ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്

  സിനിമാ താരങ്ങളുടെ കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയും. പ്രത്യേകിച്ചും പ്രണയവും വിവാഹവും വിവാഹ​ മോചനവും എല്ലാം. ​പലപ്പോഴും സിനിമകളേക്കാൾ സംഭവ ബഹുലമായിരിക്കും സിനിമാ താരങ്ങളുടെ ജീവിതം. കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെ വിവാഹം കഴിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത ചില മലയാളി നടിമാരെ പരിചയപ്പെടാം

  By Abhinand Chandran
  | Published: Saturday, September 10, 2022, 17:08 [IST]
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  1/6
  സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി വിവാ​ഹം കഴിക്കുന്നത്. 2002 ലായിരുന്നു സുധീർ ശേഖര മേനോനുമായി നടി വിവാഹം കഴിക്കുന്നത്. ഭർത്താവിനൊപ്പം നടി അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ 2016 ഓടെ വിവാഹ മോചിതയായ ദിവ്യ രണ്ട് മക്കളോടൊപ്പം അമേരിക്കയിൽ നിന്ന് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് 2018 ൽ സോഫ്റ്റ് വെയർ പ്രൊഫഷണൽ ആയ അരുൺ കുമാറുമായി ദിവ്യ രണ്ടാമതൊരു വിവാഹവും കഴിച്ചു. 
  സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി വിവാ​ഹം കഴിക്കുന്നത്....
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  2/6
  സിനിമകളേക്കാൾ സംഭവ ബഹുലമാണ് കാവ്യ മാധവന്റെ ജീവിതമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിന്റെ മുഖശ്രീയായ നിറഞ്ഞു നിൽക്കവെ ആണ് കാവ്യ 2009 ൽ വിവാഹം കഴിക്കുന്നതും സിനിമാ മേഖല വിടുകയാണെന്ന് പറയുന്നതും.  സിനിമകളിൽ നിന്നെല്ലാം മാറി പൂർണമായും കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്നായിരുന്നു കാവ്യ പറഞ്ഞത്. എന്നാൽ 2011 ഓടെ കാവ്യയും ഭർത്താവ് നിശാലും വിവാഹ മോചിതരായി. പിന്നീട് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കാവ്യ തിരിച്ചെത്തുകയും ചെയ്തു. 2016 ൽ നടൻ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ പിന്നീട് അഭിനയിച്ചിട്ടില്ല. 
  സിനിമകളേക്കാൾ സംഭവ ബഹുലമാണ് കാവ്യ മാധവന്റെ ജീവിതമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്....
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  3/6
  മലയാളികൾക്ക് വളരെ നിരാശയുണ്ടാക്കിയ സംഭവമായിരുന്നു മഞ്ജു വാര്യർ അഭിനയം നിർത്തിയത്. തുടരെ വിജയങ്ങളുമായി കരിയറിൽ കുതിച്ചുയർന്ന മഞ്ജുവിന്റെ അഭിനയ മികവ് കണ്ട് സിനിമാ ലോകം ഒന്നടങ്കം ആവേശഭരിതരായിരുന്നു. എന്നാൽ 1998 ൽ നടൻ ദിലീപുമായി പ്രണയ വിവാഹിതയായ നടി  അഭിനയ രം​ഗം വിട്ടു. മലയാള സിനിമയ്ക്ക് കനത്ത നഷ്ടമായിരുന്നു മഞ്ജുവിന്റെ തീരുമാനം. എന്നാൽ 2015 ഓടെ മഞ്ജുവും ദിലീപും വേർപിരിഞ്ഞു. നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
  മലയാളികൾക്ക് വളരെ നിരാശയുണ്ടാക്കിയ സംഭവമായിരുന്നു മഞ്ജു വാര്യർ അഭിനയം നിർത്തിയത്. തുടരെ...
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  4/6
  മലയാളത്തിലും തമിഴിലും നിരന്തരം സിനിമകളിൽ അഭിനയിച്ച് വരവെയാണ് നടി ഉർവശി മനോജ് കെ ജയനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 2000 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ 2008 ഓടെ രണ്ട് പേരും വിവാഹ മോചിതരായി. തേജ ലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ഉർവശി കരിയറിന്റെ തിരക്കുകളിലേക്ക് വീണ്ടുമെത്തി. 
  മലയാളത്തിലും തമിഴിലും നിരന്തരം സിനിമകളിൽ അഭിനയിച്ച് വരവെയാണ് നടി ഉർവശി മനോജ് കെ ജയനെ...
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  5/6
  മലയാളിയാണെങ്കിലും തമിഴ് സിനിമാ ലോകമാണ് അമല പോളിനെ ഇന്നത്തെ താരമാക്കി മാറ്റിയത്. നടി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും തമിഴ്നാട്ടിൽ നിന്ന് തന്നെയായിരുന്നു. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമല പോളിന്റെ മുൻ ഭർത്താവ്. 2014 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. പ്രണയ വിവാ​ഹം ആയിരുന്നു. അന്ന് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നടിയാണ് അമല. പ്രായം വെറും 24 ഉം.  സിനിമാ അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ആയിരുന്നു അമലയുടെ തീരുമാനം. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. വിജയ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. അമല പോളിൽ സിനിമാ രം​ഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു.
  മലയാളിയാണെങ്കിലും തമിഴ് സിനിമാ ലോകമാണ് അമല പോളിനെ ഇന്നത്തെ താരമാക്കി മാറ്റിയത്. നടി തന്റെ...
  ഭർത്താവും കുടുംബവും മതി, കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹിതരായവർ; പക്ഷെ സംഭവിച്ചത്
  6/6
  90 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കവെ ആണ് ലിസി സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. നടി വിവാഹ ശേഷം ക്രിസ്ത്യൻ മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തിരുന്നു.  അഭിനയ രം​ഗം ലിസി പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ 2016 ൽ ലിസിയും പ്രിയദർശനും വിവാഹ മോചിതരായി. 
  90 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കവെ ആണ് ലിസി സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലാവുന്നതും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X