twitter
    bredcrumb

    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്

    By Ambili John
    | Published: Saturday, July 9, 2022, 18:53 [IST]
    മലയാള സിനിമയിലെ മുൻനിര നടന്മാർ വരെ ടെലിവിഷൻ ഷോ കളിൽ അവതാരകരായിട്ട് എത്തിയിട്ടുണ്ട്. മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ ഇതിൽ പങ്കാളികളാണ്. 
    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    1/6

    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. എല്ലാ ഭാഷകളിലും സൂപ്പര്‍ താരങ്ങളാണ് ബിഗ് ബോസ് അവതാരകരായി എത്താറുള്ളത്. മലയാളം സീസണുകളില്‍ അവതാരകനായിട്ടെത്തുന്ന നടന്‍ മോഹന്‍ലാലാണ്. മലയാളത്തില്‍ കഴിഞ്ഞ നാല് സീസണുകളിലും മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായത്. കോടിക്കണക്കിന് പ്രതിഫലമാണ് ഈയൊരു ഷോ യിലൂടെ നടന് ലഭിക്കുന്നത്. 
    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    2/6

    ടെലിവിഷന്‍ അവതാരകനായിട്ടെത്തി ഏറ്റവുമധികം ആരാധകരെ നേടിയ താരമാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായിരുന്നു സുരേഷ് ഗോപി. ഹിന്ദിയില്‍ കോന്‍ ബനേഗ കോര്‍പതി എന്ന പേരിലെത്തുന്ന ഷോ യില്‍ അമിതാഭ് ബച്ചനാണ് അവതാരകന്‍. ഇതിന് പുറമേ സൂര്യ ടിവിയിലെ അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഷോയിലും സുരേഷ് ഗോപി എത്തിയിരുന്നു. 
    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    3/6

    സൂര്യ ടിവിയിലെ കോടീശ്വരന്‍ എന്ന പരിപാടിയിലൂടെയാണ് മുകേഷും അവതാരകനായി എത്തുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലുമെത്തി. ഈ പ്രോഗ്രാമാണ് മുകേഷിനേറെ ആരാധകരെ നേടി കൊടുത്തത്. പിന്നീട് സൂപ്പര്‍ ടാലന്റ്, ഡീല്‍ ഓര്‍ നോ ഡീല്‍, സെല്‍ മി ദി ആന്‍സര്‍, നമ്മള്‍ തമ്മില്‍ എന്നിങ്ങനെ അനേകം പരിപാടികള്‍ ചെയ്തിട്ടുണ്ട്. 

    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    4/6

    സരിഗമ എന്ന പരിപാടിയിലൂടെയാണ് ജഗദീഷും അവതാരകനാവുന്നത്. തുടര്‍ന്ന് നമ്മള്‍ തമ്മില്‍, മിന്നും താരം, കോമഡി മാമാങ്കം എന്ന് തുടങ്ങി അനേകം പരിപാടികള്‍ ചെയ്തു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന  പണം തരും പടം എന്ന പരിപാടിയുടെ അവതാരകനാണ് ജഗദീഷ്. 

    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    5/6

    കോമഡി തില്ലാന എന്ന കൈരളി ചാനലിന്റെ പരിപാടിയിലൂടെ 2000 ലാണ് സുരാജ് വെഞ്ഞാറമൂട് അവതാരകനാവുന്നത്. പിന്നീട് കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലെത്തി. ഡീല്‍ ഓര്‍ നോ ഡീല്‍, കോമഡി സൂപ്പര്‍ നൈറ്റ് 3, കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്, തുടങ്ങി നിരവധി ഷോ ചെയ്തു. ഇപ്പോള്‍ അടി മോനെ ബസര്‍ എന്ന പരിപാടിയുമായി എത്തുകയാണ് താരം.   
    സുരേഷ് ഗോപിയും മോഹന്‍ലാലും മുതല്‍ ജദീഷ് വരെ; ടെലിവിഷന്‍ അവതാരകരായിട്ടെത്തിയ താരങ്ങള്‍ ഇവരാണ്
    6/6

    സലാം സലീം എന്ന പരിപാടിയിലൂടെയാണ് രമേഷ് പിഷാരടി ആദ്യമായി ടെലിവിഷനിലത്തുന്നത്. ബഡായ് ബംഗ്ലാവിലൂടെയാണ് പിഷാരടിയ്ക്കും ജനപ്രീതി ലഭിക്കുന്നത്. കോമഡി ഷോ, സിനിമ ചിരിമ, ഇവിടെ എല്ലാവര്‍ക്കും സുഖം, ഉത്സവം വിത് ലാലേട്ടന്‍, തു
    ടങ്ങി ഒത്തിരി ടെലിവിഷന്‍ പരിപാടികളും നിരവധി സ്റ്റേജ് ഷോ കളിലുമൊക്കെ പിഷാരടി അവതാരകനായി.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X