'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!

  ഇന്ന് മനുഷ്യ കുലത്തെ വല്ലാതെ ബാധിച്ചിരിക്കുന്ന രോ​ഗമാണ് കാൻസർ. പല രൂപത്തിലും ഭാവത്തിലും കാൻസർ പടർന്ന് കയറി ദുരിതം അനുഭവിക്കുന്ന നിരവധി ആളുകൾ ഇന്നത്തെ നമ്മുടെ സമൂഹത്തിലുണ്ട്. അത്രയേറെ മനക്കരുത്തുള്ളവർക്ക് മാത്രമാണ് കാൻസറിനെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് വന്നിട്ടുള്ളത്. അത്തരത്തിൽ കാൻസറിനെ അതിജീവിച്ച ചില താരങ്ങളെ പരിചയപ്പെടാം..... 

  By Ranjina Mathew
  | Published: Thursday, September 8, 2022, 19:08 [IST]
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  1/6
  ബോംബെ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മനീഷ കൊയ്രാള. 2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ പതറാതെ താരം രോഗത്തെ നേരിട്ടു. ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി.
  ബോംബെ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മനീഷ കൊയ്രാള. 2012 ലാണ്...
  Courtesy: facebook
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  2/6
  ഇന്നസെന്റിന് പിന്നാലെ കാന്‍സറിനെ മനോധൈര്യം കൊണ്ട് തോല്‍പ്പിച്ച നടനാണ് കൊല്ലം തുളസി. 2012ല്ലാണ് താരത്തിന് കാന്‍സര്‍ പിടിപെട്ടത്. സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് കൊല്ലം തുളസി. ചൊവിയോട് അടുത്താണ് താരത്തിന് കാൻസർ പിടിപ്പെട്ടത്. 2018ഓടെ താരം ചികിത്സയിലൂടെ കാൻസർ മുക്തി നേടി.
  ഇന്നസെന്റിന് പിന്നാലെ കാന്‍സറിനെ മനോധൈര്യം കൊണ്ട് തോല്‍പ്പിച്ച നടനാണ് കൊല്ലം തുളസി....
  Courtesy: facebook
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  3/6
  അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. താരത്തിന്  24 വയസ് പ്രായമുള്ളപ്പോഴാണ് കാൻസർ കണ്ടെത്തിയത്. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച ഭേദമാക്കാനാകുന്ന ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്ന് മംമ്ത രോ​ഗമുക്തി നേടി വന്ന ശേഷം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 
  അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത...
  Courtesy: facebook
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  4/6
  ബോളിവുഡ് ബാബയെന്ന്  ആരാധകർ വിളിക്കുന്ന നടൻ സഞ്ജയ് ദത്തിന് 2020ലാണ് കാൻസർ കണ്ടെത്തിയത്. ശ്വാസകോശാർബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു താരം രോ​ഗം തിരിച്ചറിയുമ്പോൾ. 
  ബോളിവുഡ് ബാബയെന്ന്  ആരാധകർ വിളിക്കുന്ന നടൻ സഞ്ജയ് ദത്തിന് 2020ലാണ് കാൻസർ കണ്ടെത്തിയത്....
  Courtesy: facebook
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  5/6
  മുപ്പത്തിയഞ്ചാം വയസിൽ ബ്രെസ്റ്റ് കാൻസർ ബാധിച്ച താരമാണ് കമൽഹാസന്റെ മുൻ ജീവിത പങ്കാളികൂടിയായിരുന്ന ​ഗൗതമി. 2003ലായിരുന്നു കാൻസർ കണ്ടെത്തിയത്. 2017ൽ താരം കാൻസർ മുക്തയായി. ചികിത്സയിലായിരിക്കുമ്പോൾ താരത്തിന്റെ മകൾക്ക് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. 
  മുപ്പത്തിയഞ്ചാം വയസിൽ ബ്രെസ്റ്റ് കാൻസർ ബാധിച്ച താരമാണ് കമൽഹാസന്റെ മുൻ ജീവിത...
  Courtesy: facebook
  'മരണത്തിന്റെ പടിവാതിക്കൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നവർ'; കാൻസറിനെ അതിജീവിച്ച താരങ്ങൾ!
  6/6
  തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് ഇന്നസെന്റ്. കോമ‍ഡി, സഹനടൻ, സ്വഭാവനടൻ എന്നിങ്ങനെ ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് പ്രിയതാരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഇമ്യൂ‌ൺസിസ്റ്റത്തെ ബാധിക്കുന്ന നോൺ ഹോഡ്കിൻഡ് ലിംഫോമയെന്ന കാൻസറാണ് ഇന്നസെന്റിനെ പിടികൂടിയിരുന്നത്. 2015ൽ അദ്ദേഹം കാൻസർ മുക്തനായി. വേദന നിറഞ്ഞ കാൻസര്‍ ചികിത്സയ്ക്കിടയിലും തന്റെ അനുഭവങ്ങള്‍ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 
  തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X