താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ

  ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയും. താരങ്ങളുടെ സ്വകാര്യ ജീവിതത്തിന് ബി ടൗണിൽ പലപ്പോഴും ഇവരുടെ സിനിമകളേക്കാൾ പ്രാധാന്യം ലഭിക്കാറുമുണ്ട്. താരങ്ങളുടെ പ്രണയം, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം വാർത്തകളിൽ നിറയും. ഇത്തരത്തിൽ വിവാ​ഹേതര ബന്ധത്താൽ വാർത്തകളിൽ നിറഞ്ഞ താരങ്ങളും ഏറെയാണ്. ഇവരിൽ ചിലരുടെ വിവാഹ ബന്ധമേ തകർന്നപ്പോൾ ചിലർക്ക് ഭാര്യമാർ രണ്ടാമതൊരു അവസരവും നൽകി. അത്തരത്തിൽ ചില താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Friday, September 2, 2022, 18:49 [IST]
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  1/6
  ബോളിവുഡിലെ ജനപ്രിയ ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവർക്കുമിടയിൽ ഒരു കാലത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നത്രെ. നടി പ്രിയങ്ക ചോപ്രയുമായി അക്ഷയ് അടുത്തതാണ് ട്വിങ്കിളിനെ ചൊടിപ്പിച്ചത്. പ്രിയങ്കയും അക്ഷയും 2000 ങ്ങളുടെ തുടക്കത്തിൽ ഒരുപിടി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. പ്രിയങ്കയുമായുള്ള ബന്ധത്തിൽ സംശയം തോന്നിയ ട്വിങ്കിൾ ഇനി പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കരുതെന്ന് അക്ഷയ് കുമാറിനോട് ആവശ്യപ്പെട്ടു. അക്ഷയ് ഇതനുസരിക്കുകയും ചെയ്തു. 
  ബോളിവുഡിലെ ജനപ്രിയ ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. സന്തുഷ്ടകരമായ കുടുംബ ജീവിതം...
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  2/6
  നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറിന്റെ രണ്ടാം ഭാര്യയായിരുന്നു നടി സ്മിത പാട്ടീൽ. നാദിറയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. രണ്ടാം വിവാഹത്തെ നാദിറ എതിർത്തിരുന്നില്ലത്രെ. പ്രസവത്തിനിടെ സ്മിത പാട്ടീൽ മരിക്കുകയും ചെയ്തു. 
  നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറിന്റെ രണ്ടാം ഭാര്യയായിരുന്നു നടി സ്മിത പാട്ടീൽ....
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  3/6
  ബോളിവുഡിൽ പതിറ്റാണ്ടുകൾക്കിപ്പുറവും പറഞ്ഞു കേൾക്കുന്ന ​ഗോസിപ്പാണ് രേഖയും അമിതാബ് ബച്ചനും തമ്മിലുള്ള പ്രണയം. ഇതിന്റെ പേരിൽ ബച്ചനും ഭാര്യ ജയ ബച്ചനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരുവേള ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നെന്ന് വരെ വാർത്തകൾ പരന്നിരുന്നു.  എന്നാൽ ഇരുവരും ഇപ്പോഴും വിവാദങ്ങളെല്ലാം മറന്ന് ഭാര്യ ഭാർത്താക്കൻമാരായി ജീവിക്കുകയാണ്. 
  ബോളിവുഡിൽ പതിറ്റാണ്ടുകൾക്കിപ്പുറവും പറഞ്ഞു കേൾക്കുന്ന ​ഗോസിപ്പാണ് രേഖയും അമിതാബ് ബച്ചനും...
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  4/6
  തന്റെ ഇരുപതുകളിലാണ് ഷാരൂഖ് ​ഗൗരിയെ വിവാഹം കഴിക്കുന്നത്. കടുത്ത പ്രണയത്തിലായി വിവാ​ഹം കഴിച്ച ഇരുവർക്കും ഇടയിലും ഒരു ഘട്ടത്തിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു ഈ പ്രശ്നങ്ങളിലും കാരണമായതത്രെ. ഡോൺ ഉൾപ്പെടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഷാരൂഖും പ്രിയങ്കയും അടുക്കുകയും ​ഗോസിപ്പ് കോളങ്ങളിൽ ഇത് വാർത്തയാവുകയും ചെയ്തു. സംഭവമറിഞ്ഞ ​ഗൗരി പ്രിയങ്കയ്ക്കൊപ്പം ഇനി അഭിനയിക്കരുതെന്ന് ഷാരൂഖിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭാര്യ പറഞ്ഞത് അനുസരിച്ച ഷാരൂഖ് പ്രിയങ്കയുമായുള്ള സൗ​ഹൃദം അവസാനിപ്പിച്ചു. 
  തന്റെ ഇരുപതുകളിലാണ് ഷാരൂഖ് ​ഗൗരിയെ വിവാഹം കഴിക്കുന്നത്. കടുത്ത പ്രണയത്തിലായി വിവാ​ഹം കഴിച്ച...
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  5/6
  ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയും സറീന വഹാബും തമ്മിലും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടി കങ്കണയുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണം. ഈ ബന്ധത്തെ പറ്റി കങ്കണയും ആദിത്യ പഞ്ചോളിയും തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ പിന്നീട് ആദിത്യ പഞ്ചോളി തന്നെ ശാരീരികമായി ഉപദ്രവിക്കുകയാണെന്നാരോപിച്ച് കങ്കണ രം​ഗത്തെത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്തു. എന്നാൽ ആദിത്യ പഞ്ചോളിയോട് ഭാര്യ സറീന വഹാബ് ക്ഷമിച്ചു. ഇരുവരും ഇപ്പോഴും ഭാര്യാ ഭർത്താക്കൻമാരാണ്. 
  ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയും സറീന വഹാബും തമ്മിലും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ...
  താരങ്ങളുടെ ‌വിവാഹേതര ബന്ധം പിടിക്കപ്പെട്ടപ്പോൾ; ഭാര്യമാർ മാപ്പു നൽകിയ താരങ്ങൾ ഇവരൊക്കെ
  6/6
  ബി ടൗണിലെ പ്രിയപ്പെട്ട ദമ്പതികളായ അജയ് ദേവ്​ഗണും കജോളും തമ്മിലും ഒരിക്കൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടി കങ്കണ റണൗത്തിന്റെ പേരിലായിരുന്നു ഇത്. വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്ന സിനിമയിൽ അഭിനയിക്കവെ കങ്കണയുടെ സൗന്ദര്യത്തിൽ മയങ്ങിയ അജയ് ദേവ​ഗണിനെയും കൊണ്ട് കജോൾ ബുദ്ധുമുട്ടിയത്രെ. ഇനി ഇത് ആവർത്തിക്കരുതെന്ന് നടന് അന്ത്യശാസനം നൽകിയ ശേഷമാണത്രെ കജോൾ എല്ലാം ക്ഷമിച്ചത്. 
  ബി ടൗണിലെ പ്രിയപ്പെട്ട ദമ്പതികളായ അജയ് ദേവ്​ഗണും കജോളും തമ്മിലും ഒരിക്കൽ പ്രശ്നങ്ങൾ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X