മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?

  പ്രേക്ഷകരെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും അറിവ് പകരാനും കഴിവുള്ള ഒരു മേഖലയാണ് സിനിമ മേഖല. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുട്ടുള്ള  സിനിമകളും ചിന്തിപ്പിച്ചിട്ടുള്ള സിനിമകളും ഉണ്ടായിട്ടുണ്ട്. ഇന്ന് സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സംവിധാനങ്ങളാണ് സിനിമ മേഖലയിലെ ഓരോ കാര്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നത്. എന്നാൽ പണ്ടൊക്കെ ഒരു സീൻ ഒക്കെ ഷൂട്ട് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. അതൊക്കെ പ്രേക്ഷകർ അറിയാതിരിക്കാൻ പലതും ചെയ്യാറുണ്ട്. എന്നാൽ ചില സിനിമകളിലൊക്കെ ചെറിയ അബദ്ധങ്ങളായി അതിങ്ങനെ തെളിഞ്ഞ് നിൽക്കുകയും ചെയ്യും. വർഷങ്ങൾ കഴിഞ്ഞിട്ടാകും അത്തരം അബദ്ധങ്ങൾ പ്രേക്ഷകർ കണ്ടെത്തുന്നത്. ചെറിയ അബദ്ധങ്ങൾ പറ്റിയ കുറച്ച് സിനിമകൾ പരിചയപ്പെടാം.
  By Shehina S
  | Published: Wednesday, September 7, 2022, 13:07 [IST]
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  1/6
  കാക്കക്കുയിൽ എന്ന ചിത്രത്തിലെ മറ്റൊരു അബദ്ധം പാടാം വനമാലി എന്ന പാട്ടിലാണ്. ലാലേട്ടന്റെ അടിപൊളി ഡാൻസ് ഒക്കെ കൊണ്ട് മനോഹരമായ ഒരു ഫാസ്റ്റ് നമ്പർ ​ഗാനമാണ് പാടാം വനമാലി. പാട്ടിൻ്റെ തുടക്കത്തിൽ കാലിൽ ചെരുപ്പ് ഒന്നും ഇല്ലാതെയാണ് ലാലേട്ടൻ ഡാൻസ് കളിക്കുന്നത്. എന്നാൽ പാട്ടിൻ്റെ അവസാന ഭാ​ഗം ആയപ്പോഴേക്കും അദ്ദേഹത്തിൻ്റെ കാലിൽ ചെരുപ്പും ബാൻഡേജും കെട്ടിയിട്ടുണ്ട്. 
  കാക്കക്കുയിൽ എന്ന ചിത്രത്തിലെ മറ്റൊരു അബദ്ധം പാടാം വനമാലി എന്ന പാട്ടിലാണ്. ലാലേട്ടന്റെ...
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  2/6
  പ്രിയദർശന്റെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് കാക്കക്കുയിൽ.   മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കൂടിയാണ്. ചിത്രത്തിൽ ഉറങ്ങി കിടക്കുന്ന നെടുമുടി വേണുവിൻ്റെ മുറിയിലേക്ക് ലാലേട്ടനും മുകേഷും മോഷ്ടിക്കാൻ കയറുമ്പോൾ നെടുമുടി വേണു ഉറക്കമുണർന്ന് ലാലേട്ടന് നേരെ കത്തി എറിയുകയും ചെയ്തു.  ആ കത്തി വന്ന് ലാലേട്ടൻ്റെ തൊട്ടരികിലൂടെ അലമാരയിൽ തറക്കുന്ന സീൻ ഓർമ്മയുണ്ടോ?  അവിടെ ആ കത്തിയുടെ പിന്നിൽ സൂക്ഷിച്ച് നോക്കിയാൽ ഒരു നൂല് കാണാൻ കഴിയും.
  പ്രിയദർശന്റെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് കാക്കക്കുയിൽ.   മോഹൻലാൽ, മുകേഷ്,...
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  3/6
  തുളസീദാസിന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദോസ്ത്. കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ പടമാണ്. ചിത്രത്തിൽ അടികൊള്ളുന്ന ദിലീപിനെ രക്ഷിക്കാൻ ചാക്കോച്ചൻ ബൈക്കിൽ പാഞ്ഞ് വരുന്ന ഒരു രം​ഗമുണ്ട്. ചാക്കോച്ചൻ ആദ്യം വരുന്ന ബൈക്കിൽ അല്ല അടി നടക്കുന്ന സ്ഥലത്ത് എത്തുമ്പോൾ. സാധരണ ബൈക്കിൽ വന്ന ചാക്കോച്ചൻ പറന്ന് എത്തുന്നത് ഒരു ചിറകൊക്കെ പിടിപ്പിച്ച ബൈക്കിലാണ്. അടിയൊക്കെ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും ആ ചിറക് ബൈക്കിൽ ഇല്ല.
  തുളസീദാസിന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദോസ്ത്. കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ...
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  4/6
  മേജർ രവിയുടെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് കുരുക്ഷേത്ര. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രം​ഗമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം. ലാലേട്ടനൊക്കെ ആ സമയത്ത് ആസാധ്യമായി അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ആ സിനീൽ സിനിമയുടെ മറ്റ് ക്രൂ മെമ്പേഴ്സിനെയും കാണാൻ കഴിയും. ഒറ്റ ഷോട്ടിലെ അവർ ഉള്ളൂവെങ്കിലും ഇത്തരം സിനിമകളിൽ അതുപോലുള്ള അബദ്ധങ്ങൾ വരാതെ ശ്രദ്ധിക്കേണ്ടതാണ്.
  മേജർ രവിയുടെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് കുരുക്ഷേത്ര. ചിത്രത്തിലെ ഏറ്റവും...
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  5/6
  വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആകാശ ​ഗം​ഗ. ചിത്രത്തിലെ പുതുമഴയായി വന്നു എന്ന ​ഗാനത്തിലാണ് അബദ്ധം പറ്റിയിരിക്കുന്നത്. യക്ഷിയുടെ പിന്നാലെ ചിത്രീകരണത്തിന് വേണ്ടി ക്യാമറ പോകുമ്പോൾ ക്യാമറയുടെ നിഴൽ അവിടെ പതിക്കുന്നുണ്ട്.
  വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആകാശ ​ഗം​ഗ. ചിത്രത്തിലെ പുതുമഴയായി വന്നു...
  മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ അബദ്ധങ്ങൾ, ഒരൊറ്റ ഷോട്ടിലെ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
  6/6
   സിദ്ധിഖ്-ലാൽ കൂട്ടുകൊട്ടിൽ 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇൻ ഹരിഹർ ന​ഗർ.  ചിത്രത്തിൽ നായകയായ മായയെ കൂട്ടിക്കൊണ്ട് വരുന്ന ഒരു രം​ഗമുണ്ട്. അതിൽ അശേകൻ വെള്ള ബെൽറ്റ് ആണ് ധരിച്ചിരുന്നത് . എന്നാൽ തൊട്ടടുത്ത് പാർക്കിൽ ഫൈറ്റ് സീൻ് വരുമ്പോൾ അശോകൻ്റെ ബെൽറ്റ് കറുപ്പാണ്. ഇത്തരം ചെറിയ അബദ്ധങ്ങൾ പ്രേക്ഷകരിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
   സിദ്ധിഖ്-ലാൽ കൂട്ടുകൊട്ടിൽ 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇൻ ഹരിഹർ ന​ഗർ.  ചിത്രത്തിൽ നായകയായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X