കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ


    മലയാള സിനിമയിൽ  നിരവധി  അഭിനേതാക്കൾ തങ്ങളുടെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മിയിപ്പിച്ചിടുണ്ട്. എന്നാൽ ചില നടീനടൻമാരുടെ കാര്യത്തിൽ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച ഭാവ മാറ്റമാണ് ബി​ഗ് സ്ക്രീനിൽ കണ്ടത്. ഇത്തരത്തിൽ സ്ഥിരം കോമഡി വേഷങ്ങളിലെത്തി, പൊടുന്നനെ വളരെ സീരിയസായ കഥാപാത്രം ചെയ്ത് ഞെട്ടിച്ച ചില താരങ്ങളെ പരിചയപ്പെടാം

    By Abhinand Chandran
    | Published: Tuesday, September 13, 2022, 19:49 [IST]
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    1/6
    ഒരു കാലത്ത് സിനിമകളിൽ സ്ഥിരം കോമഡ‍ി വേഷങ്ങൾ ചെയ്തിരുന്ന നടനായിരുന്നു ഇന്ദ്രൻസ്. അഭിനയ പ്രാധാന്യമില്ലാത്ത ചെറിയ സീനുകളിൽ വന്നു പോയ ഇന്ദ്രൻസ് പിൽക്കാലത്ത് അമ്പരപ്പിക്കുന്ന ഭാവ മാറ്റത്തോടെ ബി​ഗ് സ്ക്രീനിലേക്കെത്തി. അപ്പോത്തിക്കരി എന്ന സിനിമയിലാണ് ഈ മാറ്റം ആദ്യം പ്രേക്ഷകർ ശ്രദ്ധിച്ചത്.  2016 ൽ മൺറോ തുരുത്ത് എന്ന സിനിമയിൽ നടൻ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇന്ദ്രൻസിനെ തേടി നിരവധി നല്ല കഥാപാത്രങ്ങൾ എത്തി. അടുത്തിടെ ഹോം, പട, അഞ്ചാം പാതിര, ഉടൽ തുടങ്ങിയ സിനിമകളിൽ ഇന്ദ്രൻസ് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 
    ഒരു കാലത്ത് സിനിമകളിൽ സ്ഥിരം കോമഡ‍ി വേഷങ്ങൾ ചെയ്തിരുന്ന നടനായിരുന്നു ഇന്ദ്രൻസ്. അഭിനയ...
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    2/6
    കോമഡി താരമെന്നതിനപ്പുറം ഒരു ഇമേജ് ഇല്ലാതിരുന്ന നടൻ ആയിരുന്നു സലിം കുമാർ. അത്ര മാത്രം കോമഡി സീനുകളിൽ തകർത്തഭിനയിക്കുന്ന നടന് കരിയറിൽ കുറേ വർഷം കഴിഞ്ഞാണ് സീരിയസ് ആയ വേഷങ്ങൾ ലഭിക്കുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ നടന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നിറയിച്ചു. പിന്നീട് ആദാമിന്റെ മകൻ അബു ഉൾപ്പെടെ നിരവധി സിനിമകളിൽ സലിം കുമാറിന് തന്നിലെ അഭിനേതാവിനെ പുറത്തു കൊണ്ടു വരാനായി. മികച്ച നടനുള്ള ദേശീയ പുരസ്കാരവും നടന് ലഭിച്ചു. 
    കോമഡി താരമെന്നതിനപ്പുറം ഒരു ഇമേജ് ഇല്ലാതിരുന്ന നടൻ ആയിരുന്നു സലിം കുമാർ. അത്ര മാത്രം കോമഡി...
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    3/6
    പഞ്ചാബി ഹൗസ്, പറക്കും തളിക, സിഐഡി മൂസ തുടങ്ങി ഒരു കാലത്ത് കോമഡി സീനുകളിൽ മാത്രം കണ്ടിരുന്ന ഹരിശ്രീ അശോകനും ഇന്ന് കരിയറിലെ മാറ്റത്തിലാണ്. ഏറ്റവുമൊടുവിൽ മിന്നൽ മുരളിയിലാണ് നടൻ ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. 
    പഞ്ചാബി ഹൗസ്, പറക്കും തളിക, സിഐഡി മൂസ തുടങ്ങി ഒരു കാലത്ത് കോമഡി സീനുകളിൽ മാത്രം കണ്ടിരുന്ന...
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    4/6
    കോമഡി താരം എന്ന പേര് മാറി ഇന്ന് നായക നടനാണ് സുരാജ്. പേരറിയാത്തവർ എന്ന ചിത്രത്തിലൂടെയാണ് നടന്റെ കരിയർ മാറി മറിഞ്ഞത്. 2014 ലിറങ്ങിയ സിനിമയിലൂടെ ദേശീയ പുരസ്കാരവും സുരാജിന് ലഭിച്ചു. പിന്നീട് സീരിയസ് റോളുകളുടെ ഒരു നിര തന്നെ സുരാജിനെ തേടിയെത്തി. തൊണ്ടി മുതലും ദൃക്സാക്ഷിയും, ആക്ഷൻ ഹീറോ ബിജു, ആൻഡ്രോയ് കുഞ്ഞപ്പൻ തുടങ്ങി നിരവധി സിനിമകളിൽ സീരിയസ് കഥാപാത്രങ്ങളെ സുരാജ് അവതരിപ്പിച്ചു. 
    കോമഡി താരം എന്ന പേര് മാറി ഇന്ന് നായക നടനാണ് സുരാജ്. പേരറിയാത്തവർ എന്ന ചിത്രത്തിലൂടെയാണ് നടന്റെ...
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    5/6
    മിമിക്രി താരമായി തിളങ്ങി പിന്നീട് സിനിമയിലേക്കെത്തിയ കലാഭവൻ മണി തുടക്ക കാലത്ത് സ്ഥിരം കോമഡി വേഷങ്ങൾ ചെയ്തിരുന്ന താരം ആയിരുന്നു. എന്നാൽ കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിലൂടെ ഈ ടാ​ഗ് നടന് ഭേദിക്കാനായി. വൈകാരികത നിറഞ്ഞ രം​ഗങ്ങൾ തന്റെ കൈയിൽ ഭദ്രമാണെന്ന് ഈ സിനിമകളിലൂടെ നടൻ തെളിയിക്കുകയും പിന്നീട് ഇത്തരം വേഷങ്ങൾ നടനെ തേടിയെത്തുകയും ചെയ്തു. 
    മിമിക്രി താരമായി തിളങ്ങി പിന്നീട് സിനിമയിലേക്കെത്തിയ കലാഭവൻ മണി തുടക്ക കാലത്ത് സ്ഥിരം കോമഡി...
    കോമഡി താരങ്ങളായി ഒതുങ്ങിപ്പോയേനെ; ഒറ്റ സിനിമ കൊണ്ട് മാറ്റി മറിച്ചത് കരിയറിനെ തന്നെ
    6/6
    അന്തരിച്ച നടി കൽപ്പന ഒരു കാലത്ത് മലയാള സിനിമയിൽ സ്ഥിരം ഹാസ്യ വേഷം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു. നടിയുടെ മിക്ക കോമഡി സീനുകളും ഇപ്പോഴും ജനപ്രിയമാണ്. തുടക്ക കാലത്ത് സീരിയസ് കഥാപാത്രങ്ങൾ ചെയ്തിരുന്നെങ്കിലും പിന്നീട് കോമഡി താരമായി കൽപന ടാ​ഗ് ചെയ്യപ്പെടുകയായിരുന്നു, എന്നാൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ കൽപ്പന ചെയ്ത വേഷത്തോടെ നടിയുടെ ഈ ഇമേജ് മാറി മറിഞ്ഞു. കരച്ചിലും ദുഖവും നിറഞ്ഞ രം​ഗങ്ങൾ കൽപ്പന അവിസ്മരണീയമാക്കി. പിന്നീട് ചാർലി, സ്പിരിറ്റ്, തനിച്ചല്ല ഞാൻ എന്നീ സിനിമകളിലെയും കൽപ്പനയുടെ ​ഗൗരവമുള്ള വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
    അന്തരിച്ച നടി കൽപ്പന ഒരു കാലത്ത് മലയാള സിനിമയിൽ സ്ഥിരം ഹാസ്യ വേഷം കൈകാര്യം ചെയ്തിരുന്ന...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X