സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ

  സിനിമയിലെ കഥാപാത്രങ്ങളുടെ പൂർണ്ണതക്ക് വേണ്ടി ജീവൻ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ

  By Shehina S
  | Published: Wednesday, August 31, 2022, 19:04 [IST]
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  1/7
  1996 ൽ ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് യുവ തുർക്കി. ഈ ചിത്രത്തിൽ ജയിലിൽ കഴിയുന്ന സിദ്ധാർത്ഥ് എന്ന കഥാപാത്രം  അതായത് സുരേഷ് ​ഗോപി ജയിലറുടെ നിർബന്ധത്തിന് വഴങ്ങി എലിയെ കടിക്കുന്ന ഒരു രം​ഗമുണ്ട്. അത് ഒർജിനൽ എലിയെയാണ് സുരേഷ് ​ഗോപി ചിത്രത്തിൻ്റെ പൂർണ്ണതക്ക് വേണ്ടി കടിച്ച് മുറിക്കുന്നത്.
  1996 ൽ ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് യുവ തുർക്കി. ഈ ചിത്രത്തിൽ ജയിലിൽ കഴിയുന്ന സിദ്ധാർത്ഥ് എന്ന...
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  2/7
  2019 ൽ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രമാണ് 'എടക്കാട് ബറ്റാലിയൻ 06'. ഈ ചിത്രത്തിൽ നായക കഥാപാത്രമായ ടൊവിനോയ്ക്ക് തീ പിടിച്ച കെട്ടിടത്തിലേക്ക് ചാടേണ്ട സീൻ ഉണ്ടായിരുന്നു.   സംവിധായകനും ആർട്ട് ഡയറക്ടറും പറഞ്ഞുറപ്പിച്ച പോലെ കെട്ടിടത്തിലേക്ക് ചാടി ടൊവിനോയുടെ മുതുകിൽ തീ പടർന്നു. നിയന്ത്രിക്കാൻ പറ്റും എന്ന് കരുതിയിരുന്ന തീ വലിയ രീതിയിലേക്ക് പടരുകയായിരുന്നു. ടൊവിനോയുടെ കഴുത്തിലും ചെവിയിലും കൺപോളകളിലും പൊള്ളലേറ്റു.
  2019 ൽ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രമാണ് 'എടക്കാട് ബറ്റാലിയൻ 06'. ഈ ചിത്രത്തിൽ നായക...
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  3/7
  2018 ൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഒടിയൻ'. ചിത്രത്തിലെ കഥാപാത്രമാകാൻ മോഹൻലാൽ പട്ടിണി വരെ കിടന്നു. 25 വയസുള്ള കഥാപാത്രമാകാൻ ശരീരം കൊണ്ട് കഴിഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ മുഖത്തിന് എന്തോ സംഭിവിച്ചിരുന്നു. പിന്നീടുളള സിനിമകളിൽ എല്ലാം അത് മറക്കാൻ വേണ്ടി താടിയുള്ള കഥാപാത്രങ്ങളായാണ് എത്തുന്നത്. മോഹൻലാലിൻ്റെ തന്നെ അധിപൻ എന്ന ചിത്രത്തിന് വേണ്ടിയും അദ്ദേഹം കുറേയധികം വേദനകൾ സഹിച്ചിട്ടുണ്ട്. സിനിമയുടെ ഒടുവിൽ അദ്ദേഹം രക്തം വരെ ഛർദ്ദിച്ചു. സിനിമ ഷൂട്ട് ചെയ്യുന്ന വേളയിൽ അദ്ദേഹത്തിന് ടോൺസിലൈറ്റിസ് എന്ന അസുഖം ഉണ്ടായിരുന്നു. ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം ഒറു ദിവസം ഫുൾ അഭിനയിച്ചത്.
  2018 ൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഒടിയൻ'....
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  4/7
  2018 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിരിത്ര പ്രാധാന്യമേറിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഇതിൽ നായകനായി എത്തിയത് നിവിൻ ആണ്. നായക കഥാപാത്രം കുളത്തിലേക്ക് ചാടുന്ന സീൻ ഉണ്ട്. ഇത്  ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്തത്. നിവിൻ സിനിമയിൽ ചാടുന്ന ആ തടാകത്തിൽ 300 ഓളം മുതലകൾ നീന്തി നടക്കുന്നതായിരുന്നു. ജീവൻ പണയംവെച്ചിട്ടാണ് നിവിൻ അതിലേക്ക് ചാടുന്നത്.
  2018 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിരിത്ര പ്രാധാന്യമേറിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി....
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  5/7
  1989 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അർത്ഥം. മമ്മൂട്ടിക്കൊപ്പം ജയറാമും ചിത്രത്തിലുണ്ട്. ഇതിൽ ജയറാം ആത്മഹത്യ ചെയ്യാൻ വേണ്ടി ട്രെയിൻ പാളത്തിൽ ചെന്ന് കിടക്കുന്ന രം​ഗം ഉണ്ട്. ട്രെയിൻ വരുമ്പോൾ മമ്മൂട്ടി പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോൾ ജയറാം മാറണം. പക്ഷെ ഷൂട്ടിം​ഗ് സമയത്ത് ജയറാം കഥാപാത്രമായിപ്പോയി. എഴുന്നേൽപ്പിക്കാൻ പാടുപെട്ടു. ട്രെയിൻ വരുമ്പോൾ പാട് പെട്ടാണ് ജയറാമിനെ അവിടെ നിന്ന് മാറ്റിയത്. ആ സീൻ കഴിഞ്ഞ് മമ്മൂക്ക ഭയങ്കര കരച്ചിലായിരുന്ന ടെൻഷൻ ആയിട്ട്.
  1989 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അർത്ഥം. മമ്മൂട്ടിക്കൊപ്പം ജയറാമും...
  സിനിമക്ക് വേണ്ടി ജീവൻ വരെ പണയം വെച്ച് അഭിനയിച്ച മലയാളി താരങ്ങൾ, 300 മുതലകളുള്ള തടാകത്തിൽ ചാടി നിവിൻ
  6/7
  2014 ൽ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'അപ്പോത്തിക്കിരി'. ചിത്രത്തിലെ കഥാപാത്രം ആകാൻ വേണ്ടി ചുരുങ്ങിയ ദിവങ്ങൾ കൊണ്ട് 10 കിലോയോളമാണ് ജയസൂര്യ പട്ടിണി കിടന്ന് കുറച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് തുടങ്ങി മൂന്ന് ദിവസത്തോളം ഭക്ഷണം കഴിക്കാതെ ഇരുന്നു. ​​രോ​ഗിയുടെ അവസ്ഥയുടെ കാഠിന്യം മനസ്സിലാക്കാൻ വേണ്ടി. ഷൂട്ടിനിടയിൽ ജയസൂര്യ ബോധരഹിതനായി വീഴുകയും ചെയ്യുന്നുണ്ട്. പിന്നീട് ഒരാഴ്ച വിശ്രമിച്ച് ശേഷമാണ് ഷൂട്ടിം​ഗ് സംഘടിപ്പിച്ചത്. ആട് എന്ന ചിത്രത്തിനായി വീണ്ടും ഭക്ഷണം കഴിച്ച് തടി വെക്കുകയും ചെയ്തിട്ടുണ്ട്.  
  2014 ൽ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'അപ്പോത്തിക്കിരി'. ചിത്രത്തിലെ കഥാപാത്രം ആകാൻ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X