മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം

  സിനിമയിൽ സ്ഥിരമായി കേട്ടുവരുന്ന ഒരു പേരാണ് സെക്കന്റ്‌ യൂണിറ്റ് ഡയറക്ടർ എന്നത്. ഒരു സംവിധായകന്റെ സിനിമയിൽ ചില ഭാഗങ്ങൾ മറ്റൊരു സംവിധാകാൻ ഷൂട്ട്‌ ചെയ്യാറുണ്ട്. അത്തരം യൂണിറ്റുകളെ ആണ് സെക്കന്റ്‌ യൂണിറ്റ് എന്നു പറയുന്നത്. സെക്കന്റ്‌ യൂണിറ്റിൽ പലപ്പോഴും മുൻനിര സംവിധായകർ ആയിരിക്കും. പറഞ്ഞ സമയത്തിനുള്ളിൽ ഷൂട്ട്‌ പൂർത്തിയാക്കാൻ, ചില കാരങ്ങങ്ങൾ കൊണ്ട് സംവിധായകന് ഷൂട്ടിങ്ങിന് എത്താൻ പറ്റാത്തിരിക്കുമ്പോൾ, സ്പെഷ്യൽ സീനുകൾ ചിലർ ചെയ്താൽ നന്നാവും തുടങ്ങിയ കാരണങ്ങളാകും ഇത്തരത്തിൽ ചില സെക്കന്റ്‌ യൂണിറ്റിന്റെ സഹായം തേടാൻ കാരണം.
  By Akhil Mohanan
  | Published: Tuesday, August 30, 2022, 19:33 [IST]
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  1/8
  മികച്ച സിനിമകളും മികച്ച സംവിധായകരും എന്നു മലയാള സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ്. സംവിധായകർ പരസ്പരം സിനിമയുടെ വിവിധ ഘട്ടങ്ങളിൽ സഹിയിക്കുന്നതും അതിലൂടെ മികച്ച സൃഷ്ടികൾ ഉണ്ടാകുകയും മുൻകാലങ്ങളിലും സിനിമകളിൽ കണ്ടിട്ടുള്ളതാണ്. അത്തരം കുറച്ചു മികച്ച സംവിധായകരെ അറിയാം
  മികച്ച സിനിമകളും മികച്ച സംവിധായകരും എന്നു മലയാള സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ്. സംവിധായകർ...
  Courtesy: Filmibeat Gallery
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  2/8
  ഫാസിൽ സംവിധാനത്തിൽ മമ്മൂട്ടി-മോഹൻലാൽ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് സിനിമയിരുന്നു ഹരികൃഷ്ണൻസ്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിച്ച സിനിമയിൽ ഫാസിലിന്റെ സഹായിച്ച രണ്ടു സംവിധായകർ ആണ് സത്യൻ അന്തിക്കാട്, സിദ്ധിക്ക് എന്നിവർ. ചിത്രത്തിലെ 'പൂജാ ബിംബം മിഴിതുറന്നു' എന്ന ഗാനം ആണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത് എന്നു പറയപ്പെടുന്നു.
  ഫാസിൽ സംവിധാനത്തിൽ മമ്മൂട്ടി-മോഹൻലാൽ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് സിനിമയിരുന്നു ഹരികൃഷ്ണൻസ്....
  Courtesy: Filmibeat Gallery
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  3/8
  മലയാളയത്തിലെ ക്ലാസിക് സിനിമ മണിച്ചിത്രത്താഴ് ഫാസിൽ അണിയിച്ചൊരുക്കിയത് മലയാളത്തിലെ മറ്റു നാല് സംവിധായകർക്കൊപ്പമാണ്. സിബി മലയിൽ, പ്രിയദർശൻ, സിദ്ധിക്ക്-ലാൽ എന്നിവരായിരുന്നു സെക്കന്റ്‌ യൂണിറ്റ് ഡയറക്ടർസ്. ഡേറ്റ് പ്രശ്നവും പറഞ്ഞ സമയത്തിനുള്ളിൽ പടം തീർക്കാൻ വേണ്ടിയുമാണ് ഫാസിൽ ഇവരുടെ സഹായം തേടിയത്. മലയാളത്തിലെ പ്രതിഭകൾ ഒന്നിച്ചത് കൊണ്ടാവണം ചിത്രം ഇപ്പോഴും ക്ലാസികായി നിലനിൽക്കുന്നത്. 
  മലയാളയത്തിലെ ക്ലാസിക് സിനിമ മണിച്ചിത്രത്താഴ് ഫാസിൽ അണിയിച്ചൊരുക്കിയത് മലയാളത്തിലെ മറ്റു...
  Courtesy: Filmibeat Gallery
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  4/8
  രഞ്ജിത്ത് രചിച്ച മികച്ച സിനിമകളിൽ ഒന്നാണ് ആറാം തമ്പുരാൻ. മോഹൻലാൽ ജഗനാഥൻ എന്ന കഥാപാത്രമായി വന്നപ്പോൾ സംവിധാന കുപ്പായം അണിഞ്ഞത് ഷാജി കൈലാസ് ആയിരുന്നു. പേർസണൽ കാരണം കൊണ്ട് ഷൂട്ടിംഗിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നപ്പോൾ ചിത്രത്തിലെ ജഗനാഥ്ന്റെ ഫ്ലാഷ് ബാക്ക് ഗാനം ചിത്രീകരിച്ചത് സംവിധായകൻ പ്രിയദർശൻ ആണ്. ഷാജി കൈലാസിനെ സഹായിച്ചതായിരുന്നു പ്രിയദർശൻ.
  രഞ്ജിത്ത് രചിച്ച മികച്ച സിനിമകളിൽ ഒന്നാണ് ആറാം തമ്പുരാൻ. മോഹൻലാൽ ജഗനാഥൻ എന്ന കഥാപാത്രമായി...
  Courtesy: Filmibeat Gallery
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  5/8
  സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു റാംജി റാവു സ്പീകിങ്ങ്. ചിത്രത്തിന്റെ രണ്ടാം ഭാഗം മാന്നാർ മത്തായി സ്പീകിങ്ങ് ആണ് നമ്മുടെ വിഷയം. കോമഡി കൊണ്ട് സമ്പന്നമായ ചിത്രത്തിൽ പക്ഷെ സംവിധായകന്റെ പേര് മറ്റൊരാളുടേതാണ്. സിദ്ധിക്ക്-ലാൽ സംവിധാനം ചെയ്ത സിനിമ പുറത്തു വന്നപ്പോൾ നിർമാതാവ് മണി സി കപ്പൻ സംവിധായകൻ ആയി. പലതരം കഥകൾ പറയപ്പെടുന്നുണ്ടെങ്കിലും ചിത്രം തുടങ്ങുമ്പോൾ രണ്ടുപേർക്കും നന്ദി പറയാൻ മാണി. സി കാപ്പൻ മറന്നിട്ടില്ല.
  സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു റാംജി റാവു സ്പീകിങ്ങ്....
  Courtesy: Filmibeat Gallery
  മികച്ച സംവിധായകരുടെ സിനിമ, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റു സംവിധായകർ... സിനിമക്ക് പിന്നിലെ സിനിമ കഥ അറിയാം
  6/8
  പ്രിഥ്വിരാജ്, ആസിഫ് അലി, ചെമ്പൻ വിനോദ് ജോസ്, നെടുമുടി വേണു തുടങ്ങിയ നീണ്ട നിര അണിനിരന്ന ചിത്രമായിരുന്നു സപ്തമശ്രീ തസ്കരാ. അനിൽ രാധകൃഷ്ണ മേനോൻ സംവിധാനം ചെയ്ത സിനിമയിൽ ആസിഫ് അലിയുടെ ഇൻട്രോ സീൻ വലിയ ശ്രദ്ധ നേടിയിരുന്നു. ഫൈറ്റോടെയാണ് ആസിഫ് അലി വരുന്നത്. എന്നാൽ ഈ രംഗം ചെയ്തത് സംവിധായകൻ അനിൽ ആയിരുന്നില്ല. മറിച്ച് നടൻ പ്രിഥ്വിരാജ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
  പ്രിഥ്വിരാജ്, ആസിഫ് അലി, ചെമ്പൻ വിനോദ് ജോസ്, നെടുമുടി വേണു തുടങ്ങിയ നീണ്ട നിര അണിനിരന്ന...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X