ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ

  സിനിമകൾ എന്നും പ്രേക്ഷകർക്ക് ഒരു ഹരമാണ്. പല വിധത്തിലുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു പ്രേക്ഷകനെ എതെങ്കിലും തരത്തിൽ ഹരം കൊള്ളിക്കുന്ന ഒരു സംഭവം സിനിമയിൽ ഉണ്ടാകും. വർഷങ്ങൾ കഴിഞ്ഞിട്ടും ചില സിനിമകളിലെ ചില സംഭവങ്ങളുടെ യാഥാർത്ഥ്യം ഇന്നും പ്രേക്ഷകർക്ക് അറിയില്ല. അത്തരത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ ഉള്ള കുറച്ച് സിനിമകൾ പരിചയപ്പെട്ടാലോ?
  By Shehina S
  | Published: Tuesday, September 6, 2022, 17:09 [IST]
  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ
  1/5
  1998-ൽ സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. ചിത്രത്തിൽ അഞ്ച് നായികമാരിൽ ഒരാൾ മറഞ്ഞിരുന്ന് ജയറാമിനെ പ്രണയിക്കുന്നുണ്ട്.  മഞ്ജു സുരേഷ് ​ഗോപിയെ വിവാഹം കഴിക്കുന്നതോടെ ഒരാളുടെ എണ്ണം കുറഞ്ഞെങ്കിലും നാല് പേർ വേറെയുമുണ്ട്.  അടുത്ത സമ്മറിൽ ഞാൻ വരും അതിന് മുമ്പ് എന്നെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ട് പിടിക്കൂ എന്ന് പറഞ്ഞിട്ടാണ് നാല് പേരിൽ ഒരാൾ അവിടെ നിന്ന് പോയത്. പൂച്ചയെ ട്രെയിനിലൂടെ കാണിക്കുന്നുമുണ്ട്. ഇന്നും സിനിമാക്കാർക്കിടയിൽ പോലും ചർച്ചയായ ഒരു സിനിമയാണ്. ആരാണ് ആ പെൺകുട്ടിയെന്ന്. പല കഥകൾ ഉയർന്ന് വന്നെങ്കിലും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സിനിമകളിൽ ഒന്നാണ്.
  1998-ൽ സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ...
  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ
  2/5
  1992-ൽ ജോഷി സം‌വിധാനം ചെയ്ത ചിത്രമാണ് കൗരവർ. ഇതിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്നാണ് പ്രേക്ഷകർക്ക് അറിയാത്തത്. സിനിമയുടെ ക്ലൈമാക്സിൽ മുരളി അത് പറയാൻ വരുമ്പോൾ മമ്മൂട്ടി അതിന് സമ്മതിച്ചതും ഇല്ല. അതുകൊണ്ട് തന്നെ ആ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്നത് ഇന്നും ആർക്കും അറിയില്ല.
  1992-ൽ ജോഷി സം‌വിധാനം ചെയ്ത ചിത്രമാണ് കൗരവർ. ഇതിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്നാണ് പ്രേക്ഷകർക്ക്...
  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ
  3/5
  1993 ൽ രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. ചിത്രത്തിൽ നായകനായ മോഹൻലാലിൻ്റെ അച്ഛൻ ആരാണെന്നാണ് പ്രേക്ഷകർക്ക് അറിയാൻ കഴിയാത്തത്. മം​ഗലശ്രി മാധവ മേനോൻ അല്ല നീലകണ്ഠൻ്റെ അച്ഛൻ എന്ന് നീലൻ്റെ അമ്മ പറയുന്നതോടെയാണ് സംശയം തുടങ്ങുന്നത്. ആരാണ് ശരിക്കും നീലൻ്റെ അച്ഛൻ എന്ന് ശരിക്കും ഇപ്പോഴും അറിയില്ല.
  1993 ൽ രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. ചിത്രത്തിൽ നായകനായ...
  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ
  4/5
  1988 ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അപരൻ. ജയറാം നായകനായി എത്തുന്ന ചിത്രം കൂടിയാണത്. ചിത്രത്തിൽ വില്ലനായി എത്തുന്ന കഥാപാത്രത്തിന് ജയറാമിൻ്റെ ഛായയാണ്. ക്ലൈമാക്സ് രം​ഗത്തിൽ വില്ലൻ മരിക്കുന്നതായും കാണിക്കുന്നുണ്ട്. എന്നാൽ വില്ലൻ്റെ ചിത കത്തുമ്പോൾ നായകൻ്റെ മുഖത്ത് ഒരു ചിരിയുണ്ട്. എന്തിനാണ് നായകൻ ആ സമയത്ത് ചിരിക്കുന്നത് എന്ന് ഓർത്ത് മറ്റുള്ളവരിൽ ഒരു സംശയം ജനിപ്പിക്കുന്നുമുണ്ട്.
  1988 ൽ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അപരൻ. ജയറാം നായകനായി എത്തുന്ന ചിത്രം...
  ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചില മലയാള സിനിമകൾ
  5/5
  2015 ൽ   മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ ചിത്രമാണ് ചാർളി. ചിത്രത്തിൽ നായികയും നായകനും കണ്ടുമുട്ടുന്നത് ചിത്രത്തിൻ്റെ അവസാന ഭാ​ഗമായ തൃശൂർ പൂരം നടക്കുന്ന മൈതാനത്ത് വച്ചാണ്. എന്നാൽ പാർവ്വതിക്ക് ഒപ്പം ഇൻസ്റ്റൻ്റ് ഫോട്ടോ എടുത്തപ്പോൾ മറ്റൊരു ഫോട്ടോയാണ് ചിത്രത്തിൽ പതിഞ്ഞത്. ആ ചിത്രം കൈയ്യിൽ കിട്ടുന്ന നായികയും ഒന്ന് ഞെട്ടുന്നുണ്ട്. ആ ചിത്രം എങ്ങനെ വന്നു എന്ന് ഇതുവരെയും എവിടെയും പറഞ്ഞിട്ടുമില്ല.
  2015 ൽ   മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ ചിത്രമാണ് ചാർളി. ചിത്രത്തിൽ നായികയും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X