'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!

  സൂപ്പർസ്റ്റാറുകളുടെ ആരാധകരായി പ്രേക്ഷകർ മാറുന്നത് സിനിമയിലെ അവരുടെ മാസ് സീനുകളും ഡയലോ​ഗുകളും സ്റ്റൈലും സ്റ്റണ്ടുമൊക്കെ കണ്ട് കഴിയുമ്പോഴാണ്. അത് വീണ്ടും വീണ്ടും കാണാൻ വേണ്ടിയാണ് സൂപ്പർസ്റ്റാറുകളുടെ പടങ്ങൾ കാണാൻ ആദ്യ ദിവസം തന്നെ ആരാധകർ തിയേറ്ററിലേക്ക് പാഞ്ഞെത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരടക്കമുള്ള മലയാളത്തിലെ സൂ‌പ്പർ താരങ്ങൾ പഞ്ചിന് വേണ്ടി സിനിമയിൽ പറയുന്ന ചില ഡയലോ​ഗുകൾ പിന്നീട് വലിയ കോമഡിയായി മാറിയിട്ടുണ്ട്. അത്തരത്തിലെ ചില ഡയലോ​ഗുകളും താരങ്ങളുടെ കൈയ്യിൽ നിന്നും പോയ ചില മാസ് സീനുകളും പരിചയപ്പെടാം..... 
  By Ranjina Mathew
  | Published: Wednesday, August 31, 2022, 13:17 [IST]
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  1/7
  പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഇതുപോലെ മാസാകാൻ മോഹൻലാൽ പറഞ്ഞ ഡയലോ​ഗ് വില്ലന്റെ ഡയലോ​ഗിലൂടെ തകർന്ന് തരിപ്പണമാകുന്നുണ്ട്. വില്ലൻ സായ് കുമാറിനോട് തന്റെ തന്തയല്ല എന്റെ തന്തയെന്ന് സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞശേഷം ഉടൻ വില്ലൻ ചോദിക്കുന്നത്... എന്നാൽ സ്റ്റീഫന്റെ തന്തയാരാണെന്ന് പറ എന്നാണ്... ഇതോടെ ഹീറോയ്ക്ക് മറുപടി ഇല്ലാതാകുന്നു. ആരാധകർ പോലും ഈ സീൻ കണ്ട ശേഷം ശേ! എന്ന് പറയേണ്ട അവസ്ഥയിലായി. 
  പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഇതുപോലെ മാസാകാൻ മോഹൻലാൽ പറഞ്ഞ ഡയലോ​ഗ് വില്ലന്റെ...
  Courtesy: facebook
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  2/7
  വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയനിലും മാസായി തീരേണ്ട ഡയലോ​ഗും സീനും കോമഡിയിൽ അവസാനിക്കുന്നത് മലയാളികൾ കണ്ടതാണ്. കൊല്ലാൻ വിട്ടുകൊടുക്കാതെ എന്നും കാവലായി കൂടെയുണ്ടാകുമെന്നൊക്കെ മോഹൻലാൽ കഥാപാത്രം പഞ്ച് ഡയലോ​ഗ് അടിക്കുമ്പോൾ‌ മഞ്ജു വാര്യരുടെ കഥാപാത്രം ഉടനെ പറയുന്ന ഒരു ഡയലോ​ഗുണ്ട്.... കഞ്ഞി എടുക്കട്ടെ മാണിക്യാ? സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഈ ഡയലോ​ഗ് കേട്ട് മോഹൻലാൽ ആരാധകർ വരെ തലകുത്തി ചിരിച്ചു. 
  വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയനിലും മാസായി തീരേണ്ട ഡയലോ​ഗും സീനും...
  Courtesy: facebook
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  3/7
  തുളസീദാസ് സംവിധാനം ചെയ്ത കോളജ് കുമാരനെന്ന മോഹൻലാൽ ചിത്രത്തിലും പാളിപ്പോയൊരു മാസ് സീനുണ്ട്. വില്ലൻ സിദ്ദീഖ് പതിഞ്ഞ സ്വരത്തിൽ ചീത്ത വിളിക്കുമ്പോൾ‌ അതുകേട്ട് എന്നെ വിളിച്ചോയെന്നും ചോദിച്ച് തിരികെ വന്ന് വില്ലനോട് സംസാരിക്കുന്നത് കാണുമ്പോൾ‌ അതുവരെ കാണിച്ച ഹീറോയിസം ആവിയായി പോകുന്നതുപോലെയാണ് പ്രേക്ഷകന് തോന്നുക. ശ്രദ്ധിച്ച് കണ്ടാൽ ചിരിയടക്കാൻ ബുദ്ധിമുട്ടുമെന്ന് സാരം....
  തുളസീദാസ് സംവിധാനം ചെയ്ത കോളജ് കുമാരനെന്ന മോഹൻലാൽ ചിത്രത്തിലും പാളിപ്പോയൊരു മാസ് സീനുണ്ട്....
  Courtesy: facebook
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  4/7
  ക്രിസ്ത്യൻ ബ്രദേഴ്സിലെ മോഹൻലാൽ കഥാപാത്രം ക്രിസ്റ്റിയെ പൊക്കി പറയാൻ വേണ്ടി സഹോദരി കഥാപാത്രം ചെയ്ത കനിഹ പറഞ്ഞ ഡയലോ​ഗും തിയേറ്ററിൽ ചിരിപടർത്തിയതാണ്. പോലീസുകാരെ പേടിച്ച് ഒളിച്ചിരിക്കുന്നവനല്ല എന്റെ ഇച്ചായനെന്നും അദ്ദേഹം ഇപ്പോൾ രാജ്യം വിട്ടുകാണുമെന്നുമാണ് കനിഹയുടെ കഥാപാത്രം പറയുന്നത്. ആ ഡയലോ​ഗ് ശ്രദ്ധിച്ചാൽ അറിയാം ഒളിച്ചിരിക്കുന്നവനല്ല പേടിച്ച് രാജ്യം തന്നെ വിട്ട് പോകുന്ന കഥാപാത്രമാണ് ക്രിസ്റ്റി എന്നാണ് കനിഹ പറയുന്നതെന്ന്. ഡയലോ​ഗ് എഴുത്തിൽ പറ്റിയ വീഴ്ച കൊണ്ടാണ് മാസാകേണ്ട സീൻ കോമഡിയായത്. 
  ക്രിസ്ത്യൻ ബ്രദേഴ്സിലെ മോഹൻലാൽ കഥാപാത്രം ക്രിസ്റ്റിയെ പൊക്കി പറയാൻ വേണ്ടി സഹോദരി കഥാപാത്രം...
  Courtesy: facebook
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  5/7
  മമ്മൂട്ടി-നയൻതാര കോമ്പിനേഷനിൽ എത്തിയ തസ്ക്കര വീരൻ എന്ന സിനിമയിലും മാസാകേണ്ടിയിരുന്ന ഡയലോ​ഗ് നടി ഷീലയുടെ ഒരു ഡയലോ​ഗ് കാരണം കോമഡിയായി മാറിയിട്ടുണ്ട്. മമ്മൂട്ടിയോട് 'നീ തന്തയ്ക്ക് പിറന്നവനല്ലടാ... തന്തേടെ തന്തയ്ക്ക് പിറന്നവനാണ്' എന്നാണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പൊക്കിയടിക്കാൻ ഷീല പറയുന്നത്. ആ ഡയലോ​ഗ് ശ്രദ്ധിച്ച് കേട്ടാൽ അർഥം തന്നെ മാറുന്നത് കാണാം....
  മമ്മൂട്ടി-നയൻതാര കോമ്പിനേഷനിൽ എത്തിയ തസ്ക്കര വീരൻ എന്ന സിനിമയിലും മാസാകേണ്ടിയിരുന്ന ഡയലോ​ഗ്...
  Courtesy: facebook
  'സീരിയസായിട്ട് ചെയ്തതാണ് പക്ഷെ കോമഡിയായിപ്പോയി'; സൂപ്പർസ്റ്റാറുകളുടെ പാളിപ്പോയ മാസ് സീനുകൾ!
  6/7
  മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത മാസ് പടങ്ങളിലൊന്നായ  പ്രജാപതിയിലെ മാസ് ഡയലോ​ഗും പിന്നീട് നടക്കുന്ന മാസ് സീനുകളും കണ്ടിരിക്കുന്നവനെ ചിരിപ്പിക്കുന്നതായി മാറിയ ഒരു സ്ഥിതിയുണ്ടായിരുന്നു. തോക്ക് ചൂണ്ടി നിൽക്കുന്ന വില്ലന് മുമ്പിൽ ചെന്ന് വെടി വെക്കാൻ വന്നതാണെങ്കിൽ വെച്ചിട്ട് പോണം ഇടയിൽ കുണാരമടിക്കരുതെന്ന് മമ്മൂക്ക പറയുന്നത് കാണാം. ഇത്രയും പഞ്ച് ഡയലോ​ഗ് പറഞ്ഞ നടൻ അടുത്ത സെക്കന്റിൽ വെടിയേറ്റ് നിലത്ത് വീഴുന്നതാണ് കാണുന്നത്. അങ്ങോട്ട് ചെന്ന് ചോദിച്ച് വാങ്ങിയത് പോലെ...
  മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത മാസ് പടങ്ങളിലൊന്നായ  പ്രജാപതിയിലെ മാസ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X