twitter
    bredcrumb

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍

    By
    | Published: Sunday, September 11, 2022, 20:44 [IST]
    ഇതുവരെ ചെയ്ത സിനിമകളൊക്കെ വിജയങ്ങളാക്കി മാറ്റിയ മലയാളത്തിലെ ചില സംവിധായകര്‍

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    1/7
    നടനായും സംവിധായകനായും കയ്യടി നേടിയ താരമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ഹിറ്റുകളാണ് ഇതുവരെ ബേസിലൊരുക്കിയിരിക്കുന്നത്. ഓരോ സിനിമയും ബേസിലിന്റെ ഗ്രാഫ് ഉയര്‍ത്തിയതാണ്.

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    2/7
    വിനീത് ശ്രീനിവാസന്‍ തൊട്ടതെല്ലാം പൊന്നാക്കിയതാരമാണ്. സംവിധാനം ചെയ്ത സിനിമകളെല്ലാം വിജയം നേടിയവയായിരുന്നു. അതിനാല്‍ വിനീതിന്റെ ഓരോ സിനിമയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    3/7
    വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും സംവിധാനം ചെയ്തത് ശ്രീനിവാസന്‍ ആയിരുന്നു. രണ്ട് ചിത്രങ്ങളും മികച്ച വിജയങ്ങളും നിരൂപക പ്രശംസ നേടിയവയായിരുന്നു. 

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    4/7
    ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനാകുന്നത്. ഈ ചിത്രം മെഗാ ഹിറ്റായി മാറി. പിന്നീട് ബ്രോ ഡാഡിയിലൂടെ മോഹന്‍ലാലിന് വീണ്ടുമൊരു ഹിറ്റ് നല്‍കാന്‍ പൃഥ്വിയ്ക്ക് സാധിച്ചു. ഇനി കാത്തിരിക്കുന്നത് ഏമ്പുരാന് വേണ്ടിയാണ്.

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    5/7
    ദിലീഷ് പോത്തനും ഇതുവരേയും പരാജയം അറിഞ്ഞിട്ടില്ല. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളാണ് ഇതുവരെ ചെയ്തത്. മലയാളികള്‍ക്കിടയില്‍ പോത്തേട്ടന്‍ ബ്രില്യന്‍സ് വലിയ കയ്യടി നേടി മൂന്ന് വട്ടവും.

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    6/7
    എഡിറ്ററായി വന്ന മഹേഷ് നാരായണന്‍ ടേക്ക് ഓഫിലൂടെയാണ് സംവിധായകന്‍ ആകുന്നത്. പിന്നെ വന്ന സി യു സൂണും മാലിക്കും വിജയങ്ങളാണ്. അറിയിപ്പാണ് മഹേഷിന്റെ പുതിയ ചിത്രം.

    പരാജയമോ, അതെന്ത്? ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ സംവിധായകര്‍
    7/7
    ചെയ്ത രണ്ട് സിനിമകളും ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരവും പ്രേമവുമാണ് പുത്രന്‍ ഒരുക്കിയത്. രണ്ടും മികച്ച വിജയങ്ങളും പാത്ത് ബ്രേക്കിംഗുമായിരുന്നു. അല്‍ഫോണ്‍സിന്റെ ഗോള്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X