twitter
    bredcrumb

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും

    By Ambili John
    | Published: Sunday, September 18, 2022, 18:03 [IST]
    മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ മത്സരിച്ച് അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസിൽ കോടികൾ വാരിക്കൂട്ടിയിരുന്നു. അത്തരത്തിൽ നൂറ് കോടി സ്വന്തമാക്കിയ സിനിമകൾ ഇവയാണ്..
    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    1/8

    മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഉണ്ടാക്കിയ റെക്കോർഡുകൾ തകർക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. അതിന് ഉത്തമ ഉദ്ദാഹരണമാണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടിക. 

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    2/8

    ലൂസിഫറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ലൂസിഫര്‍ 2019 ലാണ് റിലീസ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ബോക്‌സോഫീസില്‍ വലിയ നേട്ടം സ്വന്തമാക്കിയ ചിത്രം ലോകത്താകമാനമായി 175 കോടിയോളം സ്വന്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    3/8

    രണ്ടാം സ്ഥാനത്തും മോഹന്‍ലാലിന്റെ പുലിമുരുകനാണ്. 2016 ല്‍ വൈശാഖ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് പുലിമുരുകന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ ആഗോളതലത്തില്‍ 152 കോടിയോളം സ്വന്തമാക്കിയിരുന്നു. 
    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    4/8

    മൂന്നാം സ്ഥാനത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമാണ്. ഈ വര്‍ഷം റിലീസിനെത്തിയ ഭീഷ്മപര്‍വ്വം എന്ന സിനിമ 115 കോടിയോളം സ്വന്തമാക്കിയിരുന്നു. തിയറ്ററുകള്‍ക്ക് പുറമേ ഒടിടി പ്ലാറ്റ്‌ഫോമിലും ഭീഷ്മപര്‍വ്വത്തിന് വലിയ സ്വീകാര്യത കിട്ടി. 

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    5/8

    പിതാവിന് തൊട്ട് പിന്നിലായി മകന്‍ ദുല്‍ഖര്‍ സല്‍മാനും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. 2021 ല്‍ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞെത്തിയ കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് 112 കോടി ക്ലബ്ബിലേക്ക് എത്താന്‍ ദുല്‍ഖറിന് സാധിച്ചത്. 

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    6/8

    നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് മൂവിയാണ് കായംകുളം കൊച്ചുണ്ണി. മോഹന്‍ലാലും ഈ സിനിമയുടെ ഭാഗമായിരുന്നു. ആഗോളതലത്തില്‍ 110 കോടിയോളമാണ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്. 
    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    7/8
    പോക്കിരിരാജ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുക്കിയ മമ്മൂട്ടി ചിത്രമാണ് മധുരരാജ. 2019 ല്‍ റിലീസ് ചെയ്ത സിനിമ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. നൂറ് കോടി കളക്ഷന്‍ നേടാന്‍ മധുരരാജയ്ക്കും സാധിച്ചു. 

    ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് മോഹന്‍ലാല്‍, തൊട്ട് പിന്നില്‍ മമ്മൂട്ടിയും
    8/8

    മമ്മൂട്ടിയുടെ തന്നെ മറ്റൊരു ബിഗ് ബജറ്റ് മൂവിയാണ് മാമാങ്കം. എം പത്മകുമാറൊരുക്കിയ ചിത്രം 2019 ലാണ് റിലീസ് ചെയ്യുന്നത്. 100 കോടി ക്ലബ്ബിലെത്താന്‍ ഈ ചിത്രത്തിനും സാധിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X