twitter
    bredcrumb

    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം

    By Akhil Mohanan
    | Published: Saturday, September 17, 2022, 18:08 [IST]
    ഇന്ത്യൻ സിനിമയിലെ അക്കാദമി അവാർഡ് ആണ് ഫിലിംഫെയർ അവാർഡ്. ബോളിവുഡിലും സൗത്തിലും അനവധി പേർക്ക് ലഭിച്ചിക്കാറുള്ള അവാർഡ് കൂടെയാണ് ഫിലിംഫെയർ. സൗത്തിലെ സൂപ്പർ താരങ്ങളെല്ലാം അണിനിരക്കുന്ന വേദി ആരാധകർക്കും സിനിമാക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വർഷത്തിൽ നടക്കുന്ന ചടങ്ങിൽ മികച്ച താരങ്ങളെയും പിന്നണി പ്രവർത്തകരെയും തിരഞ്ഞെടുത്ത് ആദരിക്കാറുണ്ട്.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    1/11
    മലയാള സിനിമയിലെ മികച്ച സംവിധായകർ എന്ന അവാർഡ് കൊടുക്കുക എന്നത് എപ്പോഴും ജൂറിക്ക് വലിയ തലവേദന കൊടുക്കാറുണ്ട്. മികച്ച സിനിമയുടെ കുത്തൊഴുക്കുള്ള മലയാളത്തിൽ അത്തരത്തിൽ ഒരാളെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. എന്നാലും ഫിലിംഫെയറിൽ ഒന്നിൽ കൂടുതൽ തവണ മികച്ച സംവിധായകൻ ആയ അനവധി പേരുണ്ട്. അവരെ ആരെന്നു നോക്കാം.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    2/11
    മലയാളത്തിലെ മികച്ച സംവിധായകൻ ആയിരുന്നു കെഎസ് സേതുമാധവൻ. മികച്ച സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹം ഫിലിംഫെയർ അവാർഡ് കൂടുതൽ തവണ വാങ്ങിയ സംവിധായകൻ ആണ്. നാല് തവണയാണ് വാങ്ങിയത്. പുനർജ്ജന്മം, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ എന്നീ സിനിമകൾക്കായിരുന്നു അവാർഡ്.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    3/11
    ഇന്ത്യയിൽ മികച്ച സിനിമ സംവിധായകൻ ആയിരുന്നു ഭരതൻ. മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന ഇദേഹം മലയാളത്തിലാണ് കൂടുതലും വർക്ക്‌ ചെയ്തിരുന്നത്. മലയാള സിനിമയിൽ ഫിലിം മേക്കിങ്ങിൽ പുതിയ രീതികൾ കൊണ്ടുവന്ന വ്യക്തിയാണ് ഇദ്ദേഹം. മൂന്നു ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട് ഇദ്ദേഹം. തകര, ചാമരം, ഇത്തിരി പൂവേ ചുവന്ന പൂവേ തുടങ്ങിയ സിനിമകൾക്ക് ആയിരുന്നു അവാർഡ് ലഭിച്ചത്.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    4/11
    മലയാളത്തിലെ മികച്ച സംവിധായകൻ ആണ് ഹരിഹരൻ. സൂപ്പർ ഹിറ്റുകൾ അനവധി സംവിധാനം ചെയ്ത ഇദ്ദേഹം മൂന്നു തവണ ഫിലിംഫെയർ നേടി. പഴശ്ശിരാജ, പരിണയം, പഞ്ചാഗ്നി തുടങ്ങിയ സിനിമകൾക്ക് മികച്ച സംവിധായകൻ ആയപ്പോൾ 2019ൽ ഫിലിംഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടുകയുണ്ടായി.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    5/11
    മലയാളത്തിന്റെ ക്ലാസ്സി സംവിധായകൻ ആണ് ബ്ലെസി. മികച്ച സിനിമകൾ അനവധി മലയാളത്തിന് സമ്മാനിച്ച ഇദ്ദേഹം മൂന്നു തവണ ഫിലിംഫെയർ നേടി. പ്രണയം, തന്മാത്ര, കാഴ്ച എന്നിവയ്ക്ക് ആയിരുന്നു അവാർഡ്.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    6/11
    ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ ആയിരുന്നു ബാലു മഹേന്ദ്ര. തമിഴിൽ സൂപ്പർ ഹിറ്റുകൽ ഉള്ള ഇദ്ദേഹം മലയാളത്തിലും സിനിമ ചെയ്തിരുന്നു. ഫിലിംഫെയറിൽ രണ്ടു തവണ മലയാളത്തിൽ മികച്ച സംവിധായകൻ ആകാൻ സാധിച്ചു. ഓളങ്ങൾ, യാത്ര എന്നീ സിനിമകൾക്കാണ് അവാർഡ് ലഭിച്ചത്.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    7/11
    മോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയിരുന്നു സിബി മലയിൽ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മുൻകാലങ്ങളിൽ ഇദ്ദേഹം അനവധി ഹിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഫിലിംഫെയറിൽ ഭരതം, സദയം തുടങ്ങിയ സിനിമകൾക്ക് മികച്ച സംവിധായക്കാനുള്ള അവാർഡ് നേടുകയുണ്ടായി.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    8/11
    മലയാള സിനിമയിലെ ലെജൻഡ് ആണ് സംവിധായകൻ ഐവി ശശി. വർഷത്തിൽ അനവധി സൂപ്പർ ഹിറ്റുകൾ തന്റെ പേരിൽ നേടിയെടുത്ത ഇദ്ദേഹം ഫിലിംഫെയറിൽ തിളങ്ങിയത് രണ്ടു തവണയാണ്. ഇതാ ഇവിടെ വരെ, ഈറ്റ തുടങ്ങിയ സിനിമകൾക്ക് ആയിരുന്നു അവാർഡ്. ഫിലിംഫെയർ 2015ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കൊടുത്തു ഇദ്ദേഹത്തെ ആദരിച്ചു.
    മലയാളം ബെസ്റ്റ് സംവിധായൻ; ഫിലിം ഫെയറിൽ കൂടുതൽ തവണ ഈ അവാർഡിന് അർഹരായ ഫിലിം മേക്കേർസിനെ അറിയാം
    9/11
    മലയാളത്തിലെ മികച്ച സംവിധായകൻ ആണ് ജയരാജ്. ഒരേസമയം ക്ലാസും മാസ്സും കോമെഡിയും സിനിമകൾ എടുത്തിട്ടുള്ള ഇദ്ദേഹം രണ്ടു തവണ ഫിലിംഫെയർ നേടുകയുണ്ടായി. കളിയാട്ടം, കരുണം തുടങ്ങിയ സിനികൾക്ക് ആയിരുന്നു അവാർഡ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X