'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!

  സൂപ്പർ സ്റ്റാറുകളടക്കം നിരവധി താരങ്ങൾ തങ്ങളുടേതല്ലാത്ത സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത് പതിവാണ്. ചിലർ സൗഹൃദത്തിന്റെ പുറത്തും മറ്റ് ചിലർ ആവറേജ് സിനിമയ്ക്ക് ഒരു ബൂസ്റ്റ് എന്ന തരത്തിലും അതിഥി വേഷങ്ങളിൽ അറിയപ്പെടുന്ന താരങ്ങളെ കെണ്ടുവരുന്നത് പതിവാണ്. അക്കൂട്ടത്തിൽ മലയാളത്തിൽ ഏറ്റവും നല്ല ഹിറ്റ് അതിഥി വേഷങ്ങളും ഫ്ലോപ്പായ അതിഥി വേഷങ്ങളും ചെയ്തിട്ടുള്ള നടനാണ് മമ്മൂട്ടി. ഉറ്റ ചങ്ങാതി മോഹൻലാലിന്റെ സിനിമയിൽ വരെ താരമൂല്യം നോക്കാതെ മമ്മൂട്ടി അതിഥി വേഷങ്ങൾ‌ ചെയ്തിട്ടുണ്ട്
  By Ranjina Mathew
  | Published: Thursday, September 1, 2022, 12:16 [IST]
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  1/8
  നടൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ​ഗെസ്റ്റ് റോളെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഒന്നാണ് നരസിംഹം എന്ന ചിത്രത്തിലെ നന്ദ​ഗോപാൽ മാരാർ. ഇന്ദുചൂഢൻ എന്ന മോഹൻലാൽ കഥപാത്രത്തിന്റെ സുഹൃത്തായ വക്കീലായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അതൊരു ഒന്നൊന്നര വരവായിരുന്നു. 
  നടൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ​ഗെസ്റ്റ് റോളെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന...
  Courtesy: facebook
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  2/8
  മോഹൻലാൽ ചിത്രങ്ങളിലെ മമ്മൂട്ടി അവതരിപ്പിച്ച ​ഗസ്റ്റ് റോളുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിലിലേത്. സൂപ്പർ താരം മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. കഥയിലെ ട്വിസ്റ്റിനും മമ്മൂട്ടിയുടെ കഥാപാത്രം കാരണക്കാരനാകുന്നുണ്ട്. 
  മോഹൻലാൽ ചിത്രങ്ങളിലെ മമ്മൂട്ടി അവതരിപ്പിച്ച ​ഗസ്റ്റ് റോളുകളിൽ ഏറ്റവും കൂടുതൽ...
  Courtesy: facebook
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  3/8
  2008ൽ പുറത്തിറങ്ങിയ വൺ വെ ടിക്കറ്റ് എന്ന സിനിമയിലും മമ്മൂട്ടി അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. നായകൻ പൃഥ്വിരാജ് ചിത്രത്തിൽ മമ്മൂട്ടിയുടെ ആരാധകനായിട്ടാണ് അഭിനയിച്ചത്. ഭാമയായിരുന്നു നായിക. ചിത്രം വലിയ പരാജയമായിരുന്നു. 
  2008ൽ പുറത്തിറങ്ങിയ വൺ വെ ടിക്കറ്റ് എന്ന സിനിമയിലും മമ്മൂട്ടി അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു....
  Courtesy: facebook
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  4/8
  നന്ദ​ഗോപാൽ മാരാർ പോലെ തന്നെ മമ്മൂട്ടിയുടെ ജനപ്രീതിയുള്ള  മറ്റൊരു ​ഗസ്റ്റ് റോളാണ് ശ്രീനിവാസൻ തിരക്കഥയെഴുതി പ്രധാന വേഷത്തിൽ അഭിനയിച്ച കഥ പറയുമ്പോൾ സിനിമയിലേത്. അശോക് രാജെന്ന സിനിമാ നടനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. ആവറേജ് ഹിറ്റ് ആവേണ്ടി ഇരുന്ന സിനിമയെ ബ്ലോക്ക് ബസ്റ്ററാക്കിയ സൂപ്പർ സ്റ്റാർ അശോക് രാജ് എന്നാണ് ഈ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർ പറയാറുള്ളത്. 
  നന്ദ​ഗോപാൽ മാരാർ പോലെ തന്നെ മമ്മൂട്ടിയുടെ ജനപ്രീതിയുള്ള  മറ്റൊരു ​ഗസ്റ്റ് റോളാണ്...
  Courtesy: facebook
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  5/8
  പ്രജേഷ് സെന്നിന്റെ സംവിധാനത്തിൽ 2018ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് ക്യാപ്റ്റൻ. ജയസൂര്യ നായകനായ സിനിമയിൽ മമ്മൂട്ടിയും ​ഗസ്റ്റ് റോളിലെത്തിയിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയൊന്നും ലഭിച്ചിരുന്നില്ല. മമ്മൂട്ടിയായിട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്.  അനു സിത്താരയായിരുന്നു ചിത്രത്തിൽ നായിക. 
  പ്രജേഷ് സെന്നിന്റെ സംവിധാനത്തിൽ 2018ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് ക്യാപ്റ്റൻ. ജയസൂര്യ...
  Courtesy: facebook
  'നന്ദ​ഗോപാൽ മാരാർ കിടുവാണെങ്കിൽ അശോക് രാജ് വേറെ ലെവൽ'; മമ്മൂട്ടിയുടെ ഹിറ്റ്-ഫ്ലോപ്പ് അതിഥി വേഷങ്ങൾ!
  6/8
  ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ അഹാന കൃഷ്ണയടക്കമുള്ള ഒരു പിടി യുവതാരങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ സിനിമയായിരുന്നു പതിനെട്ടാം പടി. ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തിയിരുന്നു. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം പക്ഷെ വലിയ വിജയമൊന്നും നേടിയില്ല. 
  ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ അഹാന കൃഷ്ണയടക്കമുള്ള ഒരു പിടി യുവതാരങ്ങളെ അണിനിരത്തി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X