twitter
    bredcrumb

    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും

    By Ambili John
    | Published: Sunday, September 4, 2022, 18:14 [IST]
    മലയാളത്തിൽ നിന്നുള്ളതടക്കം നിരവധി നടിമാർ മതം മാറിയിരുന്നു. വിവാഹം കഴിക്കാനും സ്വന്തം ഇഷ്ടത്തിനും വേണ്ടിയാണ് പല നടിമാരും ഇങ്ങനൊരു തീരുമാനം എടുത്തത്. ചിലർ സ്വന്തം പേര് പോലും മാറ്റുകയും ചെയ്തിട്ടുണ്ട്.
    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    1/8
    മലയാള സിനിമയിലും തമിഴിലുമൊക്കെ ഒരു കാലത്ത് തിളങ്ങി നിന്ന പല നടിമാരും മതം മാറി വിവാഹം കഴിച്ചിരുന്നു. അവരിൽ പലരും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണിപ്പോഴും. ചിലർ സിനിമയിൽ സജീവമായി തുടരുന്നുമുണ്ട്. 
    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    2/8

    നടി ലിസി ജോസും ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ആളാണ്. എന്നാല്‍ സിനിമയിലെത്തിയതിന് ശേഷം സംവിധായകന്‍ പ്രിയദര്‍ശനുമായി നടി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിച്ചതോടെ മതം മാറാന്‍ ലിസി തീരുമാനിച്ചു. അങ്ങനെ ലിസി എന്ന പേരിന് പകരം ലക്ഷ്മി എന്ന പേരും നടി സ്വീകരിച്ചു. പക്ഷേ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതോടെ ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 

    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    3/8

    ആനി എന്ന പേരില്‍ മലയാള സിനിമയില്‍ തരംഗമായി നിന്ന ആനി ബോബി ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചത്. എന്നാല്‍ സംവിധായകന്‍ ഷാജി കൈലാസുമായിട്ടുള്ള പ്രണയവിവാഹത്തോടെ മതം മാറി. ഒപ്പം ചിത്ര ഷാജി കൈലാസ് എന്ന് പേരിലേക്ക് മാറുകയും ചെയ്തിരുന്നു. 
    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    4/8

    ക്രിസ്ത്യാനിയായിരുന്ന നടി ജോമോള്‍ ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. ചന്ദ്രശേഖരപിള്ള എന്നയാളുമായിട്ടുള്ള പ്രണയത്തിന് ശേഷം നടി ഒളിച്ചോടി പോവുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെയാണ് മതം മാറാനുള്ള തീരുമാനം എടുക്കുന്നത്. ജോമോള്‍ എന്ന പേരിന് പകരം ഗൗരി ചന്ദ്രശേഖരപിള്ള എന്നാക്കി. 

    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    5/8

    ഹിന്ദുവായ പിതാവിനും ക്രിസ്ത്യാനിയായ അമ്മയ്ക്കും ജനിച്ച നടി മോണിക മുസ്ലിം മതത്തിലേക്കാണ് മാറിയത്. ശേഷം എംജി റഹീമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കെഎച്ച് മാലിക് എന്നയാളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനൊരു മതം മാറ്റം നടി നടത്തിയത്.

    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    6/8

    നടി നയന്‍താരയുടെ ജീവിതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ എന്ന യുവതിയാണ് സിനിമയിലേക്ക് എത്തിയപ്പോള്‍ നയന്‍താരയായത്. എന്നാല്‍ നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള പ്രണയത്തില്‍ വിവാഹം കഴിക്കാനും നടി ഒരുങ്ങി. ഇതോടെ 2011 ല്‍ മതം മാറുകയും ഹിന്ദു മതം സ്വീകരിച്ചു. പ്രഭുദേവയുമായി വിവാഹം കഴിച്ചില്ലെങ്കിലും 2022 ല്‍ നയന്‍താര സംവിധായകന്‍ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചു. 
    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    7/8

    മുസ്ലിം ആയ അമ്മയ്ക്കും ഹിന്ദുവായ അച്ഛനും ജനിച്ച മകളാണ് നടി നഗ്മ. എല്ലാ മതങ്ങളോടും ബഹുമാനമുള്ള നടി വ്യക്തിപരമായി ജീസസിനോട് ഇഷ്ടം തോന്നി. അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമാണ് നഗ്മ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേര്‍ന്നത്. ഇനിയും വിവാഹം പോലും കഴിക്കാതെ അഭിനയവും രാഷ്ട്രീയവുമൊക്കെയായി ജീവിക്കുകയാണ് നടിയിപ്പോള്‍. 
    പ്രണയത്തിന് വേണ്ടിയും അല്ലാതെയും മതം മാറിയ നടിമാര്‍; മലയാളത്തിലും ഇത് നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ട് പറയും
    8/8

    മുംബൈയിലുള്ള ഒരു മുസ്ലിം കുടുംബത്തിലാണ് നടി ഖുശ്ബു ജനിക്കുന്നത്. എന്നാല്‍ നടനും സംവിധായകനുമായ സുന്ദര്‍ സി യെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഖുശ്ബു ഹിന്ദു മതത്തിലേക്ക് ചേര്‍ന്നു. സ്വന്തം പേരില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്ത് ഖുശ്ബു സുന്ദര്‍ എന്നാക്കി. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X