'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!

  മനോഹരമായ നിരവധി ​ഗാനങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ സിനിമ. ഓരോ സിനിമയിലും കുറഞ്ഞത് രണ്ട് പാട്ടെങ്കിലും ഉണ്ടായിരിക്കും. ചിലപ്പോൾ ഡ്യൂയറ്റ് ആയിരിക്കും ചിലപ്പോൾ ഡാൻസ് നമ്പറായിരിക്കും മറ്റ് ചിലപ്പോൾ അത് വിഷാദം നിറഞ്ഞതായിരിക്കും. പാട്ടുകൾ എത്ര മനഹോരമായി ചിത്രീകരിക്കാൻ കഴിയുമോ അത്രയും മനോഹരമാക്കാൻ അണിയറപ്രവർത്തകരും ശ്രദ്ധിക്കും. മിക്ക സിനിമകളിലേയും പാട്ടുകൾ തമ്മിൽ ചില സാമ്യതകളുണ്ടാകും അത് മിക്കവാറും പാട്ട് ചിത്രീകരിച്ച ലൊക്കേഷനന്റെ കാര്യത്തിലായിരിക്കും. അത്തരത്തിൽ ഒരേ സ്ഥലത്ത് ചിത്രീകരിച്ച ചില പാട്ടുകൾ പരിചപ്പെടാം...

  By Ranjina Mathew
  | Published: Wednesday, September 14, 2022, 18:36 [IST]
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  1/7
  ​ഗുജറാത്തിലെ റാൻ ഓഫ് കച്ചും നിരവധി സിനിമകളിലെ പാട്ടുക‌ൾ ചിത്രീകരിക്കാനുള്ള ലൊക്കേഷനായിട്ടുണ്ട്. ആർ. രാജ് കുമാർ എന്ന ഷാഹിദ് കപൂർ ചിത്രത്തിലെ സാരി കെ ഫോളാ സാ... ചിത്രീകരിച്ചത് റാൻ ഓഫ് കച്ചിലാണ്. കൂടാതെ രാം  ചരൺ തേജയുടെ മ​ഗാധീര എന്ന സിനിമയിലെ ധീര... ധീര എന്ന ​ഗാനവും ചിത്രീകരിച്ചിരിക്കുന്നത് റാൻ ഓഫ് കച്ചിലാണ്. 
  ​ഗുജറാത്തിലെ റാൻ ഓഫ് കച്ചും നിരവധി സിനിമകളിലെ പാട്ടുക‌ൾ ചിത്രീകരിക്കാനുള്ള...
  Courtesy: youtube
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  2/7
  ഹൈദരാബാദ് ​ഗോൽ​ഗോണ്ട ഫോർട്ടും നിരവധി സിനിമകളുടെ ലൊക്കേഷനായി‌ട്ടുണ്ട്. മ​ഗാധീരയെന്ന രാം ചരൺ ചിത്രത്തിലെ ഡ്യൂയറ്റും മിന്നാമിന്നിക്കൂട്ടം എന്ന മലയാള സിനിമയിലെ നരേൻ-മീര ജാസ്മിൻ ലവ് സോങും ഇവിടെയാണ് ചിത്രീകരിച്ചത്. 
  ഹൈദരാബാദ് ​ഗോൽ​ഗോണ്ട ഫോർട്ടും നിരവധി സിനിമകളുടെ ലൊക്കേഷനായി‌ട്ടുണ്ട്. മ​ഗാധീരയെന്ന രാം...
  Courtesy: youtube
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  3/7
  സ്വിറ്റ്സർലാൻഡിലെ ഷാഡൗ കാസിലും നിരവധി തവണ ഇന്ത്യൻ സിനിമയുടെ ലൊക്കേഷനായിട്ടുണ്ട്. വിജയ് ചിത്രം പ്രിയമാനവളെ എന്ന ചിത്രത്തിലെ ​ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. 
  സ്വിറ്റ്സർലാൻഡിലെ ഷാഡൗ കാസിലും നിരവധി തവണ ഇന്ത്യൻ സിനിമയുടെ ലൊക്കേഷനായിട്ടുണ്ട്. വിജയ്...
  Courtesy: youtube
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  4/7
  സിഡ്നി  കോക്കിൾ ബേ വാർഫിൽ നിരവധി തമിഴ് സിനിമകളിലെ ​ഗാനങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. വിജയ് ചിത്രം തലൈവയിലെ ഒരു ഡാൻസ് നമ്പറും കാതലർ ദിനത്തിലെ എന്ന വില അഴകേ എന്ന ​ഗാനവും ഇവിടെ ചിത്രീകരിച്ചതാണ്. രണ്ട് ​ഗാനങ്ങളും  ആസ്വാ​ദകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. 
  സിഡ്നി  കോക്കിൾ ബേ വാർഫിൽ നിരവധി തമിഴ് സിനിമകളിലെ ​ഗാനങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. വിജയ്...
  Courtesy: youtube
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  5/7
  പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ക്വാർട്ടറും തമിഴ് സിനിമാ ​ഗാനങ്ങൾ ചിത്രീകരിക്കുന്ന സ്ഥിരം ലൊക്കേഷനാണ്. ശിവകാർത്തികേയൻ സിനിമ റെമോ, സൂര്യ ചിത്രം അയൻ, വിജയ് സേതുപതി-നയൻതാര സിനിമ നാനും റൗഡി താൻ എന്നിവയിലെ ​ഗാനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ ലൊക്കേഷനിലാണ്. 
  പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ക്വാർട്ടറും തമിഴ് സിനിമാ ​ഗാനങ്ങൾ ചിത്രീകരിക്കുന്ന സ്ഥിരം...
  Courtesy: youtube
  'സ്ഥലമെല്ലാം ഒന്ന് തന്നെ... താരങ്ങളെ മാറുന്നുള്ളൂ...'; മിക്ക സിനിമാ പാട്ടുകളിലും ലൊക്കേഷൻ ഈ സ്ഥലങ്ങളായിരിക്കും!
  6/7
  തമിഴ്നാട്ടിലെ ലോറൻസ് സ്കൂൾ ഓഫ് ലവ്ഡെയ്ൽ നിരവധി സിനിമകളുടെ ഷൂട്ടിങ് ലൊക്കഷനായിട്ടുണ്ട്. നോട്ട് ബുക്ക് സിനിമയുടെ ഭൂരിഭാ​ഗവും ചില പാട്ടുകളും ഇവിടെയാണ് ചിത്രീകരിച്ചത്. കൂടാതെ വിശാൽ ചിത്രം ആമ്പളയിലെ ഡാൻസ് നമ്പർ ചിത്രീകരിച്ചതും ഈ സ്കൂളിലാണ്. കജോൾ സിനിമ മിൻസാര കനവിലെ പൂ പൂക്കും ഓസയ് എന്ന ​ഗാനം ചിത്രീകരിച്ചതും ഈ ലൊക്കേഷനിലാണ്. 
  തമിഴ്നാട്ടിലെ ലോറൻസ് സ്കൂൾ ഓഫ് ലവ്ഡെയ്ൽ നിരവധി സിനിമകളുടെ ഷൂട്ടിങ് ലൊക്കഷനായിട്ടുണ്ട്....
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X