അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ

  സിനിമകളിൽ പലപ്പോഴും സ്റ്റീരിയോടെെപ് ചെയ്യപ്പെടുന്ന കഥാപാത്രങ്ങളായിരിക്കും അമ്മമാരുടേത്. നായകന്റെയോ നായികയുടെയോ കഥകളിൽ അമ്മ റോളുകൾക്ക് പലപ്പോഴും ഒന്നും ചെയ്യാനുണ്ടാവില്ല.   അമ്മ വേഷം സിനിമയിലെ നായികയാണെങ്കിലും പല നടിമാരും ചെയ്യാൻ മടിക്കുന്നുണ്ട്.  പിന്നീട് ഇത്തരം റോളുകളിൽ ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് പലരും ഈ സിനിമകൾ ചെയ്യാത്തത്.  അതേസമയം അമ്മ വേഷം കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നടിമാരുമുണ്ട്. 

  By Abhinand Chandran
  | Published: Sunday, September 18, 2022, 18:21 [IST]
  അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ
  1/5
  മികച്ച നടിയായി അറിയപ്പെടുന്ന ഉർവശി തന്റെ ആദ്യ സിനിമയായ മുന്താണി മുടിച്ചിൽ തന്നെ അമ്മ വേഷമാണ് ചെയ്തത്. അന്ന് ഉർവശി ഒരു ടീനേജ് പെൺകുട്ടിയായിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട വേഷമായിരുന്നു ഇത്. നടി ഒരു മടിയും കൂടാതെ ഈ വേഷം ചെയ്യുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. പിന്നീട് അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മീ തുടങ്ങിയ സിനിമകളിൽ അമ്മ വേഷങ്ങളിൽ ഉർവശി തിളങ്ങി. അമ്മയോ അമ്മൂമ്മയോ ആയി അഭിനയിക്കുന്നതിന് തനിക്ക് യാതൊരു മടിയുമില്ലെന്നും പക്ഷെ പ്രധാന കഥാപാത്രം അവരായിരിക്കണമെന്ന നിർബന്ധമേ തനിക്കുള്ളൂ എന്നാണ് ഉർവശി മുമ്പൊരിക്കൽ പറഞ്ഞത്. 
  മികച്ച നടിയായി അറിയപ്പെടുന്ന ഉർവശി തന്റെ ആദ്യ സിനിമയായ മുന്താണി മുടിച്ചിൽ തന്നെ അമ്മ വേഷമാണ്...
  അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ
  2/5
  വിടപറഞ്ഞ നടി ശ്രീവിദ്യ ജീവിതത്തിൽ അമ്മയായിട്ടില്ല. പക്ഷെ ഓൺ സ്ക്രീനിൽ പകരം വെക്കാനില്ലാത്ത അമ്മയായിരുന്നു നടി. പവിത്രം, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ സിനിമകളിൽ ശ്രീവിദ്യ ചെയ്ത അമ്മ വേഷങ്ങൾ അവിസ്മരണീയമായിരുന്നു. 
  വിടപറഞ്ഞ നടി ശ്രീവിദ്യ ജീവിതത്തിൽ അമ്മയായിട്ടില്ല. പക്ഷെ ഓൺ സ്ക്രീനിൽ പകരം വെക്കാനില്ലാത്ത...
  അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ
  3/5
  മലയാളത്തിൽ നായികയായ അമ്മയും അമ്മൂമ്മയും ആയി അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച നടിയാണ് ഷീല.  70 കളിലും 80 കളിലും നിലനിർത്തിയ അതേ താരമൂല്യം പ്രായമായപ്പോഴും നടിക്ക് കാത്തു സൂക്ഷിക്കാനായി. അക്കാലത്തെ പല നായികമാരും പിൽക്കാലത്ത് അമ്മ വേഷങ്ങൾ ചെയ്തപ്പോൾ ഷീല അമ്മയും അമ്മൂമ്മയും ആയത് ഷീല തന്നെ പ്രധാന കഥാപാത്രമായ സിനിമകളിലായിരുന്നു. മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിൽ ഷീല ചെയ്ത വേഷങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. 
  മലയാളത്തിൽ നായികയായ അമ്മയും അമ്മൂമ്മയും ആയി അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച നടിയാണ് ഷീല.  70 കളിലും...
  അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ
  4/5
  സംയുക്ത വർ‌മ്മ സിനിമകളിൽ നിറഞ്ഞു നിന്ന കാലത്ത് തന്നെ അമ്മ വേഷം ചെയ്തിട്ടുണ്ട്. മധുരനൊമ്പരക്കാറ്റ് എന്ന കമൽ ചിത്രത്തിലായിരുന്നു ഇത്.  പ്രിയംവദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഈ കഥാപാത്രം. 
  സംയുക്ത വർ‌മ്മ സിനിമകളിൽ നിറഞ്ഞു നിന്ന കാലത്ത് തന്നെ അമ്മ വേഷം ചെയ്തിട്ടുണ്ട്....
  അഭിനയിക്കാനുണ്ടെങ്കിൽ അമ്മയും അമ്മൂമ്മയും ആവും; അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിമാർ
  5/5
  കരിയറിന്റെ തുടക്കം മുതൽ അമ്മ വേഷങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മി ​ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിൽ  ലക്ഷ്മി ​ഗോപാല സ്വാമി അമ്മ വേഷത്തിലാണ് എത്തുന്നത്. ഈ സിനിമകളിലെ പ്രധാന കഥാപാത്രവും ലക്ഷ്മി ​ഗോപാല സ്വാമിയുടേതായിരുന്നു. 
  കരിയറിന്റെ തുടക്കം മുതൽ അമ്മ വേഷങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മി ​ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട്,...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X