ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..

  പ്രേക്ഷകർ അധികം ചിന്തിക്കാത്ത പല സിനിമകളുടെയും കഥ ഏകദേശം ഒരുപോലെ ആണെന്നുള്ള രസകരമായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 
  By Ambili John
  | Published: Wednesday, August 31, 2022, 20:21 [IST]
  ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..
  1/5
  മേലേപ്പറമ്പില്‍ ആണ്‍വീട്- തേന്മാവിന്‍ കൊമ്പത്ത് ഒറ്റനോട്ടത്തില്‍ രണ്ടും സൂപ്പര്‍ഹിറ്റ് മൂവിയാണെങ്കിലും അതിലെ കഥ ഒന്നാണ്. ജോലിയുടെ ആവശ്യത്തിനായി നായകന്‍ മറ്റൊരു നാട്ടിലേക്ക് പോവുന്നു. അവിടുന്ന് ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി, അവളെ വീട്ടിലേക്ക് വേലക്കാരിയായി കൊണ്ട് വരുന്നു. നായകന്റെ ചേട്ടന്മാര്‍ക്ക് വേലക്കാരിയോട് ഇഷ്ടം തോന്നുന്നു. പിന്നീട് വലിയ പ്രശ്‌നങ്ങളും അടിയും ബഹളവുമൊക്കെ ഉണ്ടായി നായകനും നായികയും ഒന്നാവുന്നു. 
  മേലേപ്പറമ്പില്‍ ആണ്‍വീട്- തേന്മാവിന്‍ കൊമ്പത്ത് ഒറ്റനോട്ടത്തില്‍ രണ്ടും...
  ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..
  2/5
  കൊച്ചു കൊച്ച് സന്തോഷങ്ങള്‍-മേക്കപ്പ്മാന്‍ വീട്ടുകാരെ ഉപേക്ഷിച്ച് പ്രേമിച്ച ആളുടെ കൂടെ ഇറങ്ങി പോരികയാണ് നായിക. ഒരു ഘട്ടത്തില്‍ നായിക ഭര്‍ത്താവിനെക്കാളും കരിയറിന് പ്രധാന്യം കൊടുക്കുന്നു. അതുവരെ പിണങ്ങി നിന്ന വീട്ടുകാരും നായികയെ സപ്പോര്‍ട്ട് ചെയ്തതോടെ നായകന്‍ വിഷമത്തിലാവുന്നു. ഇതോടെ നായികയുമായി തെറ്റിദ്ധാരണ വന്ന നായകന്‍ മാറി നില്‍ക്കാന്‍ തീരുമാനിക്കും. ഒടുവില്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മനസിലായാതോടെ ഇവര്‍ ഒന്നിക്കുകയാണ്. കഥയില്‍ സാമ്യമില്ലെങ്കിലും രണ്ട് സിനിമകളുടെയും പ്രമേയം ഏകദേശം ഒരുപോലെ തോന്നും.  
  കൊച്ചു കൊച്ച് സന്തോഷങ്ങള്‍-മേക്കപ്പ്മാന്‍ വീട്ടുകാരെ ഉപേക്ഷിച്ച് പ്രേമിച്ച ആളുടെ കൂടെ...
  ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..
  3/5
  മെമ്മറീസ്-ഗ്രാന്‍ഡ് മാസ്റ്റര്‍ മെമ്മറീസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ സിനിമകളാണ് ലിസ്റ്റിലുള്ള മറ്റൊരു ചിത്രം. മോഹന്‍ലാലും പൃഥ്വിരാജും അവതരിപ്പിച്ച കഥാപാത്രങ്ങളും കഥയിലൂടെ വന്ന് പോവുന്ന സന്ദര്‍ഭങ്ങളും ഏകദേശം ഒരുപോലെയാണ്. ഒരു സീരിയല്‍ കില്ലിങ് കേസ് അന്വേഷിക്കുകയാണ് നായകന്മാര്‍. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായിട്ടെത്തിയ മെമ്മറീസ് 20103 ലാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്റര്‍ 2012 ലും റിലീസ് ചെയ്തു. 
  മെമ്മറീസ്-ഗ്രാന്‍ഡ് മാസ്റ്റര്‍ മെമ്മറീസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ സിനിമകളാണ്...
  ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..
  4/5
  എബി-വിമാനം ഏകദേശം ഒരേ കഥയാണ് ഈ രണ്ട് സിനിമകളും പറയുന്നത്. വിമാനത്തില്‍ പൃഥ്വിരാജും എബിയില്‍ വിനീത് ശ്രീനിവാസനുമാണ് നായകന്മാരായി അഭിനയിച്ചത്. ചില വൈകല്യങ്ങളുള്ള നായകന്‍ വിമാനം ഉണ്ടാക്കണമെന്ന സ്വപ്‌നത്തില്‍ ജീവിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ കഥയുടെ പേരില്‍ കേസും വിവാദവുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തു.
  എബി-വിമാനം ഏകദേശം ഒരേ കഥയാണ് ഈ രണ്ട് സിനിമകളും പറയുന്നത്. വിമാനത്തില്‍ പൃഥ്വിരാജും...
  ഒരേ കഥയില്‍ വന്ന രണ്ട് സിനിമകള്‍; സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് സിനിമകളെ പറ്റിയുള്ള അറിയാകഥകൾ..
  5/5
  ജോമോന്റെ സുവിശേഷങ്ങള്‍-ജേക്കബിന്റെ സ്വര്‍ഗരാജ്യം ബിസിനസൊക്കെയായി വലിയ സെറ്റപ്പില്‍ കഴിയുന്ന കുടുംബമാണ് നായകന്റേത്. ഇടയ്ക്ക് ബിസിനസ് പൊളിഞ്ഞ് പിതാവ് പ്രതിസന്ധിയിലായി നാട് വിടുന്നു. ശേഷം ഉഴപ്പനായ മകന്‍ ഇതില്‍ നിന്നും കരകയറാനായി ജോലിയ്ക്ക് ഇറങ്ങുന്നു. ഒടുവില്‍ പിതാവിന്റെ കടം വീട്ടി പഴയതിലേക്ക് തിരിച്ച് വരികയാണ്. ഈ കഥയാണ് രണ്ട് സിനിമയിലും പറയുന്നത്.  
  ജോമോന്റെ സുവിശേഷങ്ങള്‍-ജേക്കബിന്റെ സ്വര്‍ഗരാജ്യം ബിസിനസൊക്കെയായി വലിയ സെറ്റപ്പില്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X