twitter
    bredcrumb

    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍

    By Ambili John
    | Updated: Thursday, October 27, 2022, 17:01 [IST]
    ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. സ്ത്രീ വേഷത്തിലടക്കം മമ്മൂട്ടിയും മോഹൻലാലുമൊക്കെ മത്സരിച്ച് നിന്നുവെന്ന് പറയാം. വേറിട്ട ലുക്കിലെത്തി ഞെട്ടിച്ച നിരവധി താരങ്ങളും ഈ ലിസ്റ്റിലുണ്ട്. 
    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍
    1/5

    ഗ്ലാമറിന്റെ കാര്യത്തില്‍ എന്നും മമ്മൂട്ടിയുടെ തട്ട് താണിരിക്കുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. വിവാഹത്തിന് മുന്‍പാണ് ആദ്യമായി മമ്മൂട്ടി സിനിമയിലെത്തുന്നത്. അന്നത്തെ ലുക്ക് അടുത്തിടെ പുറത്ത് വന്നിരുന്നു. അവിടുന്നിങ്ങോട്ട് വേറിട്ട ലുക്കില്‍ മമ്മൂട്ടി തിളങ്ങി. സ്ത്രീ വേഷത്തിലും തന്റേതായ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 1984 ല്‍ പുറത്തിറങ്ങിയ ഒന്ന് ചിരിക്കൂ എന്ന സിനിമയിലാണ് മെഗാസ്റ്റാര്‍ സ്ത്രീയായി വേഷം പകര്‍ന്നത്. പത്തേമാരി എന്ന ചിത്രത്തില്‍ വാര്‍ദ്ധക്യം മനോഹരമാക്കി. 
    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍
    2/5

    സ്വന്തം ശരീരം കൊണ്ട് പകര്‍ന്നാട്ടം നടത്തുന്ന നടനാണ് മോഹന്‍ലാല്‍. ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുമെന്നാണ് സംവിധായകര്‍ പറയുന്നത്. മുപ്പത്തിയഞ്ച് കിലോ ശരീരഭാരം കുറച്ചാണ് ഒടിയന്‍ സിനിമയിലെ ഗെറ്റപ്പിലേക്ക് മോഹന്‍ലാല്‍ എത്തുന്നത്. ഉടയോന്‍ എന്ന ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നെങ്കിലും പ്രായമുള്ള ശൂരനാട് കുഞ്ഞു എന്ന വേഷം ശ്രദ്ധേയമായി. താരമൂല്യം നിലനില്‍ക്കുമ്പോഴും മാര്‍ഗംകളിക്കാരിയുടെ വേഷത്തില്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. 
    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍
    3/5

    വേഷം മാറുന്ന കാര്യത്തില്‍ ദിലീപിനെ പോലെ ഫ്‌ളെക്‌സിബിളിറ്റി മറ്റൊരു നടനുമില്ലെന്ന് വേണമെങ്കില്‍ പറയാം. മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി ജനപ്രിയ നായകനായ ദിലീപ് നിരവധി തവണ സ്ത്രീ വേഷത്തിലെത്തിയിട്ടുണ്ട്. മായമോഹിനിയിലെ വേഷപകര്‍ച്ചയാണ് ശ്രദ്ധേയം. അല്‍പം സ്‌ത്രൈണത കാണിച്ച ചാന്തുപൊട്ടിലെ രാധാമണിയും മനോഹരമാണ്. കമ്മാരസംഭവമെന്ന ചിത്രത്തിലാണ് മൂന്നാല് ഗെറ്റപ്പുകളില്‍ ദിലീപെത്തുന്നത്. വൃദ്ധനായിട്ടുള്ള ക്ലൈമാക്‌സ് രംഗത്തിലും ജനപ്രിയ നായകന്‍ മിന്നിച്ചു. 

    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍
    4/5

    ആദ്യ സിനിമയായ നന്ദനത്തില്‍ ഒന്നുമറിയാത്ത പരിഷ്‌കാരി പയ്യന്‍. പിന്നീടിങ്ങോട്ട് പൃഥ്വിരാജ് സിനിമയില്‍ ജീവിച്ചെന്ന് പറയാം. സെല്ലുലോയിഡ് എന്ന ചിത്രത്തില്‍ സിനിമാക്കാരനായ ജെ സി ഡിനിയേലായി പകര്‍ന്നാട്ടം നടത്തി. പല കാലഘട്ടങ്ങളിലെ കഥ പറഞ്ഞ ചിത്രത്തില്‍ വൃദ്ധനായിട്ടുള്ള വേഷമാണ് ഏറെ ശ്രദ്ധേയമായത്. 'കാവിയ തലൈവന്‍' എന്ന തമിഴ് ചിത്രത്തില്‍ സ്ത്രീ വേഷത്തിലും പൃഥ്വിരാജ് അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ചു. 

    കൊച്ചുപയ്യനായ മമ്മൂട്ടി മുതല്‍ സ്ത്രീ വേഷം കെട്ടിയ മെഗാസ്റ്റാര്‍ വരെ; അതിശയിപ്പിക്കുന്ന താരചിത്രങ്ങള്‍
    5/5

    കുറഞ്ഞ കാലത്തിനുള്ളില്‍ വേറിട്ട നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. സിനിമയ്ക്ക് വേണ്ടി മസില്‍മാനായി മാറിയ ഉണ്ണി ആ ശരീരത്തിലും സ്ത്രീയായി വേഷം മാറി. ഇര എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു പെണ്‍വേഷത്തിലുള്ള പകര്‍ന്നാട്ടം. ഒറീസ്സ എന്ന ചിത്രത്തിലാണ് വാര്‍ദ്ധക്യത്തിലെത്തിയ വേഷം ഉണ്ണി അവതരിപ്പിക്കുന്നത്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറായിരുന്നു ഈ സിനിമയിലേത്..

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X