലയാളികൾക്ക് ഇന്നും അദ്ദേഹം തന്നെയാണ്. കയ്യിൽ തോക്കും വലിയ ഡയലോഗും ഫൈറ്റും ചെയ്ത് നിയമം നടപ്പിലാക്കുന്ന ഭാരത് ചന്ദ്രൻ ഐപിഎസ് ആണ് മലയാളത്തിലെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്ന്.
  മലയാളികൾക്ക് പോലീസുകാരൻ എങ്ങനെ ആയിരിക്കണം എന്നത് കാണിച്ചു തന്ന നടനാണ് സുരേഷ് ഗോപി. പോലീസ്...
  Courtesy: Filmibeat Gallery
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  3/9
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്നായിരുന്നു ഇൻസ്‌പെക്ടർ ബൽറാം. ഫിറ്റായ ശരീരവും മേലധികാരികളോട് പോലും തട്ടികയറുന്ന ഫയർ ആയ കഥാപാത്രം. മലയാളത്തിൽ മമ്മൂക്കയോളം വ്യത്യസ്ത പോലീസ് സിനിമകൾ ചെയ്ത നടൻ ഉണ്ടാകില്ല. ബാൽറാമിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ഉണ്ടയിലെ മണി സാർ.
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്നായിരുന്നു ഇൻസ്‌പെക്ടർ...
  Courtesy: Filmibeat Gallery
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  4/9
  നടന വിസ്മയം ലാലേട്ടന്റെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്നാണ് ബാബകല്യാണി. ടൈറ്റിൽ റോളിൽ മോഹൻലാൽ തിളങ്ങിയ സിനിമയിരുന്നു ബാബകല്യാണി. പോലീസ് വേഷങ്ങളിൽ എന്നും വ്യത്യസ്തമായ മാനങ്ങൾ കൊണ്ടുവരാറുണ്ട് അദ്ദേഹം. ബാബ കല്യാണി കഴിഞ്ഞാൽ ലാലേട്ടന്റെ മികച്ച പോലീസ് വേഷം വില്ലൻ സിനിമയിലാണ്. അഭിനയം കൊണ്ട് മോഹൻലാൽ ഞെട്ടിച്ച സിനിമയായിരുന്നു ഇത്.
  നടന വിസ്മയം ലാലേട്ടന്റെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്നാണ് ബാബകല്യാണി. ടൈറ്റിൽ റോളിൽ മോഹൻലാൽ...
  Courtesy: Filmibeat Gallery
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  5/9
  2005ൽ ഇറങ്ങിയ സിനിമയായിരുന്നു ബെൻ ജോൺസൻ. കലാഭവൻ മണി ബെൻ ജോൺസൻ എന്ന പോലീസ് ഓഫീസർ ആയി വിലസിയ സിനിമ. മണിയുടെ കരിയർ ബെസ്റ്റ് പോലീസ് വേഷങ്ങളിൽ ഒന്നാണ് ഇത്. അവസാന കാലത്ത് അദ്ദേഹം തമിഴിൽ ചെയ്ത പാപനാശം എന്ന സിനിമയിലെ കഥാപാത്രവും മികച്ചതായിരുന്നു.
  2005ൽ ഇറങ്ങിയ സിനിമയായിരുന്നു ബെൻ ജോൺസൻ. കലാഭവൻ മണി ബെൻ ജോൺസൻ എന്ന പോലീസ് ഓഫീസർ ആയി വിലസിയ സിനിമ....
  Courtesy: Filmibeat Gallery
  യൂണിഫോം, ഫയർ ഡയലോഗ്, പിന്നെ ഹെവി മാസ്സും.... ഭരത് ചന്ദ്രനും ബൽറാമും വാഴുന്ന മലയാള സിനിമ പോലീസ് നിരയെ പരിചയപ്പെടാം
  6/9
  ജനപ്രിയ നായകൻ പോലീസ് വേഷത്തിൽ തിളങ്ങിയ സിനിമയിരുന്നു ഇൻസ്‌പെക്ടർ ഗരുഡ്. ദിലീപിന്റെ കരിയർ ബെസ്റ്റ് പോലീസ് വേഷം ആണിത്. കോമഡിയുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയിലെ നായകനും കോമഡി പറയുന്ന പോലീസ് ആണ്.
  ജനപ്രിയ നായകൻ പോലീസ് വേഷത്തിൽ തിളങ്ങിയ സിനിമയിരുന്നു ഇൻസ്‌പെക്ടർ ഗരുഡ്. ദിലീപിന്റെ കരിയർ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X