twitter
    bredcrumb

    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം

    By Akhil Mohanan
    | Published: Wednesday, September 7, 2022, 19:23 [IST]
    മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ അഭിമാനം കൂടെയാണ് നടൻ മമ്മൂട്ടി. മലയാളത്തിലെ നിത്യയൗവ്വനം ഇന്ന് എഴുപത്തൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമയുടെ വളർച്ചയിൽ മുന്നിൽ നിന്ന നടന്റെ ജന്മദിനം ആരാധകർ വലിയ ഉത്സവം പോലെയാണ് കൊണ്ടാടുന്നത്.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    1/11
    മലയാള സിനിമയുടെ എല്ലാ വളർച്ച ഘട്ടങ്ങളിലും നിന്നിട്ടുല്ല ആളാണ്‌ മമ്മൂട്ടി. കറിയറിൽ ജയവും പരാജയവും നേരിട്ടിട്ടുണ്ട് അദ്ദേഹം. പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഉയർത്തെഴുന്നേറ്റ മമ്മൂട്ടി പിന്നെ മലയാള സിനിമയുടെ രാജാവായാണ് വന്നത്. ഇന്ത്യൻ സിനിമയിൽ മലയാളത്തെ മറ്റു ഭാഷകളിൽ അടയാളപ്പെടുത്തിയ നടൻ കൂടെയാണ് ഇദ്ദേഹം. കളക്ഷൻ റെക്കോർഡുകൾ ബേധിച്ച നടന്റെ ചില സിനിമകളെ പരിചയപ്പെടാം.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    2/11
    ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് ഭീഷ്മപർവ്വം ആണ്. ഈ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം. സ്റ്റൈലിഷ് മേക്കിങ്ങും മമ്മൂക്കയുടെ ഗംഭീര പെർഫോമൻസും കൂടെ ആയപ്പോൾ തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ തകരുകയായിരുന്നു. മമ്മൂട്ടിയുടെ ആദ്യ 100 കോടി സിനിമയാണ് ഭീഷമപർവ്വം.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    3/11
    അന്യ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടനാണ് മമ്മൂട്ടി. തെലുങ്കിൽ അദ്ദേഹം അഭിനയിച്ച സിനിമയാണ് യാത്ര. രാഷ്ട്രീയക്കാരൻ വൈഎസ്ആറിന് സ്ക്രീനിൽ ജീവൻ കൊടുക്കാൻ സംവിധായകൻ ഇന്ത്യൻ സിനിമയിൽ കണ്ടെത്തിയത് മമ്മൂട്ടിയെ ആയിരുന്നു. 57 കോടിയോളം കളക്ഷൻ നേടിയ സിനിമ മലയാളത്തിലും റിലീസ് ചെയ്തിരുന്നു. സംസാരത്തിലും നടപ്പിലും വൈഎസ്ആറായി ജീവിക്കുകയായിരുന്നു മമ്മൂട്ടി.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    4/11
    അച്ഛൻ-മകൾ സ്നേഹം പറഞ്ഞ ത്രില്ലർ സിനിമയായിരുന്നു ദി ഗ്രേറ്റ്‌ ഫാദർ. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ വന്ന സിനിമ. നടന്റെ ലുക്ക് ആക്കാലത്തെ യുവനായകന്മാരെ വരെ വെല്ലുന്ന തരത്തിൽ ആയിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത് സിനിമ 56 കോടിയോളം കളക്ഷൻ നേടി.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    5/11
    മമ്മൂക്കയുടെ വലിയ പരാജയം നേരിട്ട വലിയ സിനിമയായിരുന്നു മാമാങ്കം. പിരീഡ് ഡ്രാമ ആയ സിനിമ എം പദ്മകുമാർ ആണ് സംവിധാനം ചെയ്തത്. മേക്കിങ്ങും കഥ പറച്ചിലും പഴയത് ആയപ്പോൾ തിയേറ്ററിൽ വലിയ ഓളം സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല ചിത്രത്തിന്. എന്നിട്ടും കലക്ഷനിൽ സിനിമ 48 കോടിക്ക് മുകളിൽ നേടി.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    6/11
    വൈശാഖ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റായിരുന്നു മധുരരാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി വന്ന സിനിമ 100 കോടി ക്ലബ്ബിൽ കയറും എന്ന പ്രതീക്ഷയുമായാണ് വന്നത്. പക്ഷെ ചിത്രം 48 കോടിയിൽ ഒതുങ്ങി. ടൈറ്റിൽ റോളിൽ മമ്മൂക്ക തകർത്തുവാരിയ സിനിമകളിൽ ഒന്നാണിത്.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    7/11
    എന്നും പോലീസ് വേഷങ്ങൾ വേറെ ലെവലിൽ എത്തിച്ച മമ്മൂട്ടിയുടെ വ്യത്യസ്ത പോലീസ് മൂവി ആയിരുന്നു അബ്രഹാമിന്റെ സന്തതികൾ. ത്രില്ലർ സിനിമ ഹെവി ട്വിസ്റ്റും നോൺ ലീനിയർ കഥ പറച്ചിലുമായി വന്നപ്പോൾ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി മാസ്സ് പെർഫോമൻസ് ആയിരുന്നു. 45കൊടിയോളം കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    8/11
    ഷൈലോക്ക്, പേര് പോലെ തന്നെ കൊള്ള പലിശക്കാരുടെ തമ്പുരാനായി മമ്മൂട്ടി വന്ന സിനിമയായിരുന്നു ഇത്. മലയാള സിനിമയുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയിൽ മമ്മൂട്ടിയുടെ നിറഞ്ഞാട്ടം കാണാൻ സാധിക്കും. ത്രില്ലർ സിനിമ വലിയ പ്രൊമോഷൻ എല്ലാമായി വന്നെങ്കിലും കലക്ഷനിൽ 38 കോടിയിൽ നിന്നു.
    മലയാളത്തിൽ തരംഗ സൃഷ്ടിച്ച സിനിമകൾ; ബോക്സ് ഓഫീസിൽ മമ്മൂട്ടി രാജാവായ ചിത്രങ്ങൾ കാണാം
    9/11
    മലയാളത്തിലെ എല്ലാ നടന്മാരും സംഘടന അമ്മയ്ക്ക് വേണ്ടി അണിനിരണ സിനിമയായിരുന്നു ട്വന്റി ട്വന്റി. തകർപ്പൻ ത്രില്ലർ കഥ പറഞ്ഞ സിനിമ 28 കോടി കളക്ഷൻ ഉണ്ടാക്കി. അതെ കളക്ഷനുമായി വന്ന മറ്റൊരു സിനിമയായിരുന്നു കേരളവർമ പഴശ്ശിരാജ. പഴശ്ശിരാജയായി മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ മികച്ച പെർഫോമൻസ് ആയിരുന്നു അന്ന് കാണാൻ സാധിച്ചത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X