നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്


  നല്ലത് ഉദ്ദേശിച്ചാണെങ്കിലും ചില നടിമാര്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിട്ടുണ്ട്. ആദ്യ രാത്രിയെ കുറിച്ച് അഭിപ്രായം പറഞ്ഞ നടി മുതല്‍ സിനിമയെ കുറിച്ച് പറഞ്ഞവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. 
  By Ambili John
  | Published: Wednesday, July 13, 2022, 20:25 [IST]
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  1/6
  സൂര്യയും അസിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് ഗജനി. ഈ ചിത്രത്തില്‍ നയന്‍താരയും അഭിനയിച്ചിരുന്നു. എന്നാല്‍ ഗജനിയില്‍ അഭിനയിച്ചതാണ് കരിയറില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് നയന്‍സ് ഒരിക്കല്‍ പറഞ്ഞു. സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എന്റെ കഥാപാത്രത്തിന് ഒത്തിരി പ്രധാന്യം ഉണ്ടെന്നാണ് പറഞ്ഞത്. പക്ഷേ വഞ്ചിക്കപ്പെട്ടതായി നടി വ്യക്തമാക്കി. ഇത് വലിയ വിമര്‍ശനങ്ങളാണ് നയന്‍താരയ്ക്ക് വാങ്ങി കൊടുത്തത്. 
  സൂര്യയും അസിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് ഗജനി. ഈ...
  Courtesy: Facebook
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  2/6
  ചില അഭിനേതാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ് തമന്നയും വിമര്‍ശനത്തിന് ഇരയായി. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുറംലോകത്തെ കാണിച്ച് കൊണ്ട് ചെയ്യേണ്ടതുണ്ടോന്നാണ് നടി ചോദിക്കുന്നത്. എന്നാല്‍ നടിയുടെ വാക്കുകള്‍ പ്രമുഖ താരങ്ങളെ പോലും ചൊടിപ്പിച്ചു. 
  ചില അഭിനേതാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിയ്ക്ക് വേണ്ടി...
  Courtesy: Facebook
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  3/6
  ടെലിവിഷന്‍ നടി ശ്വേത തിവാരി തന്റെ അടിവസ്ത്രത്തെ കുറിച്ച് സംസാരിക്കവേ ദൈവത്തെ കുറിച്ച് മോശമായി സംസാരിച്ച് പ്രശ്‌നത്തില്‍ അകപ്പെട്ടിരുന്നു. 'ദൈവം എന്റെ ബ്രായുടെ അളവ് എടുക്കുന്നുണ്ട്' എന്നാണ് ശ്വേത ഒരു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. 
  ടെലിവിഷന്‍ നടി ശ്വേത തിവാരി തന്റെ അടിവസ്ത്രത്തെ കുറിച്ച് സംസാരിക്കവേ ദൈവത്തെ കുറിച്ച്...
  Courtesy: Facebook
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  4/6
  നെനോക്കൊടി എന്ന സിനിമയുടെ പോസ്റ്ററിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് സാമന്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പര്‍താരം മഹേഷ് ബാബു ബീച്ചിന് സൈഡിലൂടെ നടക്കുമ്പോള്‍ നടി കൃതി സനോന്‍ മുട്ടിലിഴഞ്ഞ് അദ്ദേഹത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇത് മോശമായി പോയെന്നാണ് സാമന്ത പറഞ്ഞത്. ഇതിനെതിരെ നടനടക്കം പലരും രംഗത്ത് വന്നിരുന്നു. 
  നെനോക്കൊടി എന്ന സിനിമയുടെ പോസ്റ്ററിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് സാമന്ത വിമര്‍ശനം...
  Courtesy: Facebook
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  5/6
  ആദ്യരാത്രിയെ കുറിച്ചുള്ള ചോദ്യത്തിന് കന്നട നടി രചിത റാം പറഞ്ഞ വാക്കുകളാണ് പ്രശ്‌നമായത്. 'സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദ്യത്തിന് മറുചോദ്യമായി നടി ചോദിച്ചു. വിവാഹം കഴിഞ്ഞവര്‍ റൊമാന്‍സ് ചെയ്യും. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നതെന്നും രചിത പറഞ്ഞു. എന്നാല്‍ നടിയുടെ പരാമര്‍ശം കന്നട സംസ്‌കാരത്തിന് അപമാനമായെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നു.
  ആദ്യരാത്രിയെ കുറിച്ചുള്ള ചോദ്യത്തിന് കന്നട നടി രചിത റാം പറഞ്ഞ വാക്കുകളാണ് പ്രശ്‌നമായത്....
  Courtesy: Facebook
   നയന്‍താര മുതല്‍ ഖുശ്ബു വരെ, വിവാദ പ്രസ്താവന നടത്തി പണി ഏറ്റുവാങ്ങിയ നടിമാര്‍ ഇവരാണ്
  6/6
  പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള നടിയാണ് ഖുശ്ബു. ഒരിക്കല്‍ 'അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും തടയാന്‍ പെണ്‍കുട്ടികള്‍ മുന്‍കരുതലെടുക്കാന്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന്' നടി പറഞ്ഞിരുന്നു. വിദ്യാസമ്പന്നരായ ഒരു പുരുഷനും തന്റെ പങ്കാളി കന്യകയാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് കൂടി ഖുശ്ബു പറഞ്ഞതോടെ വിവാദമായി. നടിയുടെ പ്രസ്താവനയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഘടനകള്‍ വരെ വന്നിരുന്നു. 
  പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള നടിയാണ് ഖുശ്ബു. ഒരിക്കല്‍ 'അനാവശ്യ...
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X