മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം

  ദ്വിഭാഷ ചിത്രങ്ങൾ എന്നത് പേര് പോലെതന്നെ രണ്ടു ഭാഷകളിൽ ഒരുപോലെ റിലീസ് ചെയ്യുന്ന സിനിമകളെ വിളിക്കുന്ന പേരാണ്. ഒരേ കഥ രണ്ടു ഭാഷകളിൽ ഒരുമിച്ചു അണിയിച്ചിരിക്കിയ അനവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണൻ എന്ന തമിഴ് സിനിമ ഹിന്ദിയിൽ രാവൺ എന്ന പേരിൽ ഒരേസമയം ചെയ്തിരുന്നു.
  By Akhil Mohanan
  | Published: Saturday, September 10, 2022, 17:53 [IST]
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  1/8
  മലയാള സിനിമകളിൽ അത്തരം അനവധി ചിത്രങ്ങൾ കാണാം. മറ്റു ഭാഷകളിലേക്ക് കൂടെ ചെയ്യുമ്പോൾ സാധാരണയായി ഒരു ഭാഷയിൽ ഷൂട്ട്‌ ചെയ്തു പിന്നീട് രണ്ടു ഭാഷകളിൽ ഡബ്ബ് ചെയ്യാറാണ് പതിവ്. എന്നാൽ ചില സിനിമകളിൽ ചില കഥാപാത്രങ്ങൾ ആ ഭാഷയിലെ പ്രധാന നടനോ നടിയോ ചെയ്താൽ നന്നാവും എന്നത് കൊണ്ട് അവരെ മാത്രം വച്ചു റീഷൂട്ട്‌ ചെയ്യും. എന്നാൽ സിനിമയിൽ കഥയിലെ സന്തർഭത്തിനോ ഒരു മാറ്റവും ഉണ്ടാകില്ല. അത്തരം ചെറിയ മാറ്റങ്ങൾ വരുത്തി മലയാളത്തിലും അന്യഭാഷയിലും ഒരുപോലെ റിലീസ് ചെയ്ത കുറച്ചു സിനിമകൾ കാണാം.
  മലയാള സിനിമകളിൽ അത്തരം അനവധി ചിത്രങ്ങൾ കാണാം. മറ്റു ഭാഷകളിലേക്ക് കൂടെ ചെയ്യുമ്പോൾ സാധാരണയായി...
  Courtesy: Filmibeat Gallery
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  2/8
  ഈ വർഷത്തെ വലിയ ഫ്ലോപ്പുകളിൽ ഒന്നാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ്‌ ശിവൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം വലിയ പ്രതീക്ഷ തന്നിരുന്നു. പക്ഷെ അതു കാത്തു സൂക്ഷിക്കുന്ന തരത്തിൽ ആയിരുന്നില്ല ചിത്രം. സിനിമ മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ കാണികളെ വലിയ രീതിയിൽ വെറുപ്പിച്ച കഥാപാത്രം ആയിരുന്നു സൌബിൽ ചെയ്ത കഥാപാത്രം. എന്നാൽ തമിഴിൽ ഇത് ചെയ്തത് യോഗി ബാബു ആയിരുന്നു. സിനിമയിൽ സൗബിന്റെ ഭാഗമാണ് യോഗിയെ വച്ചു റീഷൂട്ട്‌ ചെയ്തുകയായിരുന്നു. 
  ഈ വർഷത്തെ വലിയ ഫ്ലോപ്പുകളിൽ ഒന്നാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ്‌ ശിവൻ വർഷങ്ങൾക്ക് ശേഷം സംവിധാനം...
  Courtesy: Filmibeat Gallery
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  3/8
  മലയാളത്തിലെ വലിയ ബഡ്ജറ്റ് സിനിമയായിരുന്നു മരക്കാർ അറബി കടലിന്റെ സിംഹം. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ വന്ന സിനിമ സാമ്പത്തിക നേട്ടം കൊയ്തപ്പോൾ ആരാധകരെ മടുപ്പിച്ച അനുഭലവമായിരുന്നു. ചിത്രത്തിന്റെ തമിഴ് വേർഷനിൽ മലയാളത്തിൽ ഇല്ലാത്ത ചില സീനുകൾ കാണാൻ സാധിക്കും. എന്നാൽ ഇത് ഉള്ളത് കൊണ്ട് കഥയ്ക്ക് വലിയ മാറ്റം ഒന്നും പറ്റിയിട്ടില്ല.
  മലയാളത്തിലെ വലിയ ബഡ്ജറ്റ് സിനിമയായിരുന്നു മരക്കാർ അറബി കടലിന്റെ സിംഹം. മോഹൻലാൽ-പ്രിയദർശൻ...
  Courtesy: Filmibeat Gallery
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  4/8
  മോഹൻലാൽ-മമ്മൂട്ടി സൂപ്പർ താരങ്ങളുടെ ഒത്തുചേരൽ മാത്രമല്ല ഹരികൃഷ്ണൻസ്, ഇന്നും മോളിവുഡിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ഫാസിൽ അണിയിച്ചൊടിക്കിയ സിനിമ. സിനിമയുടെ ക്ലൈമാക്സിൽ ആരെ സുഹൃത്തായി തിരഞ്ഞെടുക്കണം എന്നതിന് വേണ്ടി ജൂഹി ചൌളയുടെ കഥാപാത്രം ഇലയിട്ട് നോക്കുമ്പോൾ മമ്മൂട്ടി ആണ് മലയാളത്തിൽ സുഹൃത്തായി ലഭിക്കുന്നത്. എന്നാൽ തമിഴിൽ ഇത് മോഹൻലാൽ ആണ്. അതു മാത്രമല്ല തമിഴിൽ ഒരു ടെയിൽ എൻഡ് സീനും അധികം ഉണ്ട്.
  മോഹൻലാൽ-മമ്മൂട്ടി സൂപ്പർ താരങ്ങളുടെ ഒത്തുചേരൽ മാത്രമല്ല ഹരികൃഷ്ണൻസ്, ഇന്നും മോളിവുഡിലെ...
  Courtesy: Filmibeat Gallery
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  5/8
  ഇന്ത്യയിലെ ആദ്യ 3D സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യയിലെ പല ഭാഷയിലേക്ക് റീമേക്ക് ചെയ്ത സിനിമ കൂടെയാണിത്. ഓരോ സമയം റീമേക്ക് ചെയ്തപ്പോഴും പല വ്യത്യാസങ്ങൾ വന്നിട്ടുള്ള സിനിമയാണിത്. മലയാളത്തിൽ തന്നെ റീ-റിലീസ് ചെയ്തപ്പോൾ പല കഥാപാത്രങ്ങളെ വെച്ച് ഷൂട്ട്‌ ചെയ്ത ഭാഗങ്ങൾ അധികം കൂട്ടിയാണ് റിലീസ് ചെയ്തത്. ഹിന്ദിയിൽ ഊർമിള മണ്ടോത്കറിനെ നായിക തുല്ല്യ കഥാപാത്രമാക്കിയാണ് സിനിമ വന്നത്.
  ഇന്ത്യയിലെ ആദ്യ 3D സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യയിലെ പല ഭാഷയിലേക്ക് റീമേക്ക് ചെയ്ത...
  Courtesy: Filmibeat Gallery
  മലയാളത്തിൽ ഇങ്ങനെ തമിഴിൽ അങ്ങനെ, എന്നൈ കൊടുമ സാർ.... റീഷൂട്ട് ചെയ്ത ചില ദ്വിഭാഷ സിനിമകൾ നോക്കാം
  6/8
  ദുൽഖർ സൽമാൻ നായകനായ ദ്വിഭാഷ സിനിമയാണ് സോളോ. മലയാളത്തിലും തമിഴിലും ഒരേ സമയം ഷൂട്ട്‌ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത സിനിമ. ചിത്രത്തിൽ സൗബിൻ ചെയ്ത കഥാപാത്രം തമിഴിൽ ചെയ്തത് സതീഷ് ആയിരുന്നു. സൗബിനേക്കാളും തമിഴ് ആരാധകർക്ക് സതീഷിനെ അറിയുന്നത് കൊണ്ടാവും ഇത്തരം ഒരു മാറ്റം സംവിധായകൻ നടത്തിയത്.
  ദുൽഖർ സൽമാൻ നായകനായ ദ്വിഭാഷ സിനിമയാണ് സോളോ. മലയാളത്തിലും തമിഴിലും ഒരേ സമയം ഷൂട്ട്‌...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X