'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!

  പ്രണയം നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങൾക്ക് സംഭവിക്കുന്ന ഒന്നാണ്. ഇതിന് നിയന്ത്രണങ്ങളൊന്നുമില്ല. ആർക്കും സംഭവിക്കാം. പ്രണയത്തിന് ജാതി, വർണ്ണം, ജോലി എന്നിവയൊന്നും വിഷയമല്ല. ചുരുക്കി പറഞ്ഞാൽ പ്രേമത്തിന് കണ്ണില്ല‌. ചില സിനിമകളിലൊക്കെ കാണുമ്പോലെ അധോലോക രാജാക്കന്മാരുമായി പ്രണയത്തിലായ ചില നടിമാരുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം....
  By Ranjina P Mathew
  | Published: Monday, September 26, 2022, 22:49 [IST]
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  1/7
  തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയാണ് മംമ്ത കുൽക്കർണി. 1993ലെ തന്റെ ആദ്യ ചിത്രമായ തിരംഗയ്ക്ക് ശേഷം വലിയ രീതിയിൽ ജനശ്രദ്ധ നേടിയ താരമായി മംമ്ത കുൽക്കർണി മാറിയിരുന്നു.  ഈ സമയത്ത് അധോലോകത്തിന്റെ സ്വാധീനം ബോളിവുഡിൽ വളരെ കൂടുതലായിരുന്നു. ബോളിവുഡ് സിനിമകളിൽ അധോലോക മാഫിയ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. ആ സമയത്ത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ രാജനുമായി മംമ്ത ഡേറ്റിംഗ് നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 
  തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയാണ് മംമ്ത കുൽക്കർണി. 1993ലെ തന്റെ ആദ്യ ചിത്രമായ...
  Courtesy: facebook
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  2/7
  1993ൽ പാക് നടി അനിതാ അയൂബ് പ്യാർ കാ തരാന എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വളരെ കുറച്ച് കാലമെ അവർ ബോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ളൂ. എന്നാൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരസ്യമായതോടെ അനിത വാർത്തകളിൽ നിറഞ്ഞ് തുടങ്ങി. പാക് ഫാഷൻ മാഗസിനായ ഫാഷൻ സെൻട്രലിന്റെ റിപ്പോർട്ട് പ്രകാരം മുംബൈ സ്‌ഫോടനത്തിലും അനിതയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
  1993ൽ പാക് നടി അനിതാ അയൂബ് പ്യാർ കാ തരാന എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വളരെ...
  Courtesy: facebook
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  3/7
  സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഗോവിന്ദ തുടങ്ങിയ അഭിനേതാക്കളോടൊപ്പം സിനിമകൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് മോണിക്ക ബേദി. അധോലോക നായകൻ അബു സലേമുമായുള്ള ബന്ധം പരസ്യമായതോടെ നടി വാർത്തകളിൽ നിറഞ്ഞു. പിന്നീട് നടി അബു സലേമിനെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
  സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഗോവിന്ദ തുടങ്ങിയ അഭിനേതാക്കളോടൊപ്പം സിനിമകൾ ചെയ്ത് ശ്രദ്ധ...
  Courtesy: facebook
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  4/7
  1979ൽ പുറത്തിറങ്ങിയ സർക്കാർ മെഹ്മാൻ എന്ന ചിത്രത്തിലൂടെയാണ് ജാസ്മിൻ ധുന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1988ൽ വീരന എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം താരം ഒറ്റരാത്രികൊണ്ട് ഒരു സെൻസേഷനായി മാറി. കുപ്രസിദ്ധ ഗുണ്ടാ തലവൻ ദാവൂദ് ഇബ്രാഹിമുമായി നടിക്ക് ബന്ധമുണ്ടെന്നായിരുന്നുവെന്നതാണ് കാരണം. 1988 മുതൽ ജാസ്മിൻ വിനോദ ലോകത്ത് നിന്ന് അപ്രത്യക്ഷമായി.
  1979ൽ പുറത്തിറങ്ങിയ സർക്കാർ മെഹ്മാൻ എന്ന ചിത്രത്തിലൂടെയാണ് ജാസ്മിൻ ധുന്ന ബോളിവുഡിൽ അരങ്ങേറ്റം...
  Courtesy: facebook
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  5/7
  1985ൽ രാജ് കപൂർ സംവിധാനം ചെയ്ത രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലൂടെയാണ് മന്ദാകിനി അഭിനയരംഗത്തേക്ക് വന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. എന്നിരുന്നാലും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള പ്രണയമാണ് നടിയെ കൂടുതൽ പേർ ശ്രദ്ധിക്കാൻ കാരണമായത്. 
  1985ൽ രാജ് കപൂർ സംവിധാനം ചെയ്ത രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലൂടെയാണ് മന്ദാകിനി...
  Courtesy: facebook
  'പ്രേമത്തിന് എന്ത് അണ്ടർവേൾഡ്...'; അധോലോക രാജാക്കന്മാരെ പ്രണയിച്ച നടിമാർ!
  6/7
  നടി സോന മസ്താൻ മിർസ 1970 കളിലും 1980കളിലും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താരം പ്രശസ്തയായത് അധോലോക രാജാവ് ഹാജി മസ്താനുമായുള്ള താരത്തിന്റെ  ബന്ധം പരസ്യമായതോടെയാണ്. ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കി 2010ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്ന ചിത്രത്തിലും ഇവരുടെ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്. 
  നടി സോന മസ്താൻ മിർസ 1970 കളിലും 1980കളിലും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താരം...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X