twitter
    bredcrumb

    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും

    By Ambili John
    | Published: Friday, November 4, 2022, 20:47 [IST]
    ബിഗ്  ബോസിൽ പങ്കെടുക്കാനെത്തിയ നിരവധി മത്സരാർഥികളാണ് അവരുടെ ജീവിത പങ്കാളിയെ ഷോ യിലൂടെ കണ്ടെത്തിയത്. അത്തരത്തിലുള്ള ചില താരങ്ങളെ പരിചയപ്പെടാം. 
    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും
    1/5

    ബിഗ് ബോസില്‍ നിന്നുമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുന്നത്. ഷോ കഴിഞ്ഞതോടെ ഇരുവരും ശരിക്കും വിവാഹം കഴിക്കുകയും കുടുംബമായി താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇപ്പോള്‍ മകള്‍ നിലയുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു വിവാഹം നടക്കുന്നത്. 
    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും
    2/5

    ജാസ്മിനും അലിയ്ക്കും പുറമേ ബിഗ് ബോസ് പതിനാലില്‍ മറ്റൊരു കപ്പിള്‍സ് കൂടിയുണ്ടായിരുന്നു. പവിത്ര പുണയ്യും ഇജാസ് ഖാനുമാണത്. ഷോ യിലേക്ക് വന്നതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇടയ്ക്ക് വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇനിയും വിവാഹം കഴിക്കാതെ പ്രണയിച്ച് നടക്കുകയാണ് താരങ്ങള്‍.
    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും
    3/5

    ജാസ്മിന്‍ ഭാസിനും അലി ഗോണിയും ബി ടൗണിലെ ശ്രദ്ധേയരായ ദമ്പതിമാരാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാം സീസണിലാണ് താരങ്ങള്‍ മത്സരിച്ചത്. ഈ ഷോയിലൂടെ പ്രണയത്തിലായ താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. 

    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും
    4/5

    ഹിന്ദി ബിഗ് ബോസില്‍ നിന്നും ഇഷ്ടത്തിലായ മറ്റൊരു താരങ്ങളാണ് മഹിറ ശര്‍മ്മയും പ്രാസ് ചബ്രയും. ഇരുവരും പതിമൂന്നാമത്തെ സീസണിലാണ് പങ്കെടുത്തത്. വീടിനകത്ത് നിന്ന് പരിചയപ്പെട്ട താരങ്ങള്‍ ലവ് ട്രാക്കുമായി മുന്നോട്ട് പോയി. പുറത്ത് വന്നതിന് ശേഷവും റിലേഷന്‍ മുന്നോട്ട് കൊണ്ട് പോവാനാണ് ഇരുവരും തീരുമാനിച്ചത്.

    പേളിയും ശ്രീനിഷും മുതല്‍ ബിഗ് ബോസിലൂടെ ഒന്നായവര്‍; ഹിന്ദിയില്‍ ഇത് സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് പറയും
    5/5
    ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിലൂടെയാണ് കരണ്‍ കുന്ദ്രയും തേജ്വസിനി പ്രകാശും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു. ഇപ്പോഴും വേര്‍പിരിയാതെ പ്രണയവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X