രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!

  മലയാള സിനിമയിൽ ഓരോ മാസവും ഒട്ടനവധി സിനിമകളാണ് വിവിധ ജോണറുകളിലായി വരുന്നത്. അത്തരത്തിൽ ഇറങ്ങുന്ന സിനിമകളിലെ ചില കഥപാത്രങ്ങൾ അഭിനേതാക്കളഉടെ ഓവറാക്ടിങും ഡയലോ​ഗുകളും കൊണ്ട് പലപ്പോഴും കണ്ടിരിക്കുന്ന പ്രേക്ഷകന് അരോചകമായി തോന്നാറുണ്ട്. എല്ലാം മിതമായിപ്പോരെയെന്ന് പോലും അറിയാതെ പ്രേക്ഷകർ ചോദിച്ച് പോയ സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Wednesday, September 7, 2022, 17:37 [IST]
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  1/6
  സാനിയ ഇയ്യപ്പൻ നായികയായ ക്വിനീലെ സാനിയയുടെ ചിന്നുവെന്ന കഥാപാത്രവും പ്രേക്ഷകനെ വല്ലാതെ വെറുപ്പിച്ച ഒന്നായിരുന്നു. കഥാപാത്രത്തിന് ചേരാത്ത തരത്തിലുള്ള സംസാര ശൈലിയും ചേഷ്ഠകളും ഒപ്പം ഇടയ്ക്കിടെ ചിന്നു... ചിന്നുവെന്നുള്ള പറച്ചിലുമാണ് സിനിമാപ്രേമികൾ വെറുപ്പ് തോന്നാൻ കാരണമായത്. കുറച്ച് കൂടി മിതമായി കഥാപാത്രത്തെ സാനിയ കൈകാര്യം ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നാണ്  സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. 
  സാനിയ ഇയ്യപ്പൻ നായികയായ ക്വിനീലെ സാനിയയുടെ ചിന്നുവെന്ന കഥാപാത്രവും പ്രേക്ഷകനെ വല്ലാതെ...
  Courtesy: facebook
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  2/6
  അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യർ സിനിമയായിരുന്നു ജാക്ക് ആന്റ് ജിൽ. ചിത്രത്തിൽ സൗബിനും ഒരു മിനിയേച്ചർ റോബോട്ടിന്റെ വേഷമായി സിനിമയിലുട നീളമുണ്ടായിരുന്നു. സിനിമ പോലെ തന്നെ എല്ലാവരും വിമർശിച്ചത് സൗബിന്റെ കഥാപാത്രത്തെയായിരുന്നു. ഒട്ടും യോജിക്കാനാവാത്ത വിധം അരോചകമായിട്ടാണ് സൗബിന്റെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നത്. 
  അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യർ സിനിമയായിരുന്നു ജാക്ക് ആന്റ് ജിൽ. ചിത്രത്തിൽ സൗബിനും...
  Courtesy: facebook
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  3/6
  കിലുക്കം കിലുകിലുക്കത്തിലെ കാവ്യ മാധവന്റെ കഥാപാത്രവും നല്ല രീതിയിൽ പ്രേക്ഷകരെ വെറുപ്പിച്ച ഒന്നായിരുന്നു. കിലുകത്തിലെ രേവതിയെ അനുകരിക്കാൻ നടത്തിയ ശ്രമം എട്ടുനിലയിൽ പൊട്ടുന്നതാണ് കിലുക്കം കിലുകിലുക്കത്തിൽ കാണാൻ സാധിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങി വലിയൊരു താരനിര അണിനിരന്ന സിനിമ കൂടിയായിരുന്നു ഇത്. 
  കിലുക്കം കിലുകിലുക്കത്തിലെ കാവ്യ മാധവന്റെ കഥാപാത്രവും നല്ല രീതിയിൽ പ്രേക്ഷകരെ വെറുപ്പിച്ച...
  Courtesy: facebook
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  4/6
  മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാലിന്റെ ടൈറ്റിൽ വേഷം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ഒന്നായിരുന്നു. സിനിമയെക്കാൾ പ്രേക്ഷകരെ വെറുപ്പിച്ചത് ചിത്രത്തിലെ മോഹൻലാൽ ഇടയ്ക്കിടെ ചൈന ഭാഷയിൽ ഡയലോ​ഗുകൾ പറയുന്നത്. 
  മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാലിന്റെ ടൈറ്റിൽ വേഷം പ്രേക്ഷകരെ...
  Courtesy: facebook
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  5/6
  ജയസൂര്യ, നരേൻ, റോമ, മീര ജാസ്മിൻ, സംയുക്ത വർമ, ഇന്ദ്രജിത്ത് തുടങ്ങി യുവതാരങ്ങളെല്ലാം അണിനിരന്ന് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മിന്നാമിന്നിക്കൂട്ടം. ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട കഥാപാത്രമായിരുന്നു മീര ജാസ്മിൻ അവതരിപ്പിച്ച ചാരുലത. അനാവശ്യ കുസൃതിയും പൊട്ടിത്തെറിച്ചുള്ള പെരുമാറ്റവും അരോചകമായ ഡയലോ​ഗുകളുമാണ് ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് വെറുപ്പ് തോന്നാൻ കാരണം. 
  ജയസൂര്യ, നരേൻ, റോമ, മീര ജാസ്മിൻ, സംയുക്ത വർമ, ഇന്ദ്രജിത്ത് തുടങ്ങി യുവതാരങ്ങളെല്ലാം അണിനിരന്ന്...
  Courtesy: facebook
  രസിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രേക്ഷകർക്ക് വെറുപ്പിക്കലായി തോന്നിയ ചില കഥാപാത്രങ്ങൾ!
  6/6
  മോഹൻലാൽ, ദിലീപ്, സുരേഷ് ​ഗോപി തുടങ്ങി സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ക്രിസ്ത്യൻ ബ്രദേഴ്സ്. ചിത്രത്തിൽ ഒരു ആവശ്യവുമില്ലാതെ വെറുതെ സ്ഥാനത്തും അസ്ഥാനത്തിം മാത്രം കോമഡി പറയാൻ വേണ്ടി രു കഥാപാത്രമുണ്ടായിരുന്നു. സുരാജ് വെഞ്ഞാറുമൂട് അവതരിപ്പിച്ച  കുക്കിന്റെ കഥാപാത്രമായിരുന്നു അത്. ഒട്ടും സാഹചര്യത്തോട് യോചിക്കാത്തതും അരോചകം നിറയ്ക്കുന്നതുമായിരുന്നു ചിത്രത്തിലെ സുരാജിന്റെ കഥാപാത്രം. സുരാജ് കോമഡിയാണ് പറയുന്നെതെങ്കിലും പ്രേക്ഷന് ചിരിക്കാൻ തോന്നില്ല എന്നതാണ് സത്യം. 
  മോഹൻലാൽ, ദിലീപ്, സുരേഷ് ​ഗോപി തുടങ്ങി സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X