twitter
    bredcrumb

    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!

    By Ranjina P Mathew
    | Published: Tuesday, September 27, 2022, 22:03 [IST]
    ഇണങ്ങിയും പിണങ്ങിയും ചിന്തിപ്പിച്ചും ചിരിപ്പിച്ചും അങ്ങനെ സൗഹൃദത്തിന്റെ പല ഭാവങ്ങളിലൂടെ കടന്നുപോയ അനേകം സിനിമകൾ മലയാളത്തിലു‌ണ്ട്. ഒരു സിനിമക്ക് രൂപം നൽകുമ്പോൾ തന്നെ സൗഹൃദം പലഭാവങ്ങളിൽ മിക്കവാറും സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ സിനിമയുടെ തന്നെ ആത്മാവും സൗഹൃദത്തെ അടിസ്ഥാനമാക്കിയാവും. കസിൻസ് തമ്മിലുള്ള സൗഹൃദം, സമപ്രായക്കാർ തമ്മിലുള്ള സൗഹൃദം, അമ്മയും മകളും തമ്മിലുള്ള സൗഹൃദം തുടങ്ങി വിവിധ രീതിയിലുള്ള സൗഹൃദങ്ങൾ സിനിമയ്ക്ക് പ്രമേയമായപ്പോൾ അവയെല്ലാം ഹിറ്റായിരുന്നു. അത്തരം ചില സിനിമകൾ പരിചയപ്പെടാം...
    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    1/6
    പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റൊരു സൗഹൃദമാണ് തോമസുകുട്ടിയുടേയും സംഘത്തിന്റേയും. തോമസുകുട്ടി, അപ്പുകുട്ടനും, ​ഗോവിന്ദൻകുട്ടിയും, മഹാദേവനും മലയാളികളെ ചിരിപ്പിച്ചതിന് കണക്കില്ല. ഇവർക്കിടയിൽ കളിയാക്കലുകളും മത്സരങ്ങളുമുണ്ടെങ്കിലും പുറത്ത് നിന്ന് ഒരു പ്രശ്നം​ഗ്യാങിലെ ആരെ ബാധിച്ചാലും നാല് പേരും ഒറ്റക്കെട്ടായിരിക്കും. 

    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    2/6
    മലർവാടി ആർട്സ് ക്ലബ്ബ് സിനിമ റിലീസ് ചെയ്ത ശേഷം ആരാധകരെ സ്വന്തമാക്കിയ സൗഹൃദമായിരുന്നു പ്രകാശന്റേയും കൂട്ടുകാരുടേയും. കൂട്ടുകാരന്റെ നല്ല ഭാവിക്ക് വേണ്ടി രാവും പകലുമില്ലാതെ പ്രയത്നിക്കുന്ന ​ഗ്യാങായിരുന്നു പ്രകാശന്റേത്. അപമാനങ്ങൾ നേരിട്ടപ്പോഴും കൂട്ടുകാരനെ ഉപേക്ഷിച്ച് പോകാൻ തയ്യാറാവാതിരുന്നവർ. 
    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    3/6
    അതുപോലെതന്നെ പ്രേമത്തിലെ ശംഭു, ജോർജ്, കോയ കോമ്പോ എല്ലാവർക്കും ഇഷ്ടമുള്ള സൗഹൃദങ്ങളിൽ ഒന്നാണ്. ഈ മൂവർ സംഘത്തിന്റെ കെമിസ്ട്രി പ്രേമം റിലീസ് ചെയ്യപ്പെട്ട ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിൻ പോളി, ശബരീഷ്, കൃഷ്ണ ശങ്കർ എന്നിവരാണ് പ്രേമത്തിലെ ശ്രദ്ധേയമായ ഈ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. 

    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    4/6
    വ്യത്യസ്ത പ്രായത്തിലുള്ളവർക്കിടയിൽ നിലനിൽക്കുന്ന സൗഹൃദമായിരുന്നു അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ പ്രേക്ഷകർ കണ്ടത്. അമ്മയും മകളുമാണെങ്കിലും രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള സൗഹൃദം ആരോഗ്യകരവും കാണുന്നവനെ കൂടി ആഹ്ലാദത്തിലാക്കുന്നതുമാണ്. തൊമ്മനും മക്കളും, ഗപ്പി, ബി.ടെക്, തുടങ്ങിയ സിനിമകളിലും ഇതിന്റെ ചെറിയ തലത്തിലുള്ള  സൗഹൃദം കാണിച്ചിരുന്നു. 

    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    5/6
    ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ അധികം കേട്ടിട്ടില്ലാത്ത ഒരു സൗഹൃദമാണ് പ്രേക്ഷകർ കണ്ടത്. രക്തബന്ധമുള്ള കസിൻസ് തന്നെ ബെസ്റ്റ് ഫ്രണ്ട്സും കൂടപിറപ്പുമായി മാറുന്നതാണ് ഈ ചിത്രത്തിൽ കണ്ടത്. അജുവും ദിവ്യയും കുട്ടനും കസിൻസാണെങ്കിലും അതിനേക്കാളുപരി നല്ല സുഹൃത്തുക്കളായിരുന്നു. 
    'ദാസനും വിജയനും മുതൽ അജുവും കുട്ടനും ദിവ്യയും വരെ'; സെലിബ്രേറ്റ് ചെയ്യപ്പെട്ട ചില സൗഹൃദങ്ങൾ!
    6/6
    എക്കാലവും പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സൗഹൃദമാണ് ദാസനും വിജയനും തമ്മിലുള്ളത്. പരസ്പരം കളിയാക്കലും പാരവെപ്പും കയ്യിലുണ്ടെങ്കിലും ഒരു പിണക്കവും ഒരു രാത്രിക്കും പകലിനും അപ്പുറത്തേക്ക് നീട്ടാൻ ഇവർക്ക് സാധിക്കാറില്ല. ഇവരുടെ സൗഹൃ​ദം കാണുമ്പോൾ  ആർക്കായാലും ചെറിയൊരു അസൂയ തോന്നും. ഇരുവരും ടോം ആന്റ് ജെറി പോലെയാണെങ്കിലും ഇവരെപ്പോലെ കട്ടക്ക് പരസപരം നിക്കുന്നവർ വേറെയില്ല. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X