'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!

  അന്നും ഇന്നും എന്നും കാണാനഴക് ചുരുൾ മുടി തന്നയെയാണ്. സ്വാഭാവികമായ മുടിയുടെ മനോഹാരിതയൊന്നും മറ്റേത് കെമിക്കൽ ട്രീറ്റ്മെന്റുകളും നൽകില്ല എന്നതാണ് വാസ്തവം. എന്നാൽ ചുരുണ്ട മുടിയിഴകളെ മെരുക്കിയെടുക്കുക എന്നത് അത്ര സിംപിളായ  കാര്യമല്ല. ഒഴുക്കുള്ള മുടിയിലും കോലന്‍ മുടിയിലും സാധാരണ ചെയ്യുന്ന കാര്യങ്ങളൊന്നും ചുരുണ്ട മുടിയിഴകളുമായി ചേര്‍ന്ന് പോകില്ല. അതിനാല്‍ തന്നെ ഇത്തരം മുടിയുള്ളവർ അത്ര തൃപ്തരല്ല. എന്നാൽ കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാരെ പരിചയപ്പെടാം.... 
  By Ranjina Mathew
  | Published: Tuesday, August 16, 2022, 00:35 [IST]
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  1/8
  ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൂറിന്‍ ഷെരീഫ്. ഒട്ടനവധി പരസ്യ ചിത്രങ്ങളുടെ മോഡലായും നായികയും സജീവമാണ് നൂറിന്‍. നൂറിനും ജന്മനാ കിട്ടിയ ചുരുളൻ മുടിയാണ് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നത്. 
  ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൂറിന്‍ ഷെരീഫ്....
  Courtesy: facebook
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  2/8
  മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപരിചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് പേർളി പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. പേർളി എന്ന് കേൾക്കുമ്പോൾ താരത്തിന്റെ ഇടതൂർന്ന ചുരുളൻ മുടിയാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്നത്. 
  മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപരിചിതയായ ആളാണ് പേർളി...
  Courtesy: facebook
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  3/8
  ചുരുളൻ മുടിയിൽ സുന്ദരിയായി പ്രേക്ഷ മനം കവർന്ന നടിയാണ് നിത്യാ മേനോൻ. സിനിമയിലെത്തിയ കാലം മുതൽ ഏത് കഥാപാത്രമായാലും ചുരുളൻ മുടിയിലെ നിത്യ സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുള്ളു. 
  ചുരുളൻ മുടിയിൽ സുന്ദരിയായി പ്രേക്ഷ മനം കവർന്ന നടിയാണ് നിത്യാ മേനോൻ. സിനിമയിലെത്തിയ കാലം മുതൽ...
  Courtesy: facebook
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  4/8
  കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ആശ ശരത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ച ആശ മൈക്കിളിന്റെ സന്തതികള്‍ എന്ന സീരിയലിനുശേഷം ടെലിവിഷന്‍ രംഗത്ത് നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യത്തിലൂടെയാണ് ആശ സിനിമാരംഗത്ത് സജീവമായത്.  ആശ ശരത്ത് അന്നും ഇന്നും തന്റെ ചുരുളൻ മുടി വളരെ പ്രാധാന്യത്തോടെ കൊണ്ടുനടക്കുന്നുണ്ട്. 
  കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ആശ ശരത്....
  Courtesy: facebook
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  5/8
  ചുരുണ്ടുകിടക്കുന്ന മുടിയും സ്‌മോക്കി ഐയും നിറഞ്ഞ ചിരിയുമായി എന്നും സ്ക്രീനിൽ വിസ്മയിപ്പിച്ചിട്ടുള്ള നടിയാണ് റിമ കല്ലിങ്കൽ. വളരെ വിരളമായി മാത്രമെ റിമ കല്ലിങ്കലിനെ സ്ട്രെയ്റ്റ് ഹെയറിൽ കാണാറുള്ളു. അല്ലാത്തപക്ഷം എപ്പോഴും ചുരുളൻ മുടിയിലാണ് റിമ പ്രത്യക്ഷപ്പെടാറുള്ളത്. 
  ചുരുണ്ടുകിടക്കുന്ന മുടിയും സ്‌മോക്കി ഐയും നിറഞ്ഞ ചിരിയുമായി എന്നും സ്ക്രീനിൽ...
  Courtesy: facebook
  'ചുരുളൻ മുടി സൂപ്പറല്ലേ.....'; കേർളി ഹെയറിൽ മലയാളത്തിൽ തിളങ്ങുന്ന നായികമാർ!
  6/8
  എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ആൻ അ​ഗസ്റ്റിൻ. തുടർന്ന് വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. ആനിന്റേയും ഭം​ഗി വർധിപ്പിക്കുന്നതിൽ ചുരുളൻ മുടിക്ക് വലിയ പ്രാധാന്യമുണ്ട്.
  എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X