ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ

  നടനാവണം എന്ന മോഹം കൊണ്ട് സംവിധാന സഹായിയായി സിനിമയിൽ എത്തിയ നിരവധി താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. ഇപ്പോഴത്തെ യുവതാരങ്ങളിൽ പ്രധാനിയായ ഷൈൻ ടോം ചാക്കോയെ തന്നെ അതിന് ഉദാഹരമായി എടുക്കാം. ഏറെക്കാലം പല സംവിധായകരുടെയും കീഴിൽ പ്രവർത്തിച്ച ശേഷമാണ് ഷൈൻ അഭിനയത്തിലേക്ക് എത്തിയത്. അതുപോലെ തന്നെ നടനായി എത്തി, പിന്നീട് സംവിധായകന്റെ കുപ്പായവും അണിഞ്ഞ ധാരാളം താരങ്ങളും ഉണ്ട്. അതിനു രണ്ടു വലിയ ഉദാഹരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. മോഹൻലാലിന്റെ ആദ്യ ചിത്രം ബറോസ് അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം. ലൂസിഫറിലൂടെയും ബ്രോ ഡാഡിയിലൂടെയും തന്നിലെ സംവിധായകന്റെ കഴിവ് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. അതേസമയം, അധികമാർക്കും അറിയാത്ത സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ വേറെയും ഉണ്ട്. അവരെ താഴെ അറിയാം..
  By Rahimeen Kb
  | Published: Monday, September 5, 2022, 17:06 [IST]
  ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ
  1/5
  മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറും സംവിധായക വേഷം അണിഞ്ഞിട്ടുണ്ട്. രണ്ടു സിനിമകളാണ് ജഗതി ശ്രീകുമാർ സംവിധാനം ചെയ്തിട്ടുള്ളത്. 1998 ൽ പുറത്തിറങ്ങിയ കല്യാണ ഉണ്ണികൾ എന്ന ചിത്രവും 1989 ൽ പുറത്തിറങ്ങിയ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു എന്നി ചിത്രങ്ങളാണ് അത്. ഇതുകൂടാതെ രണ്ടു സിനിമയ്ക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 
  മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറും സംവിധായക വേഷം അണിഞ്ഞിട്ടുണ്ട്. രണ്ടു...
  ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ
  2/5
  മലയാള സിനിമയുടെ കാരണവർ എന്ന് അറിയപ്പെടുന്ന നടനാണ് മധു. ചെമ്മീനിലെ പരീക്കുട്ടി ഒക്കെ ഇന്നും മലയാള പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അത് മധു എന്ന അഭിനേതാവിന്റെ മികവ് കൊണ്ടാണ്. 1962 മുതൽ മലയാള സിനിമയുടെ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന മധു ഏകദേശം നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. എന്നാൽ നടനപ്പുറം സംവിധായകനായും നിർമ്മാതാവായുമെല്ലാം മധു തിളങ്ങിയിട്ടുണ്ട്. 12 സിനിമകളാണ് മധു സംവിധാനം ചെയ്തത്. അതിൽ പ്രിയ,സിന്ദൂരച്ചെപ്പ് എന്നി ആദ്യത്തെ രണ്ടു ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എല്ലാ സിനിമകളിലും നായകനായത് മധു തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ട്.
  മലയാള സിനിമയുടെ കാരണവർ എന്ന് അറിയപ്പെടുന്ന നടനാണ് മധു. ചെമ്മീനിലെ പരീക്കുട്ടി ഒക്കെ ഇന്നും...
  ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ
  3/5
  മലയാളത്തിന്റെ ഇഷ്ട നായികമാരിൽ ഒരാളായ രേവതി ഒരു സംവിധായക കൂടിയാണ്. ചെയ്ത ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ പുരസ്‌കാരം നേടിയ സംവിധായക കൂടിയാണ് രേവതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരുക്കിയ മിത്ര എന്ന ചിത്രത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് ബോളിവുഡിൽ ഫിർ മിലെങ്കെ, ബോംബെ കട്ടിങ് എന്ന ചിത്രങ്ങളും മലയാളത്തിൽ കേരള കഫേ എന്ന ആന്തോളജി ചിത്രത്തിൽ മകൾ എന്ന സെഗ്‌മെന്റും സംവിധാനം ചെയ്തു. ഇപ്പോൾ കാജോളിനെ വച്ച് സലാം വെങ്കി എന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലാണ് രേവതി.
  മലയാളത്തിന്റെ ഇഷ്ട നായികമാരിൽ ഒരാളായ രേവതി ഒരു സംവിധായക കൂടിയാണ്. ചെയ്ത ആദ്യ സിനിമയ്ക്ക്...
  ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ
  4/5
  നടൻ വിനീത് കുമാറാണ് സംവിധാന വേഷത്തിൽ എത്തിയ മറ്റൊരു നടൻ. വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ വിനീത് പ്രണയമാണ് തൂവൽ സേതുരാമയ്യർ സിബിഐ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. 2015 ൽ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ വിനീത് സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനായത്. കഴിഞ്ഞ ജൂണിൽ ടൊവിനോ തോമസിനെ നായകനാക്കി ഡിയർ ഫ്രണ്ട് എന്ന ചിത്രവും വിനീത് സംവിധാനം ചെയ്തിരുന്നു. 
  നടൻ വിനീത് കുമാറാണ് സംവിധാന വേഷത്തിൽ എത്തിയ മറ്റൊരു നടൻ. വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ...
  ഇവർക്ക് സംവിധാനത്തിലുമുണ്ട് പിടി; സംവിധായക കുപ്പായമണിഞ്ഞ താരങ്ങൾ
  5/5
  ഗിന്നസ് പക്രുവാണ് മറ്റൊരു താരം. 1985 മുതൽ അഭിനയത്തിൽ സജീവമായ ഗിന്നസ് പക്രു എന്ന അജയൻ. 2013 ൽ കുട്ടിയും കോലും എന്നൊരു ചിത്രം ഗിന്നസ് പക്രുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഗിന്നസ് പക്രു, മുന്ന, ആദിത്യ, സനുഷ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 
  ഗിന്നസ് പക്രുവാണ് മറ്റൊരു താരം. 1985 മുതൽ അഭിനയത്തിൽ സജീവമായ ഗിന്നസ് പക്രു എന്ന അജയൻ. 2013 ൽ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X