ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം

  സിനിമാ താരങ്ങളെ സംബന്ധിച്ച് അവരുടെ പേരിന് എപ്പോഴും പ്രാധാന്യമുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന പേര് മറ്റൊരു താരത്തിന് വന്നാൽ അത് താരങ്ങളുടെ സിനിമാ ജീവിതത്തെ ചെറിയ രീതിയിലെങ്കിലും ബാധിക്കും. അതിനാൽ തന്നെ സിനിമയിലേക്ക് വരുമ്പോൾ പല താരങ്ങളും തങ്ങളുടെ ഔദ്യോ​ഗിക പേര് മാറ്റും.  പേര് മാറ്റുന്നതിന് പലർക്കും പല കാരണങ്ങളാണ്. ചിലർക്ക് പേരിലെ ഭം​ഗിയാണെങ്കിൽ ചിലർ സിനിമയിൽ ഭാ​ഗ്യം തേടി വരാനായി ജ്യോതിഷിയെയും മറ്റും കണ്ട് പേരുമാറ്റും. ഇത്തരത്തിൽ പേര് മാറ്റിയ ചില മലയാളി നടിമാരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Sunday, September 4, 2022, 18:28 [IST]
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  1/7
  മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നവ്യയെന്ന പേരിൽ മലയാളത്തിൽ മറ്റൊരു നടിയും പിന്നീട് വന്നിട്ടുമില്ല. സിനിമയിൽ വരുന്നതിന് മുമ്പുള്ള നവ്യയുടെ പേര് ധന്യ വീണ എന്നായിരുന്നു. സിനിമകളിൽ നവ്യ എന്നാണ് അറിയപ്പെടുന്നതെങ്കിലും നടിയുടെ ഔദ്യോ​ഗിക പേര് ധന്യ നായർ എന്നാണ്. 
  മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നവ്യയെന്ന പേരിൽ മലയാളത്തിൽ മറ്റൊരു നടിയും...
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  2/7
  മലയാളത്തിൽ ഭാവന എന്ന് പേരുള്ള ഒറ്റ നടി മാത്രമേ ഉള്ളൂ. നടി സിനിമയിലെത്തിയിട്ട് വർഷങ്ങളായെങ്കിലും ഈ പേരിൽ പിന്നീട് മറ്റൊരു നടിയും വന്നിട്ടില്ല. ഭാവന എന്നത് നടി സിനിമയിലെത്തിയപ്പോഴിട്ട പേരാണ്. കാർത്തിക മേനോൻ എന്നാണ് ഭാവനയുടെ യഥാർത്ഥ പേര്. 
  മലയാളത്തിൽ ഭാവന എന്ന് പേരുള്ള ഒറ്റ നടി മാത്രമേ ഉള്ളൂ. നടി സിനിമയിലെത്തിയിട്ട്...
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  3/7
  നടൻ അ​ഗസ്റ്റിന്റെ മകളായ ആൻ അ​ഗസ്റ്റിൻ സിനിമകളിൽ നിന്ന് കുറച്ചു കാലമായി മാറി നിൽക്കുകയാണ്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. സിനിമയിലേക്ക് വന്നപ്പോഴാണ് നടി ആൻ അ​ഗസ്റ്റിൻ എന്ന പേര് സ്വീകരിച്ചത്. അനറ്റ് അ​ഗസ്റ്റിൻ എന്നായിരുന്നു നടിയുടെ മുൻപത്തെ പേര്. 
  നടൻ അ​ഗസ്റ്റിന്റെ മകളായ ആൻ അ​ഗസ്റ്റിൻ സിനിമകളിൽ നിന്ന് കുറച്ചു കാലമായി മാറി നിൽക്കുകയാണ്....
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  4/7
  മലയാളത്തിൽ ഒരു സമയത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച നടിയാണ് ​ഗോപിക.  വേഷം, ഫോർ ദ പീപ്പിൾ, വെറുതെ അല്ല ഭാര്യ, ചാന്ത്പാെട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ​ഗോപികയുടെ യഥാർത്ഥ പേര് ​ഗേർളി ആന്റോ എന്നാണ്.
  മലയാളത്തിൽ ഒരു സമയത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച നടിയാണ് ​ഗോപിക.  വേഷം, ഫോർ ദ പീപ്പിൾ, വെറുതെ...
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  5/7
  നടി അനന്യ മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അറിയപ്പെടുന്ന താരമാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് നടിയും പേര് മാറ്റിയത്. ആയില്യ ​ഗോപാലകൃഷ്ണൻ നായർ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്. 
  നടി അനന്യ മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അറിയപ്പെടുന്ന താരമാണ്. സിനിമയിലേക്ക്...
  ഭം​ഗിക്കും ഭാ​ഗ്യത്തിനും പേര് മാറ്റിയവർ; മലയാളി നടിമാരുടെ യഥാർത്ഥ പേരുകളറിയാം
  6/7
  തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും സിനിമയിലെത്തിയ ശേഷം പേരു മാറ്റിയതാണ്. ഡയാന മറിയം കുര്യൻ എന്നായിരുന്നു നടിയുടെ ആദ്യ പേര്. മനസ്സിനക്കരെ എന്ന ആദ്യ സിനിമയിൽ അഭിനയിക്കവെയാണ് നടി ഈ പേര് സ്വീകരിച്ചത്. പേര് പോലെ തന്നെ പിന്നീട് താരമായി നടി വളരുകയും ചെയ്തു. 
  തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും സിനിമയിലെത്തിയ ശേഷം പേരു മാറ്റിയതാണ്. ഡയാന മറിയം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X