കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ

  കാലം തെറ്റി ഇറങ്ങിയവയെന്ന് പറയപ്പെടുന്ന സിനിമകൾ മലയാളത്തിൽ ഏറെയുണ്ട്. തിയറ്ററിൽ റിലീസായ സമയത്ത് ബോക്സ് ഓഫീസിൽ പച്ച തൊടാത്ത സിനിമകളിൽ ചിലത് പക്ഷെ വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർ പാടിപ്പുകഴ്ത്തും. പ്രത്യേകിച്ചും സോഷ്യൽ മീഡിയ കാലഘട്ടത്തിൽ‌  ഇത്തരം ചില സിനിമകൾ തെരഞ്ഞ് പിടിച്ച് ചർച്ചയാക്കി കൊണ്ടു വരുന്ന പതിവും ഇന്നുണ്ട്. ഇത്തരത്തിൽ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പ്രേക്ഷക മനസ്സിൽ പിന്നീട് ഇടം നേടിയ ചില സിനിമകൾ  പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Friday, September 16, 2022, 19:28 [IST]
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  1/6
   ഏറെ പുതുമകളുമായെത്തിയ പത്മരാജൻ സിനിമയായിരുന്നു സീസൺ (1989). മോഹൻലാൽ നായകനായ സിനിമ ഇന്ന് പ്രേക്ഷകരുടെ പ്രിയ സിനിമ ആണെങ്കിലും റിലീസ് ആയ സമയത്ത് പരാജയമായിരുന്നു. റിവഞ്ച് ത്രില്ലർ വിഭാ​ഗത്തിൽ പെട്ട സിനിമ കാലത്തിന് മുന്നേ ഇറങ്ങിയ സിനിമയായിരുന്നെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. 
   ഏറെ പുതുമകളുമായെത്തിയ പത്മരാജൻ സിനിമയായിരുന്നു സീസൺ (1989). മോഹൻലാൽ നായകനായ സിനിമ ഇന്ന്...
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  2/6
  ജയസൂര്യ നായകനായെത്തിയ കോമഡി ചിത്രമായിരുന്നു ആട്. 2015 ൽ റിലീസായ സിനിമ വൻ പരാജയം ആയിരുന്നു. പക്ഷെ പിന്നീട് ഈ സിനിമ വലിയ തോതിൽ ജനപ്രീതി നേടി. ആടിന്റെ പരാജയം അന്ന് വലിയ ചർച്ചയുമായി. പിന്നീട് ആട് 2 ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമ സ്വീകരിക്കുകയും ചെയ്തു. വൻ ഹിറ്റായിരുന്നു ആട് 2. 
  ജയസൂര്യ നായകനായെത്തിയ കോമഡി ചിത്രമായിരുന്നു ആട്. 2015 ൽ റിലീസായ സിനിമ വൻ പരാജയം ആയിരുന്നു. പക്ഷെ...
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  3/6
  മലയാളത്തിൽ ഫാന്റസി സിനിമകളിൽ ഞാൻ ​ഗന്ധർവൻ എന്ന സിനിമയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. വിടപറഞ്ഞ വിഖ്യാത സംവിധായകൻ പത്മരാജൻ ഒരുക്കിയ ഈ ചിത്രം ​ഗന്ധർവനും മനുഷ്യ സ്ത്രീയും തമ്മിലുള്ള പ്രണയമായിരുന്നു പറഞ്ഞത്. സിനിമ പക്ഷെ തിയറ്ററിൽ വൻ പരാജയം ആയിരുന്നു. പത്മരാജന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സിനിമ. പരാജയം അദ്ദേഹത്തെ ഏറെ ബാധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പത്മരാജന്റെ ക്ലാസിക് എന്ന പേരിൽ ഈ സിനിമ പുകഴ്ത്തപ്പെട്ടു.
  മലയാളത്തിൽ ഫാന്റസി സിനിമകളിൽ ഞാൻ ​ഗന്ധർവൻ എന്ന സിനിമയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. വിടപറഞ്ഞ...
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  4/6
  2016 ലിറങ്ങിയ ടൊവിനോ തോമസ് ചിത്രമായിരുന്നു ​ഗപ്പി. തിയറ്ററിൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ പിന്നീട് വലിയ പ്രശംസ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. ആ വർഷത്തെ 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ​ഗപ്പിക്ക് ലഭിച്ചു. എന്തുകൊണ്ട് ഈ സിനിമ പരാജയപ്പെട്ടെന്ന് സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. 
  2016 ലിറങ്ങിയ ടൊവിനോ തോമസ് ചിത്രമായിരുന്നു ​ഗപ്പി. തിയറ്ററിൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ...
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  5/6
  ഫാസിൽ സംവിധാനം ചെയ്ത മലയാള സിനിമയായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുൾ. മോഹൻലാൽ, സംയുക്ത വർമ, ​ഗീതു മോഹൻദാസ് എന്നിവർ തകർത്തഭിനയിച്ച സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇന്ന് ഈ സിനിമയുടെ വിവിധ വശങ്ങൾ സിനിമാ ​ഗ്രൂപ്പുകളിൽ ചർച്ചയാവാറുണ്ട്. 
  ഫാസിൽ സംവിധാനം ചെയ്ത മലയാള സിനിമയായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുൾ. മോഹൻലാൽ, സംയുക്ത വർമ, ​ഗീതു...
  കാലം തെറ്റിയിറങ്ങിയ സിനിമ; പ്രേക്ഷകരുടെ പുകഴ്ത്തൽ മാത്രം ലഭിച്ച പരാജയ ചിത്രങ്ങൾ
  6/6
  മോഹൻലാൽ തകർത്തഭിനിയിച്ച പ്രിയദർശൻ സിനിമയാണ് 1996 ലിറങ്ങിയ കാലാപാനി.  ചരിത്ര പശ്ചാത്തലത്തിലൊരുങ്ങിയ ബി​ഗ് ബജറ്റ് സിനിമയായിരുന്നു ഇത്. അമിതാബ് ബച്ചൻ കോർപ്പറേഷൻ ആയിരുന്നു കാലാപാനിയുടെ വിതരണക്കാർ. വൻ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ച് വേൾഡ് വൈഡായി 450 തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ പക്ഷെ പ്രേക്ഷകരന്ന് സ്വീകരിച്ചില്ല. പരാജയമായ സിനിമ പക്ഷെ പിന്നീട് ടെലിവിഷനിലൂടെ ജനപ്രിയമായി. 
  മോഹൻലാൽ തകർത്തഭിനിയിച്ച പ്രിയദർശൻ സിനിമയാണ് 1996 ലിറങ്ങിയ കാലാപാനി.  ചരിത്ര...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X