twitter
    bredcrumb

    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ

    By Akhil Mohanan
    | Published: Thursday, November 17, 2022, 18:44 [IST]
    നാടൻ പാട്ടുകളും കഥകളും അനവധിയുള്ള നാടൻ കേരളം. ഇത്തരം കഥകളും പാട്ടുകളും കേട്ടാണ് നമ്മളിൽ പലരും വളർന്നുവന്നതും. കേരളത്തിന്റെ വടക്കും തെക്കും നാടുകളെ നോക്കുമ്പോൾ അവരവരുടെ നാട്ടിൽ അനവധി കഥകൾ കാണാൻ സാധിക്കും. നായകന്മാരും വില്ലന്മാരും നന്മയും തിന്മയും എല്ലാമുള്ള ഉത്തരം കഥകൾക്ക് എന്നും ആരാധകരുണ്ടാകാറുണ്ട്.

    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    1/10
    നാടൻ കഥകൾ പലപ്പോഴും മലയാള സിനിമയ്ക്ക് ആധാരമായിട്ടുണ്ട്. കായംകുളത്തെ ക്രൂരമായ കള്ളൻ കൊച്ചുണ്ണിയും വടക്കൻ കാട്ടിലെ ചന്തു ചേകവറും ഇതിനുധാഹരണങ്ങളാണ്. കാലങ്ങളായി കേട്ടുമറന്ന നാടൻ കഥകളും പാട്ടുകളും മലയാളത്തിൽ പലപ്പോഴായി സിനിമകളായി മാറിയിട്ടുണ്ട്. മോളിവുഡിൽ ഫോക്ക് കഥകളുടെ പശ്ചാത്തലത്തിൽ വന്ന സിനിമകൾ ഏതൊക്കെയെന്നു നോക്കാം.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    2/10
    മലയാള സിനിമയിൽ പലപ്പോഴായി പറഞ്ഞിട്ടുള്ള നാടൻ കഥകളിൽ ഒന്നാണ് കായംകുളം കൊച്ചുണ്ണിയുടേത്. കായംകുളത്തെ കള്ളനായ കൊച്ചുണ്ണിയുടെ ജീവിതം പലപ്പോഴായി മലയാളത്തിൽ സിനിമയാക്കിയിട്ടുണ്ട്. സത്യൻ മാസ്റ്റർ മുതൽ നിവിൻ പോളി വരെ കൊച്ചുണ്ണിയായിട്ടുണ്ട്. ആ നിരയിൽ ഏറ്റവും ആവസാനം ഇറങ്ങിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ് ചിത്രം.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    3/10
    രാത്രി കാലങ്ങളിൽ ആണുങ്ങളെ മയക്കി കൊണ്ടുപോയി ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയുടെ കഥകൾ പലതവണ സിനിമയിൽ വന്നിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം തൊട്ടേ മലയാളത്തിലെ ഹൊറാർ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ് യക്ഷി. ശാരദ മുതൽ അവന്തിക മോഹൻ വരെ യക്ഷിയായി വന്നിട്ടുണ്ട്. കാലങ്ങൾ കഴിയും തോറും യക്ഷികൾ കൂടുതൽ കൂടുതൽ സെക്സി ലുക്കിൽ വരുന്നത് കാണാൻ ഇടയായിട്ടുണ്ട്.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    4/10
    തന്നെക്കാൾ വളർന്ന ശിഷ്യന്റെ കഴുത്തിൽ ഉളിവെച്ച പെരുന്തച്ചൻ എന്ന ഗുരുവിന്റെ കഥ മലയാളികൾക്ക് മനഃപാഠമാണ്. പലപ്പോഴും സിനിമകളിൽ വന്ന കഥ 1990ൽ പെരുന്തച്ചൻ എന്ന പേരിൽ തിലകൻ നായകനായി സിനിമയായി വന്നു. തിലകന്റെ അസാധ്യ പ്രകടനം കൊണ്ടും എംടി വാസുദേവൻ നായരുടെ മികച്ച എഴുതുകൊണ്ടും മലയാളത്തിലെ ക്ലാസിക് ആയി ഈ ചിത്രം.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    5/10
    വടക്കൻ പാട്ടിലെ ചതിയനായ ചന്തു പല തവണ മലയാള സിനിമയിൽ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡിൽ വന്ന ചന്തു എന്ന കഥാപാത്രത്തെ നായകനാക്കി എംടി വാസുദേവൻ നായരുടെ എഴുത്തിൽ ഹരിഹരന്റെ സംവിധാനത്തിൽ 1989ൽ റിലീസ് ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടി എന്ന നടന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയിലെ തന്നെ നല്ല സിനിമകളിൽ ഒന്നായി മാറി ഇത്.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    6/10
    പാലക്കാവും ഗന്ധർവ ശാപവും എന്നും മലയികൾക്ക് ഇഷ്ട്ടമുള്ള കഥയാണ്. 1991ൽ പദ്മരാജന്റെ സംവിധാനത്തിൽ വന്ന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. ഭൂമിയിലേക്ക് ശാപം ലഭിച്ച് വന്ന ഗന്ധർവന്റെയും അവനെ സ്നേഹിച്ച കുട്ടിയുടെയും കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ്. നിതീഷ് ഭരദ്വാജ് ഗന്ധർവനായി വന്നപ്പോൾ നായികയായത് സൂപർണയായിരുന്നു.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    7/10
    ഋഷ്യശൃംഗനും വൈശാലിയും മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഭാരതന്റെ സംവിധാനത്തിൽ 1989ൽ വന്ന ചിത്രം ഇന്നും കാഴ്ചകാരുള്ള സിനിമയാണ്. മഴ പെയ്യിക്കാൻ ഋഷ്യശൃംഗൻ വരുന്നതും വൈശാലിയുമായുള്ള അടുപ്പവും എല്ലാം വളരെ മനോഹരമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    8/10
    2005ൽ റിലീസ് ചെയ്ത ചിത്രമാണ് അനന്ദഭദ്രം. പ്രിഥ്വിരാജ്, മനോജ്‌ കെ ജയൻ തുടങ്ങിയവർ മുഖ്യവേഷത്തിൽ വന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷ്‌ ശിവൻ ആയിരുന്നു. സുനിൽ പരമേശ്വരന്റെ നോവലിന്റെ സിനിമാറ്റിക് വേർഷൻ വളരെ മികച്ചതായിരുന്നു. ഒരു നാടും അവിടുത്തെ ഭൂത-പ്രേത കഥകളും പറഞ്ഞ ചിത്രമായിരുന്നു ഇത്.
    കൊച്ചുണ്ണി മുതൽ കത്തനാർ വരെ... മലയാളികൾ കേട്ടുമറന്ന ഫോക്ക് കഥകൾ സിനിമയായപ്പോൾ, അറിയാം കൂടുതൽ
    9/10
    ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ഫാന്റസി ത്രില്ലർ ആണ് കുമാരി. മിത്തോളജിക്കൽ ത്രില്ലെർ ഗണത്തിൽ വരുന്ന ചിത്രം സംവിധാനം ചെയ്തത് നിർമൽ മാധവ് ആണ്. ഐശ്വര്യ ലക്ഷ്മി മുഖ്യ വേഷത്തിൽ വന്ന ചിത്രം പഴയകാല മനുഷ്യ കുരുതിയും മറ്റും കാണിക്കുന്ന സിനിമയാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X