ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ

  മലയാള സിനിമകളിൽ നിരവധി ചിത്രങ്ങൾക്ക് രണ്ടാം ഭാ​ഗം വന്നിട്ടുണ്ട്.  ഇവയിൽ ചിലത് ഒന്നാം ഭാ​ഗത്തേക്കാൾ മികച്ച് നിന്നപ്പോൾ ചിലത് പരാജയപ്പെട്ടു. ചെങ്കോൽ, കിലുക്കം കിലു കിലുക്കം, ദൃശ്യം തുടങ്ങിയവ ഇതിന് ഉദാഹരണം ആണ്.  ഇവയിൽ ചില സിനിമകൾ വിജയിച്ചപ്പോൾ ചില നിരാശപ്പെടുത്തി.  രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിലെന്ന് പ്രേക്ഷകർ അതിയായി ആ​ഗ്രഹിച്ച, എന്നാൽ നടക്കാതെ പോയ ചില സിനിമകൾ പരിശോധിക്കാം. 

  By Abhinand Chandran
  | Published: Tuesday, September 20, 2022, 18:25 [IST]
  ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ
  1/5
  സന്തോഷ് ശിവൻ ഒരുക്കിയ അനന്തഭദ്രത്തിന് രണ്ടാം ഭാ​ഗം പ്രേക്ഷകർ ഏറെ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഇതുവരെയും സിനിമയ്ക്ക് രണ്ടാം ഭാ​ഗം വന്നിട്ടില്ല. വില്ലൻ കഥാപാത്രം ദിം​ഗബരനെ പ്രധാന കഥാപാത്രമാക്കി മറ്റൊരു സിനിമ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇത് നടന്നില്ല. 2005 ലാണ് അനന്തഭദ്രം റിലീസ് ചെയ്തത്. 
  സന്തോഷ് ശിവൻ ഒരുക്കിയ അനന്തഭദ്രത്തിന് രണ്ടാം ഭാ​ഗം പ്രേക്ഷകർ ഏറെ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ...
  ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ
  2/5
  രണ്ടാം ഭാ​ഗത്തിന് തൊടാൻ ഭയക്കുന്ന മലയാള സിനിമയാണ് മണിച്ചിത്രത്താഴ്. 1993 ലിറങ്ങിയ സിനിമയുടെ തുടർച്ച പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട്. ​ഗം​ഗയുടെ കഥാപാത്രത്തിന്റെ പിന്നീടുള്ള ജീവിതം, ശ്രീദേവിയും സണ്ണിയും തമ്മിലുള്ള പ്രണയം, നാ​ഗവല്ലിയുടെ ജീവിതം തുടങ്ങി സിനിമ ബാക്കി വെച്ച കഥാംശങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അത് അപ്രായോ​ഗികമാവുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
  രണ്ടാം ഭാ​ഗത്തിന് തൊടാൻ ഭയക്കുന്ന മലയാള സിനിമയാണ് മണിച്ചിത്രത്താഴ്. 1993 ലിറങ്ങിയ സിനിമയുടെ...
  ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ
  3/5
  മലയാള സിനിമയിലെ എല്ലാ താരങ്ങളും ഒരുമിച്ച സിനിമയായിരുന്നു ട്വന്റി ട്വന്റി. വൻ ഹിറ്റായ സിനിമ പിന്നീട് മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ഒരു നിരയ്ക്ക് തന്നെ തുടക്കം കുറിച്ചെങ്കിലും അതേ വിജയം കൈവരിച്ചില്ല. ട്വന്റി ട്വന്റിയുടെ തുടർച്ച എന്നതിനപ്പുറത്ത് അതേ രീതിയിൽ എല്ലാവരും ഒരുമിച്ചെത്തുന്ന സിനിമ വന്നിരുന്നെങ്കിലെന്നാണ് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നത്. 
  മലയാള സിനിമയിലെ എല്ലാ താരങ്ങളും ഒരുമിച്ച സിനിമയായിരുന്നു ട്വന്റി ട്വന്റി. വൻ ഹിറ്റായ സിനിമ...
  ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ
  4/5
  സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ സിഐഡി മൂസയ്ക്കും ഒരു രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിലെന്ന് കുറേക്കാലം സോഷ്യൽ മീഡയയിൽ ചർച്ച നടന്നിരുന്നു. അത്രമാത്രം കോമഡി രം​ഗങ്ങളാൽ സമ്പന്നമാണ് ചിത്രം. ദിലീപിനെ തന്നെ നായകനാക്കിയോ അല്ലെങ്കിൽ പുതിയൊരു സിഐഡി കഥാപാത്രത്തെ സൃഷ്ടിച്ചോ സിനിമ വന്നിരുന്നെങ്കിലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇതുവരെ സിഐഡി മൂസയ്ക്ക് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിട്ടില്ല.
  സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ സിഐഡി മൂസയ്ക്കും ഒരു രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിലെന്ന്...
  ഈ സിനിമകൾക്ക് രണ്ടാം ഭാ​ഗം വന്നിരുന്നെങ്കിൽ; പ്രേക്ഷകർക്ക് കണ്ട് മതിയാവാത്ത ചില സിനിമകൾ
  5/5
  1998 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് സമ്മർ ഇൻ ബത്ലഹേം. സിബി മലയിൽ സംവിധാനം ചെയ്ത സിനിമയിൽ മഞ്ജു വാര്യർ, സുരേഷ് ​ഗോപി, ജയറാം തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയുള്ളവിൽ വിങ്ങലായി നിലനിൽക്കുന്ന സിനിമയിലെ രം​ഗങ്ങൾ ഇപ്പോഴും ചർച്ച ആവാറുണ്ട്. സിനിമയ്ക്ക് രണ്ടാം ഭാ​ഗം വരണമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രണ്ടാം ഭാ​ഗത്തെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് സിബി മലയിലും അടുത്തിടെ പറഞ്ഞത്. 
  1998 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് സമ്മർ ഇൻ ബത്ലഹേം. സിബി മലയിൽ സംവിധാനം ചെയ്ത സിനിമയിൽ മഞ്ജു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X