twitter
    bredcrumb

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍

    By
    | Published: Wednesday, September 7, 2022, 17:01 [IST]
    പല കാരണങ്ങളാല്‍ ഇടവേളയെടുത്ത ശേഷവും, തുടര്‍ പരാജയങ്ങള്‍ക്ക് ശേഷവും സൂപ്പര്‍ താരങ്ങള്‍ തിരിച്ചുവന്ന സിനിമകള്‍.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    1/8
    സൂരേഷ് ഗോപിയുടെ തിരിച്ചുവരവ് സമീപകാലത്തെ വലിയ ചര്‍ച്ചാ വിഷയങ്ങൡലൊന്നാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരികെ വരുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്. ഇപ്പോള്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് താരം. 

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    2/8
    മഞ്ജു വാര്യര്‍ തിരിച്ചുവന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു? റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു സിനിമയുടെ സംവിധാനം. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു ഇന്ന്.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    3/8
    മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ് സമ്മാനിച്ച സിനിമയാണ് ന്യൂഡല്‍ഹി. ജോഷി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയില്‍ തന്നെ ഒരു നാഴികക്കല്ലായിരുന്നു.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    4/8
    നോട്ട്ബുക്കിലൂടെ അരങ്ങേറിയ താരമാണ് പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയാണ് ഒരിടേവളയ്ക്ക് ശക്തമായി പാര്‍വതി തിരികെ വരുന്നത്. പിന്നാലെ വന്ന സിനിമകളൊക്കെ വന്‍ വിജയങ്ങളായിരുന്നു.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    5/8
    മോഹന്‍ലാലിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സിനിമയാണ് ബാലേട്ടന്‍. തുരുതുരാ വന്ന മാസ് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം വീണ്ടും മോഹന്‍ലാല്‍ ഉയര്‍ന്നു വന്ന ചിത്രമാണ് ബാലേട്ടന്‍.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    6/8
    തുടര്‍ച്ചയായ പതിമൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ജയറാം തിരികെ വന്ന ചിത്രമാണ് വെറുതെ ഒരു ഭാര്യ. ഇപ്പോഴും സമാനമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ജയറാം.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    7/8
    സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ശേഷം കുഞ്ചാക്കോ ബോബന്‍ തിരികെ വന്ന ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു. ഇന്ന് തന്റെ ചോക്ലേറ്റ് ബോയ് ഇമേജിന് അപ്പുറത്ത് മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍.

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്...; സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് സിനിമകള്‍
    8/8
    ആദ്യ ചിത്രത്തിന്റെ പരാജയത്തോടെ നാടു വിട്ട ഫഫദ് ഫാസില്‍ തിരികെ വരുന്നത് കേരള കഫെയിലൂടെയായിരുന്നു. ചാപ്പാ കുരിശാണ് ഈ തിരിച്ചുവരവിലെ ഏറ്റവും നിര്‍ണായകമായ ചിത്രം. പിന്നീട് മലയാള സിനിമയുടെ പുതിയ മുഖമായി മാറുകയായിരുന്നു ഫഹദ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X