അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ


  സിനിമകളിൽ അതിഥി വേഷങ്ങളിൽ പ്രമുഖ താരങ്ങളെത്തുന്നത് പലപ്പോഴും കാണാവുന്ന രീതിയാണ്. സിനിമയിലെ ചെറിയ ഒരു സീൻ ആയിരിക്കും, പക്ഷെ ആ സീനിന്റെ മാറ്റ് കൂട്ടാനോ  ആ കഥാപാത്രം ശ്രദ്ധിക്കപ്പെടാനോ വേണ്ടിയാണ് പലപ്പോഴും അതിഥി താരങ്ങളെ കാസ്റ്റ് ചെയ്യുന്നത്. ചില സിനിമകളിൽ നായകനോ നായികയേക്കാളോ ജനശ്രദ്ധ പലപ്പോഴും അതിഥി വേഷത്തിലെത്തുന്ന ഈ താരത്തിലേക്ക് പോവും. 
  ഇത്തരത്തിൽ മലയാള സിനിമയിൽ ഹൃദ്യമായി തോന്നിയ ചില അതിഥി വേഷങ്ങൾ പരിശോധിക്കാം. 
  By Abhinand Chandran
  | Published: Wednesday, September 21, 2022, 17:30 [IST]
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  1/6
  പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മോഹൻലാൽ എന്ന സിനിമയിൽ മോഹൻലാൽ ചെയ്ത അതിഥി വേഷം മികച്ചതായിരുന്നു. അച്യുതക്കുറുപ്പ് എന്ന കഥാപാത്രം ആയാണ് മോഹൻലാൽ ഈ സിനിമയിലെത്തിയത്. കിരീടം എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ നടൻ ചെന്ന് അഭിനയിച്ച വേഷമാണിത്. സിനിമ ജനപ്രീതി നേടുന്നതിൽ ഈ കഥാപാത്രത്തിനും പങ്കുണ്ടായിരുന്നു.
  പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മോഹൻലാൽ എന്ന സിനിമയിൽ മോഹൻലാൽ ചെയ്ത അതിഥി വേഷം മികച്ചതായിരുന്നു....
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  2/6
  ദേവാസുരം എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും ഇദ്ദേഹവും മേഹൻലാലും തമ്മിലുള്ള രം​ഗം സിനിമയിലെ  പ്രധാന ഹൈലെെറ്റുകളിലൊന്നാണ്. പെരിങ്ങോട് ശങ്കര മാരാർ എന്ന കഥാപാത്രമായാണ് ഒടുവിൽ ഈ സിനിമയിൽ എത്തിയത്. 
  ദേവാസുരം എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും...
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  3/6
  ചാർളി എന്ന സിനിമയിൽ കൽപ്പന ചെയ്ത വേഷവും ഏറെ ജനപ്രിയമാണ്. എച്ച്എൈവി ബാധിച്ച മേരി എന്ന ലൈം​ഗിക തൊഴിലാളിയുടെ വേഷത്തിലാണ് കൽപ്പന സിനിമയിലെത്തിയത്. പിറന്നാൾ ആഘോഷത്തിന് ശേഷം കടലിലേക്ക് വീണ് മരിക്കുന്ന മേരി എന്ന കഥാപാത്രം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി കൽപ്പനയുടെ മികച്ച പ്രകടനം ആയിരുന്നു സിനിമയിൽ കാണാനായത്. 
  ചാർളി എന്ന സിനിമയിൽ കൽപ്പന ചെയ്ത വേഷവും ഏറെ ജനപ്രിയമാണ്. എച്ച്എൈവി ബാധിച്ച മേരി എന്ന ലൈം​ഗിക...
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  4/6
  ഇന്നലെ എന്ന സിനിമയിൽ നടൻ സുരേഷ് ​ഗോപി ചെയ്ത വേഷവും ഏറെ ജനപ്രിയമമാണ്. മറവി വന്ന് കഴിഞ്ഞ കാലം മറന്നു പോയ ഭാര്യയെ തേടിയെത്തുന്ന നരേന്ദ്രൻ എന്ന കഥാപാത്രത്തെയായിരുന്നു സുരേഷ് ​ഗോപി അവതരിപ്പിച്ചത്. ശോഭനയും ജയറാമും ആയിരുന്നു ചിത്രത്തിലെ നായകനും നായികയും. തന്നെ ഭാര്യ തിരിച്ചറിയാത്തത് കണ്ട് നിസ്സഹായനായി നിന്ന നരേന്ദ്രൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
  ഇന്നലെ എന്ന സിനിമയിൽ നടൻ സുരേഷ് ​ഗോപി ചെയ്ത വേഷവും ഏറെ ജനപ്രിയമമാണ്. മറവി വന്ന് കഴിഞ്ഞ കാലം...
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  5/6
  നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാണ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ കുറച്ച് മിനുട്ടുകൾ മാത്രം കണ്ടത്. വൈകാരികത നിറഞ്ഞ ഈ 10 മിനുട്ട് രം​ഗം സുരാജ് അവിസ്മരണീയമാക്കി. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി ഈ കഥാപാത്രം മാറി. 
  നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാണ് ആക്ഷൻ ഹീറോ ബിജു എന്ന...
  അതിഥി താരങ്ങളെന്നാൽ താരപ്പകിട്ടല്ല; ഹൃദ്യമായ ചില അതിഥി വേഷങ്ങൾ
  6/6
  പറവ എന്ന സിനിമയിൽ ദുൽഖർ സൽ‌മാൻ ചെയ്ത വേഷവും അവിസ്മരണീയം ആയിരുന്നു. ഇമ്രാൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ദുൽഖർ അവതരിപ്പിച്ചു. 
  പറവ എന്ന സിനിമയിൽ ദുൽഖർ സൽ‌മാൻ ചെയ്ത വേഷവും അവിസ്മരണീയം ആയിരുന്നു. ഇമ്രാൻ എന്ന കഥാപാത്രത്തെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X