അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും

  സോഷ്യൽ മീഡിയ കാലത്ത്  താരങ്ങളുടെ അഭിമുഖങ്ങൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പലപ്പോഴും താരങ്ങളെ കൂടുതലായും ആരാധകർ മനസ്സിലാക്കുന്നതും ഇന്റർവ്യൂകളിലൂടെ ആയിരിക്കും. നല്ല അഭിനേതാക്കളാണെങ്കിലും അഭിമുഖം കൊടുത്തത് കൊണ്ട് മാത്രം ട്രോളുകൾ വാരിക്കൂട്ടുന്ന താരങ്ങളും ഏറെയാണ്. എന്നാൽ ചില താരങ്ങളുടെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകരും ഉണ്ടാവും. ഇവർ പറയുന്ന കാര്യങ്ങളിലെ കൃത്യത, മുന്നോട്ട് വെക്കുന്ന ആശയങ്ങൾ തുടങ്ങിയവ മിക്കവരെയും ആകർഷിക്കാറുണ്ട് അത്തരം ചില താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Thursday, September 22, 2022, 18:37 [IST]
  അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും
  1/5
  ലോക്ഡൗൺ സമയത്താണ് നർത്തകി മേതിൽ ദേവികയുടെ പഴയ അഭിമുഖങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വീണ്ടും ഉയർന്ന് വന്നത്. പറയുന്ന കാര്യങ്ങളിലും വാക്കുകളിലും മേതിൽ ദേവിക വല്ലാത്തൊരു ഭം​ഗി കാണിക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.  അടുത്തിടെ വിവാഹ മോചന സമയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ മേതിൽ ദേവിക കാണിച്ച പക്വത  വലിയ തോതിൽ ചർച്ചയായിരുന്നു. 
  ലോക്ഡൗൺ സമയത്താണ് നർത്തകി മേതിൽ ദേവികയുടെ പഴയ അഭിമുഖങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വീണ്ടും...
  അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും
  2/5
  പൃഥിരാജിന്റെ അഭിമുഖങ്ങൾക്ക് വലിയ പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. ചെറിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ പോലും പൃഥി അതിന് കൊടുക്കുന്ന വിശദീകരണവും വാക്കുകളുടെ ഭം​ഗിയും പലരെയും ആകർഷിക്കുന്നു. ഒരുപക്ഷെ പൃഥിയുടെ അഭിമുഖങ്ങൾ കണ്ട് നടന്റെ ആരാധകരായവരും ഏറെ ആയിരിക്കും. 
  പൃഥിരാജിന്റെ അഭിമുഖങ്ങൾക്ക് വലിയ പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. ചെറിയ കാര്യങ്ങൾ...
  അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും
  3/5
  2000 ങ്ങളിൽ സിനിമയിൽ നിറഞ്ഞ് നിന്ന നവ്യ നായർ  ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ നടി പ്രൊമോഷന്റെ ഭാ​ഗമായി കൊടുത്ത അഭിമുഖങ്ങളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം നവ്യയെ കണ്ടപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് നവ്യയുടെ വാക്കുകളിലെ പക്വതയും കൃത്യതയും ആയിരുന്നു.  പറയാനുള്ള കാര്യങ്ങൾ കൃത്യമായി സംസാരിക്കാനുള്ള നവ്യയുടെ കഴിവ് പലരും ചൂണ്ടിക്കാട്ടി.  നടിയുടെ ഇന്റർവ്യൂകളുടെ കട്ടുകൾ ഇപ്പോൾ നിരവധി പേരുടെ സ്റ്റാറ്റസുകളിലും സ്റ്റോറികളിലും കാണാം. 
  2000 ങ്ങളിൽ സിനിമയിൽ നിറഞ്ഞ് നിന്ന നവ്യ നായർ  ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ...
  അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും
  4/5
  അഭിമുഖങ്ങളിലൂടെ ത​ഗ് ലൈഫിന്റെ മൊത്തക്കച്ചവടക്കാരൻ ആയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. , അഭിമുഖം കാണുന്നവരെ ഇത്രത്തോളം രസിപ്പിക്കുന്ന മറ്റൊരു താരമില്ലെന്ന് പലരും പറയുന്നു. അത്രയും രസകരവും തമാശ നിറഞ്ഞതുമാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ. 
  അഭിമുഖങ്ങളിലൂടെ ത​ഗ് ലൈഫിന്റെ മൊത്തക്കച്ചവടക്കാരൻ ആയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ എന്നാണ്...
  അഭിമുഖം നൽകിയാൽ സൂപ്പർ ഹിറ്റ്; ചില ഫീൽ ​ഗുഡ് സംസാരങ്ങളും ആരാധകരും
  5/5
  കനി കുസൃതിയുടെ അഭിമുഖങ്ങൾ തേടിപ്പിടിച്ച് കാണുന്നവർ സോഷ്യൽ മീഡിയയിലുണ്ട്. തുറന്ന ചിന്താ​ഗതിക്കാരിയായ കനി ചില കാര്യങ്ങൾ സംസാരിക്കുമ്പോഴാണ് അതിന് അങ്ങനെയൊരു വശം കൂടിയുണ്ടെന്ന് പലരും തിരിച്ചറിയിറിയുന്നത്. ഹാപ്പിനെസ് പ്രൊജക്ട് എന്ന പ്രോ​​ഗ്രാമിൽ കനി സംസാരിച്ച എപ്പിസോഡ് ഇപ്പോഴും നിരവധി പേർ കാണുന്നുണ്ട്.  വൈകാരികവും സത്യസന്ധവും പച്ചയായതുമായ സംസാരമാണ് കനിയുടേതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 
  കനി കുസൃതിയുടെ അഭിമുഖങ്ങൾ തേടിപ്പിടിച്ച് കാണുന്നവർ സോഷ്യൽ മീഡിയയിലുണ്ട്. തുറന്ന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X